- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലങ്കര സഭാ സമാധാനത്തിനു ഹൂസ്റ്റണിലെ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഇടവക മാതൃകയാകുന്നു
ഹൂസ്റ്റൺ: ദീർഘകാലമായി മലങ്കര ഓർത്തഡോക്‌സ്/യാക്കോബായ സഭാംഗങ്ങൾ ആഗ്രഹിക്കുന്ന മലങ്കര സഭാ സമാധാനത്തിനു ഹൂസ്റ്റണിലെ ഫ്രെസ്‌നോ സിറ്റിയിലുള്ള സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഇടവക മാതൃകയാകുന്നു. കഴിഞ്ഞ ഞായറാഴ്ച ചേർന്ന ഇടവക പൊതുയോഗം രണ്ട് കക്ഷികളിലെയും മേല്പട്ടക്കാർക്കും പട്ടക്കാർക്കും ഒരുപോലെ ദേവാലയത്തിൽ പ്രവേശിക്കുവാനും, ക
ഹൂസ്റ്റൺ: ദീർഘകാലമായി മലങ്കര ഓർത്തഡോക്‌സ്/യാക്കോബായ സഭാംഗങ്ങൾ ആഗ്രഹിക്കുന്ന മലങ്കര സഭാ സമാധാനത്തിനു ഹൂസ്റ്റണിലെ ഫ്രെസ്‌നോ സിറ്റിയിലുള്ള സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഇടവക മാതൃകയാകുന്നു. കഴിഞ്ഞ ഞായറാഴ്ച ചേർന്ന ഇടവക പൊതുയോഗം രണ്ട് കക്ഷികളിലെയും മേല്പട്ടക്കാർക്കും പട്ടക്കാർക്കും ഒരുപോലെ ദേവാലയത്തിൽ പ്രവേശിക്കുവാനും, കൂദാശകൾ അർപ്പിക്കാനുമുള്ള അവകാശം നൽകാൻ ഇടവക പൊതുയോഗം ഏകകണ്ഠമായി തീരുമാനിച്ചു.
സഭാ പിതാക്കന്മാർ പഠിപ്പിച്ച കൗദാശീകനുഷ്ടാനങ്ങളുടെയും ഭക്തിമാർഗങ്ങളുടെയും മൂല്യശോഷണത്തിന് സഭാതർക്കം ഇടയാക്കുന്നു എന്ന സഭാംഗങ്ങളുടെ വിലയിരുത്തലാണ് ഇടവാകംഗങ്ങളെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. പരിശുദ്ധ അപ്രേം പ്രഥമന് പാത്രിയാർക്കീസ് ബാവായുടെയും, പരിശുദ്ധ ബസ്സേലിയോസ് പൗലോസ് രണ്ടാമന് കാതോലിക്ക ബാവയുടെയും സഭാ സമാധാനഹ്വാനങ്ങളും ഇടവകയ്ക്ക് ഒരു പ്രേരണയായി.
ഈ നീക്കത്തിന്റെ ചുവടു പിടിച്ചു ഹൂസ്റ്റനിലെ ഇരുവിഭാഗങ്ങളിലുമുള്ള അല്മായ നേതാക്കൾ സഭാസമാധാന വേദിക്ക് രൂപം നൽകാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇടവക മാനേജിങ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് റെജി സ്‌കറയി(7137242296), സെക്രട്ടറി അജി.സി.പോൾ(832 221 2912) എന്നിവരാണ് ഈ വിവരങ്ങൾ അറിയിച്ചത്.