ഹ്യൂസ്റ്റൻ: സെന്റ് ജോസഫ് സീറൊ മലബാർ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ നാമഹേതുകനായ വിശുദ്ധ യൗസേഫ് പിതാവിന്റെ തിരുനാളും ഇടവക ജനങ്ങ ളുടെ സ്വപ്നസാ ക്ഷാത്കാ രമായസെന്റ് ജോസഫ് ഹാളിന്റെ വെഞ്ചരിപ്പും കൂദാശയും നടത്തു ന്നു.

മാർച്ച് 17, 18, 19 തിയ്യതി കളി ലായി ട്ടാണ് ഭക്ത്യാദര പൂർവ്വമായ ചടങ്ങു കൾ നടക്കു ന്നതെന്ന് ഇടവക വികാരി ഫാ. കുര്യൻ നെടുവേ ലിച്ചാ ലുങ്കലും മീഡിയ പബ്ലിസിറ്റി കോ-ഓർഡിനേ റ്ററുമായ ഐസക് വർഗീസ് പുത്തന ങ്ങാടിയും അറിയി ച്ചു.

മാർച്ച് 17ന് വെള്ളിയാഴ്ച വൈകുന്നേരം 6.30ന് കൊന്തന മസ്‌കാ രം, കൊടിയേ റ്റ്, നൊവേനാ, ലതീഞ്ഞ്, നേർച്ച, കുർബ്ബാന.മാർച്ച് 18 ശനിയാഴ്ച വൈകുന്നേരം 5.30ന് കൊന്തന മസ്‌കാ രം, നൊവേനാ, ലതീഞ്ഞ്, നേർച്ച, റാസകുർബ്ബാന, ഷിക്കാഗൊ സീറൊ മലബാർ കത്തോലിക്കാ രൂപത സഹമെ ത്രാൻ മാർ ജോയി ആലപ്പാട്ട് മുഖ്യ കാർമ്മിക നായി രിക്കും. രാത്രി 8 മണിക്ക് യുവജന കൂട്ടായ്മ പ്രോഗ്രാം,.മാർച്ച് 19-ാം തീയതി ഞായറാഴ്ച ഉച്ചക ഴിഞ്ഞ് 3 മണിക്കുള്ള ആഘോഷ മായ തിരുനാൾകുർബ്ബാന യിൽ ഷിക്കാഗൊ സീറൊ മലബാർ കത്തോലിക്കാ രൂപതാ ധ്യക്ഷൻ മാർ. ജോക്കബ് അങ്ങാളിയത്ത് മുഖ്യ കാർമ്മിക നായി രിക്കും. തുടർന്ന് വാദ്യമേ ളങ്ങ ളോടെ ആഘോഷ മായ തിരുനാൾ പ്രദക്ഷി ണം.

തിരുനാൾ കർമ്മങ്ങൾക്കു ശേഷം ഏകദേശം വൈകുന്നേരം 6 മണിയോടെ അതിക മനീ യമായി പണികഴി പ്പിച്ച സെന്റ് ജോസഫ് ഹാളിന്റെ കുദാശ കർമ്മം മാർ. ജേക്കബ് അങ്ങാടി യത്ത് നിർവ്വഹി ക്കും.ഓഡിറ്റോ റിയ ത്തിന്റെ വെഞ്ചെരി പ്പിനു ശേഷം ചേരുന്ന പൊതു സമ്മേള നത്തിന് ഇടവക വികാരിഫാ. കുര്യൻ നെടുവേ ലിച്ചാ ലുങ്കൽ അധ്യക്ഷത വഹിക്കും. രൂപതാ ബിഷപ് മാർ ജേക്കബ് ആലപ്പാട്ട്മുഖ്യപ്ര ഭാഷണം നടത്തും. മിസൗറി സിറ്റി മേയർ അലൻ ഓവൻ്, സ്റ്റാഫോർഡ് സിറ്റി മേയർലിയോനാർഡ് സ്‌കർസെല്ല എന്നിവർ ആശംസ കൾ അർപ്പിക്കും. ഇടവക ട്രസ്റ്റിമാ രായ പ്രിൻസ് ജേക്കബ് സ്വാഗതവും സാവിയോ മാത്യു നന്ദിയും പറയും. തുടർന്ന് വൈവിധ്യ മേറിയ കലാപരിപാ ടിക ളാണ്. സ്‌നേഹവി രുന്നും ഒരുക്കി യിട്ടു ണ്ട്. ട്രസ്റ്റിമാ രായ ജി. ടോം കടമ്പാട്ട്, സജി സൈമൺ, പ്രിൻസ് ജേക്കബ്, സാവിയോ മാത്യു, മറ്റ് യൂത്ത് പ്രതിനി ധിക ളായ ഫെബിജോസഫ്, ജിനി മാത്യു, ആഷ്‌ലിൻ ജോസ്, ജെറിൽ പുല്ലിയിൽ തുടങ്ങി യവർ ചടങ്ങു കൾക്ക്നേതൃത്വം കൊടുക്കും.

ഇടവ കാംഗ ങ്ങളുടെ ചിരക ലാഭി ലാഷ മായി രുന്ന അതിമ നോഹ രമായി പണിതീർത്തസെന്റ് ജോസഫ് ഹാളിൽ 1200ൽപ്പരം പേർക്ക് ഇരിക്കാ നുള്ള സൗകര്യ മുണ്ട്. എല്ലാ ആധുനിക സ്റ്റേജ്,അണിയറ സംവിധാ നങ്ങളും ഈ ഓഡിറ്റോ റിയത്തിൽ ഏർപ്പെടു ത്തിയി ട്ടുണ്ട്. തിരുനാൾതിരുകർമ്മ ങ്ങളി ലേക്കും ഹാൾ വെഞ്ചരിപ്പ് പരിപാ ടിക ളിലേക്കും എല്ലാ വിശ്വാസി കളേയും, ഭക്തജന ങ്ങളേയും ഇടവക പ്രവർത്തക അധികാ രികൾ സ്വാഗതം ചെയ്തിട്ടു ണ്ട്.