ഹ്യൂസ്റ്റൺ: നാളിതു വരെ ദർശിച്ചിട്ടില്ലാത്ത ഏറ്റവും ഭയാനകമായവെള്ളപ്പൊക്ക കെടുതി നേരിടുന്ന ഹ്യൂസ്റ്റണിൽ ഓഗസ്റ്റ് 29 അർദ്ധരാത്രിമുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുന്നതായി ഇന്ന് വൈകീട്ട് നടത്തിയപത്ര സമ്മേളനത്തിൽ മേയർ പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട് മഴക്ക് ശമനമായതോടെ വെള്ളം ഇറങ്ങി തുടങ്ങി. കഴിഞ്ഞ 4ദിവസമായി 50 ഇഞ്ചുകളിലധികമാണ് ഹ്യൂസ്റ്റൺ പ്രദേശങ്ങളിൽ മഴ ലഭിച്ചത്.വെള്ളത്തിലും, ചെളിയിലും പെട്ടവരെ ഇപ്പോഴും ഹെലികോപ്റ്റർ ഉപയോഗിച്ചുരക്ഷപ്പെടുത്തികൊണ്ടിരിക്കുന്നതായി മേയർ അറിയിച്ചു.

4.5 മില്യൺ ജനങ്ങളാണ് വെള്ളപ്പൊക്ക് കെടുതിയിൽ വീർപ്പുമുട്ടുന്നത്. ഏകദേശം 444 ചതുരശ്ര മൈൽ പ്രദേശം വെള്ളത്തിനടിയിലാണ്. മഴനിലച്ചതോടെ ഫാസ്റ്റ് ഫുഡു കടകളും, മറ്റും തുറന്ന പ്രവർത്തനംആരംഭിച്ചിട്ടുണ്ട്. ജനം വീടുകളിലേക്ക് മടങ്ങി തുടങ്ങിയതോടെ കള്ളന്മാരുടെ
ശല്യവും വർദ്ധിച്ചിട്ടുണ്ട്. ഇതിനെ നേരിടുന്നതിനാണ് കർഫ്യൂപ്രഖ്യാപിച്ചതെന്ന് മേയർ ചൂണ്ടികാട്ടി.

മാസങ്ങളോളം കഴിഞ്ഞാലെ പൂർവ്വ സ്ഥിതിയിലേക്ക് ഹ്യൂസ്റ്റൺതിരിച്ചെത്തുകയുള്ളൂ എന്ന മേയർ പറഞ്ഞു. നാശനഷ്ടങ്ങളുടെ കണക്കുകൾലഭിച്ചുകൊണ്ടിരിക്കുന്നതായും, വെള്ളപാച്ചലിൽ കാണാതായവരുടെ വിവരങ്ങൾശേഖരിച്ചു വരുന്നതായും മേയർ പറഞ്ഞു.