ഹൂസ്റ്റൻ :സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് ദേവാലയത്തിലെ കൺവൻഷനും പെരുനാളും ഇടവകദിനവും18 മുതൽ 20 വരെ ഭക്തിസാന്ദ്രമായി ആചരിക്കും.മലങ്കര ഓർത്തഡോക്‌സ് സഭയുടെ ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മോർ ദിമിത്രിയോസ്‌മെത്രാപ്പൊലീത്ത മുഖ്യ കാർമികത്വം വഹിക്കും. കഴിഞ്ഞ മാസം കൂദാശനിർവഹിക്കപ്പെട്ട പുതിയ ദേവാലയത്തിലെ ഇടവകയുടെ ആദ്യ പെരുനാളാണിത്.

നേരത്തെ പരിശുദ്ധ ദൈവമാതാവിന്റെശൂനോയോ പെരുനാളിനോടനുബന്ധിച്ചു നടന്നകുർബാനാന്തരം വികാരി റവ. പി. എം. ചെറിയാൻ ഇടവകയുടെ പെരുനാളിനു കൊടിയേറ്റി.വെള്ളിയാഴ്ച (18) വൈകിട്ട് ഏഴിനു സന്ധ്യാ നമസ്‌കാരം.തുടർന്നു വികാരി റവ. പി.എം.ചെറിയാൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഹൂസ്റ്റൻ സെന്റ് ഗ്രിഗോറിയോസ് മലങ്കരഓർത്തഡോക്‌സ് ദേവാലയ വികാരി റവ. രാജേഷ് ജോൺ സന്ദേശം നൽകും.

ശനിയാഴ്ച (19) ഉച്ചയ്ക്ക്കു മൂന്നു മുതൽ അഞ്ചു വരെ സൺഡേസ്‌കൂൾ കുട്ടികൾക്കായികരിയർ ഫെസ്റ്റ് നടക്കും. പ്രഫഷണൽ, വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധർ വിവിധക്‌ളാസുകൾക്കു നേതൃത്വം നൽകും. ആറുമണിക്കു സന്ധ്യാ നമസ്‌കാരം. തുടർന്നു കൺവൻഷനിൽഡോ. യൂഹാനോൻ മോർ ദിമിത്രിയോസ് മെത്രാപ്പൊലീത്ത സന്ദേശം നൽകും. എട്ടുമണിക്ക്
ആഘോഷമായ പൊരുനാൾ റാസയ്ക്കു മെത്രാപ്പൊലീത്ത നേതൃത്വം നൽകും. തുടർന്നു രാത്രിഭക്ഷണം.

ഞായറാഴ്ച (20) രാവിലെ 8.30നു പ്രഭാത പ്രാർത്ഥന. 9.15 ന് മെത്രാപ്പൊലീത്തയുടെമുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന. തുടർന്ന് ആശിർവാദം,കൈമുത്ത്.12ന് നേർച്ച വിളന്പ് തുടർന്ന് ഉച്ചഭക്ഷണത്തോടെ പെരുനാളിനുസമാപ്തിയാകുമെന്ന് വികാരി റവ. പി.എം. ചെറിയാൻ അറിയിച്ചു.