- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ആസ്ട്രോസ് വിജയം ആഘോഷിക്കാൻ ഹൂസ്റ്റൺ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി
ഹൂസ്റ്റൺ: ടെക്സസിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ജില്ലയായ ഹൂസ്റ്റൺ സ്‌കൂൾ ഡിസ്ട്രിക്ടിൽ ഉൾപ്പെട്ട എല്ലാ വിദ്യാലയങ്ങൾക്കും നവംബർ 3-ന് അവധി പ്രഖ്യാപിച്ചു. നവംബർ രണ്ടാംതീയതി വ്യാഴാഴ്ച വിദ്യാഭ്യാസ ജില്ലാ അധികൃതരാണ് അവധി നൽകുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വേൾഡ് സീരിസിൽ ഹൂസ്റ്റൺ ആസ്ട്രോസ് ലോസ്ആഞ്ചലസ് ഡോഡ്ജേഴ്സിനെ പരാജയപ്പെടുത്തിയത് ആഘോഷിക്കുന്നതിനു ഒക്ടോബർ മൂന്നാം തീയതി വെള്ളിയാഴ്ച 2 മണിക്ക് വമ്പിച്ച പരേഡ് സംഘടിപ്പിക്കുന്നതാണെന്നു ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണർ വെബ്സൈറ്റിലൂടെ അറിയിച്ചു. 215000 വിദ്യാർത്ഥികളുള്ള വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ സ്‌കൂളുകളും ഓഫീസും വെള്ളിയാഴ്ച അടഞ്ഞുകിടക്കും. ബേസ്ബോൾ വേൾഡ് സീരിസ് ഗെയിം 7-ൽ ലോസ്ആഞ്ചലസിനെ 5-2-നാണ് ഹൂസ്റ്റൺ പരാജയപ്പെടുത്തിയത്. ബേസ്ബോൾ ചാമ്പ്യൻഷിപ്പിലെ വിജയം ആഘോഷിക്കുന്നതിന് വിദ്യാഭ്യാസ ജില്ല അവധി പ്രഖ്യാപിക്കുന്നത് വളരെ അസാധാരണ സംഭവമാണ്.
ഹൂസ്റ്റൺ: ടെക്സസിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ജില്ലയായ ഹൂസ്റ്റൺ സ്‌കൂൾ ഡിസ്ട്രിക്ടിൽ ഉൾപ്പെട്ട എല്ലാ വിദ്യാലയങ്ങൾക്കും നവംബർ 3-ന് അവധി പ്രഖ്യാപിച്ചു. നവംബർ രണ്ടാംതീയതി വ്യാഴാഴ്ച വിദ്യാഭ്യാസ ജില്ലാ അധികൃതരാണ് അവധി നൽകുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
വേൾഡ് സീരിസിൽ ഹൂസ്റ്റൺ ആസ്ട്രോസ് ലോസ്ആഞ്ചലസ് ഡോഡ്ജേഴ്സിനെ പരാജയപ്പെടുത്തിയത് ആഘോഷിക്കുന്നതിനു ഒക്ടോബർ മൂന്നാം തീയതി വെള്ളിയാഴ്ച 2 മണിക്ക് വമ്പിച്ച പരേഡ് സംഘടിപ്പിക്കുന്നതാണെന്നു ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണർ വെബ്സൈറ്റിലൂടെ അറിയിച്ചു.
215000 വിദ്യാർത്ഥികളുള്ള വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ സ്‌കൂളുകളും ഓഫീസും വെള്ളിയാഴ്ച അടഞ്ഞുകിടക്കും. ബേസ്ബോൾ വേൾഡ് സീരിസ് ഗെയിം 7-ൽ ലോസ്ആഞ്ചലസിനെ 5-2-നാണ് ഹൂസ്റ്റൺ പരാജയപ്പെടുത്തിയത്.
ബേസ്ബോൾ ചാമ്പ്യൻഷിപ്പിലെ വിജയം ആഘോഷിക്കുന്നതിന് വിദ്യാഭ്യാസ ജില്ല അവധി പ്രഖ്യാപിക്കുന്നത് വളരെ അസാധാരണ സംഭവമാണ്.