- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിരിഞ്ഞ നെഞ്ചും കട്ടിരോമങ്ങളുമുള്ള പുരുഷന്മാരെയാണ് സ്ത്രീകൾ ഒരുകാലത്ത് സ്വപ്‌നം കണ്ടിരുന്നത്; ഇന്നുകാണുന്നതോ അരയിൽ ഉറയ്ക്കാത്ത ലോവെയിസ്റ്റ് ജീൻസ് പോലും സംരക്ഷിക്കാൻ കഴിയാത്ത പയ്യന്മാരെ; ഇത്തരക്കാർ എങ്ങനെ തങ്ങളുടെ സഹോദരിമാരെ രക്ഷിക്കുമെന്നാണ് നിങ്ങൾ പറയുന്നത്? ലോക വനിതാദിനത്തിൽ കിടിലം ചോദ്യം ഉന്നയിച്ച് രാജസ്ഥാൻ വനിത കമ്മീഷൻ ചെയർപേഴ്‌സൺ
ജയ്പൂർ: ഒരു കാലത്ത് സ്ത്രീകൾ സ്വപ്‌നം കണ്ടിരുന്ന വിരിഞ്ഞ നെഞ്ചുള്ള പുരുഷന്മാരെ ഇപ്പോൾ കാണാനേയില്ല. പകരം കാണാനുള്ളത് അരയിൽ ഉറയ്ക്കാത്ത ലോവെയിസ്റ്റ് ജീൻസിട്ട കൂറെ പയ്യന്മാരെയാണ്. ഇക്കൂട്ടർ എങ്ങനെ തങ്ങളുടെ സഹോദരിമാരെ സംരക്ഷിക്കുമെന്ന് രാജസ്ഥാൻ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ സുമൻ ശർമ. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിലാണ് സുമൻ ശർമ ഈ അഭിപ്രായം പ്രകടിപ്പിച്ചത്.'വിരിഞ്ഞ നെഞ്ചും കട്ടിരോമങ്ങളുമുള്ള പുരുഷമാരെയാണ് ഒരുകാലത്ത് പെൺകുട്ടികൾ മോഹിച്ചിരുന്നത്. ഇക്കാലത്ത് അത്തരം വിരിഞ്ഞ നെഞ്ചുള്ള പുരുഷന്മാരെ കാണാനില്ല. പകരം അരയിൽ ഉറയ്ക്കാത്ത സ്വന്തം ജീൻസ് പോലും സംരക്ഷിക്കാനറിയത്ത പയ്യന്മാരാണ് ഉള്ളത്. ഇവർ തങ്ങളുടെ സഹോദരിമാരെ എങ്ങനെ സംരക്ഷിക്കും? ബിജെപി വനിതാ വിഭാഗത്തിന്റെ മുൻ പ്രസിഡന്റ് കൂടിയായ ശർമ ചോദിച്ചു. കാതിൽ കമ്മലുമിട്ട് പെൺകുട്ടികളെ പോലെ നടക്കുന്ന നമ്മുടെ ആൺകുട്ടികൾക്ക് എന്തുസംഭവിച്ചുവെന്ന് ചെയർപേഴ്‌സൺ അത്ഭുതം പ്രകടിപ്പിച്ചു.ഞാൻ ആരെയും വിമർശിക്കുകയല്ല..പക്ഷ ഈ അവസ്ഥ നമ്മൾ മാറ്റണം. നല്ല
ജയ്പൂർ: ഒരു കാലത്ത് സ്ത്രീകൾ സ്വപ്‌നം കണ്ടിരുന്ന വിരിഞ്ഞ നെഞ്ചുള്ള പുരുഷന്മാരെ ഇപ്പോൾ കാണാനേയില്ല. പകരം കാണാനുള്ളത് അരയിൽ ഉറയ്ക്കാത്ത ലോവെയിസ്റ്റ് ജീൻസിട്ട കൂറെ പയ്യന്മാരെയാണ്. ഇക്കൂട്ടർ എങ്ങനെ തങ്ങളുടെ സഹോദരിമാരെ സംരക്ഷിക്കുമെന്ന് രാജസ്ഥാൻ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ സുമൻ ശർമ.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിലാണ് സുമൻ ശർമ ഈ അഭിപ്രായം പ്രകടിപ്പിച്ചത്.'വിരിഞ്ഞ നെഞ്ചും കട്ടിരോമങ്ങളുമുള്ള പുരുഷമാരെയാണ് ഒരുകാലത്ത് പെൺകുട്ടികൾ മോഹിച്ചിരുന്നത്. ഇക്കാലത്ത് അത്തരം വിരിഞ്ഞ നെഞ്ചുള്ള പുരുഷന്മാരെ കാണാനില്ല. പകരം അരയിൽ ഉറയ്ക്കാത്ത സ്വന്തം ജീൻസ് പോലും സംരക്ഷിക്കാനറിയത്ത പയ്യന്മാരാണ് ഉള്ളത്. ഇവർ തങ്ങളുടെ സഹോദരിമാരെ എങ്ങനെ സംരക്ഷിക്കും? ബിജെപി വനിതാ വിഭാഗത്തിന്റെ മുൻ പ്രസിഡന്റ് കൂടിയായ ശർമ ചോദിച്ചു.
കാതിൽ കമ്മലുമിട്ട് പെൺകുട്ടികളെ പോലെ നടക്കുന്ന നമ്മുടെ ആൺകുട്ടികൾക്ക് എന്തുസംഭവിച്ചുവെന്ന് ചെയർപേഴ്‌സൺ അത്ഭുതം പ്രകടിപ്പിച്ചു.ഞാൻ ആരെയും വിമർശിക്കുകയല്ല..പക്ഷ ഈ അവസ്ഥ നമ്മൾ മാറ്റണം. നല്ല വിരിഞ്ഞ നെഞ്ചുള്ളവരായി ആൺകുട്ടികളെ മാറ്റേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അതുപോലെ കുട്ടികളിൽ മൂല്യങ്ങൾ വളർത്തിയെടുക്കേണ്ടത് അമ്മമാരുടെ ചുമതലയാണ് സുമൻ ശർമ പറഞ്ഞു.
സ്ത്രീസ്വാതന്ത്ര്യത്തിന്റെ പേരിൽ സമൂഹത്തിലോ കുടുംബത്തിലോ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിനോടും അവർക്ക് യോജിപ്പില്ല.പുരുഷന്മാരെ പിന്നിലാക്കി സ്ത്രീകൾക്ക് അധികം മുന്നോട്ട് പോകാനാവില്ല. രണ്ടുകൂട്ടരും പരസ്പരപൂരകമാണെന്നും ഈ സംവിധാനത്തെ അലോസരപ്പെടുത്തരുതെന്നും സുമൻ ശർമ പറഞ്ഞു.
മുമ്പ് ബലാൽസംഗത്തിനിരയായ പെൺകുട്ടിക്കൊപ്പം സെൽഫിയെടുത്ത് പബ്ലിസിറ്റി സറ്റണ്ട് നടത്തിയ ആളാണ് സുമൻ ശർമ.