- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഹൂസ്റ്റൺ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് ഇടവകകുടുംബ സംഗമം പതിനൊന്നിന്
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് ഇടവകയുടെ കുടുംബ സംഗമവും ആദ്യഫല പെരുന്നാളും കലാപരിപാടികളും ഏകോപിപ്പിച്ച് YOVELA 2017 എന്ന പരിപാടി 2017 നവംബർ 11 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ 8.30 വരെ സെന്റ് ജോസഫ് സീറോ മലബാർ ദേവാലയത്തിന്റെ പാരീഷ് ഹാളിൽ നടത്തും. കേരളീയ രുചി ഭേദങ്ങളുടെ കലവറ ഒരുക്കി പ്രത്യേക ഫുഡ് സ്റ്റാളുകളും മറ്റു നിരവധി സ്റ്റാളുകളും YOVELA 2017 നെ മികവുറ്റതാക്കും. വികാരി ഫാ. ഐസക്ക് ബി. പ്രകാശ്, ജനറൽ കൺവീനർ ജോർജ് തോമസ്, ട്രസ്റ്റി രാജു സ്‌കറിയാ, സെക്രട്ടറി ഷിജിൻ തോമസ് എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റികൾ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു. ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ച് വികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കൽ നിർവ്വഹിക്കുന്നതാണ്. ഫുഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) പ്രസിഡന്റ് തോമസ് ചെറുകരയും കൾച്ചറൽ പ്രോഗ്രാമിന്റെ ഉദ്ഘാടനം ഗുഡ് ഷെപ്പേർഡ് എപ്പിസ്‌കോപ്പൽ ഇന്ത്യൻ കോൺഗ
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് ഇടവകയുടെ കുടുംബ സംഗമവും ആദ്യഫല പെരുന്നാളും കലാപരിപാടികളും ഏകോപിപ്പിച്ച് YOVELA 2017 എന്ന പരിപാടി 2017 നവംബർ 11 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ 8.30 വരെ സെന്റ് ജോസഫ് സീറോ മലബാർ ദേവാലയത്തിന്റെ പാരീഷ് ഹാളിൽ നടത്തും. കേരളീയ രുചി ഭേദങ്ങളുടെ കലവറ ഒരുക്കി പ്രത്യേക ഫുഡ് സ്റ്റാളുകളും മറ്റു നിരവധി സ്റ്റാളുകളും YOVELA 2017 നെ മികവുറ്റതാക്കും.
വികാരി ഫാ. ഐസക്ക് ബി. പ്രകാശ്, ജനറൽ കൺവീനർ ജോർജ് തോമസ്, ട്രസ്റ്റി രാജു സ്‌കറിയാ, സെക്രട്ടറി ഷിജിൻ തോമസ് എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റികൾ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.
ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ച് വികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കൽ നിർവ്വഹിക്കുന്നതാണ്. ഫുഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) പ്രസിഡന്റ് തോമസ് ചെറുകരയും കൾച്ചറൽ പ്രോഗ്രാമിന്റെ ഉദ്ഘാടനം ഗുഡ് ഷെപ്പേർഡ് എപ്പിസ്‌കോപ്പൽ ഇന്ത്യൻ കോൺഗ്രിഗേഷൻ വികാരി റവ. റോയി വർഗീസ് നിർവ്വഹിക്കുന്നതാണ്.
എല്ലാ പ്രവാസി സുഹൃത്തുക്കളെയും ഈ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : റവ. ഐസക്ക് ബി. പ്രകാശ് : 832 997 9788