- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യൻ സ്വാർഥത വെടിഞ്ഞ് കരുതലിന്റെയും സ്‌നേഹത്തിന്റെയും ആത്മാവിൽ ജീവിക്കണം: അലക്‌സിയോസ് മോർ യൗസേബിയോസ്
ഹൂസ്റ്റൻ: മനുഷ്യൻ സ്വാർഥത വെടിഞ്ഞ് കരുതലിന്റെയും സ്‌നേഹത്തിന്റെയും ആത്മാവിൽ ജീവിക്കണമെന്ന് മലങ്കര ഓർത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അലക്‌സിയോസ് മോർ യൗസേബിയോസ് ആഹ്വാനം ചെയ്തു. സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് ഇടവക ഷുഗർലാൻഡിൽ വാങ്ങിയ ദേവാലയ കൂദാശയോടനുബന്ധിച്ചു കുർബാന മധ്യേ പ്രസംഗിക്കുകയായിരുന്നു മെത്രാപ്പൊലീത്ത. ചടങ്ങിനെത്തിയ വിശിഷ്ഠാതിഥികളായ ഇടവക മെത്രാപ്പൊലീത്ത അലക്‌സിയോസ് മോർ യൂസേബിയോസ്, റാന്നി-നിലയ്ക്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മോർ നിക്കോദിമോസ്, സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, മറ്റു വൈദിക ശ്രേഷ്ഠർ തുടങ്ങിയവരെ വികാരി റവ. പി.എം. ചെറിയാൻ, റിസപ്ക്ഷൻ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ, വീഥിക്ക് ഇരുവശവും കത്തിച്ചു പിടിച്ച മെഴുകുതിരികളും, സ്വാഗത ഗാനവും ആലപിച്ചു മോർത്ത് മറിയം സമാജാംഗങ്ങൾ വിശിഷ്ഠാതിഥികളെ ദേവാലയത്തിലേക്ക് ആനയിച്ചു. ഇടവക മെത്രാപ്പൊലീത്ത നാട മുറിച്ച് ദേവാലയത്തി
ഹൂസ്റ്റൻ: മനുഷ്യൻ സ്വാർഥത വെടിഞ്ഞ് കരുതലിന്റെയും സ്‌നേഹത്തിന്റെയും ആത്മാവിൽ ജീവിക്കണമെന്ന് മലങ്കര ഓർത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അലക്‌സിയോസ് മോർ യൗസേബിയോസ് ആഹ്വാനം ചെയ്തു.
സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് ഇടവക ഷുഗർലാൻഡിൽ വാങ്ങിയ ദേവാലയ കൂദാശയോടനുബന്ധിച്ചു കുർബാന മധ്യേ പ്രസംഗിക്കുകയായിരുന്നു മെത്രാപ്പൊലീത്ത. ചടങ്ങിനെത്തിയ വിശിഷ്ഠാതിഥികളായ ഇടവക മെത്രാപ്പൊലീത്ത അലക്‌സിയോസ് മോർ യൂസേബിയോസ്, റാന്നി-നിലയ്ക്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മോർ നിക്കോദിമോസ്, സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, മറ്റു വൈദിക ശ്രേഷ്ഠർ തുടങ്ങിയവരെ വികാരി റവ. പി.എം. ചെറിയാൻ, റിസപ്ക്ഷൻ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ, വീഥിക്ക് ഇരുവശവും കത്തിച്ചു പിടിച്ച മെഴുകുതിരികളും, സ്വാഗത ഗാനവും ആലപിച്ചു മോർത്ത് മറിയം സമാജാംഗങ്ങൾ വിശിഷ്ഠാതിഥികളെ ദേവാലയത്തിലേക്ക് ആനയിച്ചു. ഇടവക മെത്രാപ്പൊലീത്ത നാട മുറിച്ച് ദേവാലയത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചതോടെ കൂദാശയുടെ ഒന്നാംഘട്ടം ആരംഭിച്ചു. രാത്രി ഭക്ഷണത്തോടെ ആദ്യ ദിന പരിപാടികൾ സമാപിച്ചു.
രണ്ടാം ദിനം രാവിലെ ഏഴു മണിക്കു പ്രഭാത നമസ്‌കാരത്തോടെ കൂദാശയുടെ രണ്ടാം ഘട്ടം ആരംഭിച്ചു വിശുദ്ധ മൂന്നിന്മേൽ കുർബാനയോടുകൂടി സമാപിച്ചു. റാന്നി-നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മോർ നിക്കോദിമോസ് മുഖ്യകാർമികത്വം വഹിച്ചു. ഇടവകാംഗവും മുൻ വികാരിയുമായ ഫാ. ജോൺ ഗീവർഗീസ്, സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ എന്നിവർ സഹ കാർമികത്വം വഹിച്ചു.
തുടർന്നു നടന്ന പൊതു സമ്മേളനം റാന്നി-നിലയ്ക്ൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മോർ നിക്കോദിമോസ് ഉദ്ഘാടനം ചെയ്തു. ഇടവക മെത്രാപ്പൊലീത്ത അലക്‌സിയോസ് മോർ യൗസേബിയോസ് അധ്യക്ഷത വഹിച്ചു. സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ, ഇന്ത്യൻ കോൺസൽ (പി.എസ്.ഒ.) ആർ.ഡി. ജോഷി, സ്റ്റാഫോഡ് സിറ്റി കൗൺസിൽ അംഗം കെൻ മാത്യു, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് ഏബ്രഹാം തുടങ്ങിയവർ ആശംസകളർപ്പിച്ചു. സുവനീറിന്റെ പ്രകാശനം ഇടവക മെത്രാപ്പൊലീത്ത, മുൻ വികാരി ഫാ. ജോൺ ഗീവർഗീസിനു നൽകി നിർവഹിച്ചു.
ഇടവക വികാരി റവ.ഫാ. പി.എം. ചെറിയാൻ സ്വാഗതവും ജനറൽ കൺവീനർ തോമസ് വർഗീസ് നന്ദിയും പ്രകാശിപ്പിച്ചു. രണ്ടു ദിവസമായി നടന്ന കൂദാശയിൽ സഹോദരി ഇടവകകളിൽ നിന്നും സമൂഹത്തിലെ നാനാ തുറകളിൽ നിന്നും നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. തുടർന്നു സ്‌നേഹ വിരുന്നോടെ കൂദാശ കർമ്മങ്ങൾക്കു സമാപനമായി.
ചിത്രങ്ങൾ: ജോർജുകുട്ടി കോട്ടയ്ക്കൽ