- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഹൂസ്റ്റൺ കോട്ടയം ക്ലബിനു പുതിയ സാരഥികൾ; ഏപ്രിൽ 19-ന് ഈസ്റ്റർ- വിഷു ആഘോഷങ്ങൾ
ഹൂസ്റ്റൺ: കോട്ടയം ക്ലബിന്റെ 2015-ലെ ഭാരവാഹികളെ മിസ്സോറി സിറ്റി സത്യാ റെസ്റ്റോറന്റിൽ കൂടിയ യോഗത്തിൽ വച്ച് തെരഞ്ഞെടുത്തു. പ്രസിഡന്റ് സി.വി. മാത്യൂസിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ എസ്.കെ. ചെറിയാനെ പ്രസിഡന്റായും, മോൻസി കുര്യാക്കോസിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ബാബു ചാക്കോ (ട്രഷറർ), ആൻഡ്രൂസ് ജേക്കബ് (വൈസ് പ്രസിഡന്റ്), വിനോയ് കുര്യൻ
ഹൂസ്റ്റൺ: കോട്ടയം ക്ലബിന്റെ 2015-ലെ ഭാരവാഹികളെ മിസ്സോറി സിറ്റി സത്യാ റെസ്റ്റോറന്റിൽ കൂടിയ യോഗത്തിൽ വച്ച് തെരഞ്ഞെടുത്തു. പ്രസിഡന്റ് സി.വി. മാത്യൂസിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ എസ്.കെ. ചെറിയാനെ പ്രസിഡന്റായും, മോൻസി കുര്യാക്കോസിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ബാബു ചാക്കോ (ട്രഷറർ), ആൻഡ്രൂസ് ജേക്കബ് (വൈസ് പ്രസിഡന്റ്), വിനോയ് കുര്യൻ (ജോയിന്റ് സെക്രട്ടറി), മാത്യു പന്നപ്പാറ (ജോയിന്റ് ട്രഷറർ), ജോസ് ജോൺ തെങ്ങുംപ്ലാക്കൽ, സുഗു ഫിലിപ്പ്, വിനോയ് കുര്യൻ (പ്രോഗ്രാം കോർഡിനേറ്റേഴ്‌സ്), റെജി ജോൺ കോട്ടയം, ബിബിൻ കൊടുവത്ത് (സ്പോർട്സ് കോർഡിനേറ്റേഴ്‌സ്), ഷാജി കാലായിൽപറമ്പിൽ (മീഡിയ കോർഡിനേറ്റർ) എന്നിവരും സ്ഥാനമേറ്റു.
ജോജി ജേക്കബ്, സോമൻ ചെമ്മരപ്പള്ളി, സി.വി. മാത്യൂസ്, കുര്യൻ പന്നപ്പാറ, മാത്യു ചെറിയാൻ, തോമസ് കെ. വർഗീസ്, അജി കോര, രാജേഷ് കെ. വർഗീസ്, ജോൺ ചാക്കോ, സാജൻ കോശി, ബിബി പാറയിൽ, ജിൽറോൺ പൊക്കത്താനം, മത്തായി പുളിയായിൽ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്. ഏപ്രിൽ 19-ന് 6 മണിക്ക് സ്റ്റാഫോർഡ് സെന്റ് ജോസഫ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ ഈസ്റ്റർ- വിഷു ആഘോഷങ്ങൾ നടക്കും. വിവിധ ഡാൻസ് ഗ്രൂപ്പുകളുടെ നൃത്തവും സംഗീതവും മറ്റു കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന കോട്ടയം ജില്ലയിൽ നിന്നുള്ള ഏവരേയും ഈ സമ്മേളനത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. മീഡിയാ കോർഡിനേറ്റർ ഷാജി കാലായിൽപറമ്പിൽ അറിയിച്ചതാണിത്.



