ഹൂസ്റ്റൻ: കോട്ടയം ക്ലബിന്റെ ഓണാഘോഷം 26 ശനിയാഴ്ച വൈകിട്ട് 6നു ഹൂസ്റ്റനിലെ സെന്റ് ജോസഫ് സിറോ മലബാർ ചർച്ച് ഹാളിൽ നടക്കും. ഇതിനുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു. കലാപരിപാടികളിൽ ഓട്ടം തുള്ളൽ, വള്ളംകളി, ഗാനമേള, തിരുവാതിരകളി, നൃത്തനൃത്ത്യങ്ങൾ തുടങ്ങിയ പലതും. ഓണസദ്യ മുഖ്യ ഇനമാണ്. കലാപരിപാടികളിൽ പങ്കെടുക്കുവാൻ താൽപര്യപ്പെടുന്നവർ ജോസ് ജോൺ തെങ്ങുംപ്ലാക്കൽ : 831 419 4471, സുകു ഫിലിപ്പ് : 832 657 9297, മധ്യ ചേരിക്കൽ : 832 640 5400, ജോഷ്വാ ജോർജ് : 281 773 7988 തുടങ്ങിയ പ്രോഗ്രാം കോർഡിനേറ്റേഴ്സുമായി ബന്ധപ്പെടുക.

ഗ്രേറ്റർ ഹൂസ്റ്റനിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും ഈ ഓണാഘോഷ പരിപാടികളിലേക്ക് സാദരം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് ആൻഡ്രൂസ് ജേക്കബ് : 713 972 1388, സെക്രട്ടറി മോൻസി കുര്യാക്കോസ് :713 560 8156 ട്രഷറർ ബാബു ചാക്കോ : 713 557 8271 പിആർഒ എസ്. കെ. ചെറിയാൻ : 281 513 5961