- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ ലൈംഗിക ജീവിതം മെച്ചപ്പെടാനുള്ള ചില എളുപ്പവഴികൾ
ലൈംഗിക വേഴ്ചയ്ക്കിടയിലെ ഒരു വീഴ്ച ഒരിക്കലും ഒരു പ്രശ്‌നമല്ലെന്നാണ് മനഃശാസ്ത്രജ്ഞയായ ഡോ. പെട്ര ബോയിന്റോൺ പറയുന്നത്. ലൈംഗിക വേഴ്ചയെ യാത്രയെന്ന് വിളിക്കുന്ന അവർ ഈ യാത്രയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നും വല്ലപ്പോഴും ലൈംഗിക ബന്ധത്തിലേർപ്പെടാനാണ് നിങ്ങൾ ഇഷ്ടപ്പെടുന്നതെങ്കിൽ അതാണ് നല്ലതെന്നും പറയുന്നു. എന്നാൽ ലൈംഗിക യാത്രയെക്
ലൈംഗിക വേഴ്ചയ്ക്കിടയിലെ ഒരു വീഴ്ച ഒരിക്കലും ഒരു പ്രശ്‌നമല്ലെന്നാണ് മനഃശാസ്ത്രജ്ഞയായ ഡോ. പെട്ര ബോയിന്റോൺ പറയുന്നത്. ലൈംഗിക വേഴ്ചയെ യാത്രയെന്ന് വിളിക്കുന്ന അവർ ഈ യാത്രയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നും വല്ലപ്പോഴും ലൈംഗിക ബന്ധത്തിലേർപ്പെടാനാണ് നിങ്ങൾ ഇഷ്ടപ്പെടുന്നതെങ്കിൽ അതാണ് നല്ലതെന്നും പറയുന്നു. എന്നാൽ ലൈംഗിക യാത്രയെക്കുറിച്ചുള്ള പ്രതീക്ഷകളിലെ പൊരുത്തക്കേട് ദമ്പതികൾക്കിടയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. അതിനെ തരണം ചെയ്യാനുള്ള ചില പോംവഴികൾ അവർ നിർദ്ദേശിക്കുന്നുണ്ട്.
1. ലൈംഗികത നൽകുന്ന ആരോഗ്യ നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കുക
നിങ്ങൾ ലൈംഗിക ജീവിതത്തിൽ നിന്ന് അകന്നു നിൽക്കാൻ ആഗ്രഹിക്കുമ്പോൾ ലൈംഗികത നൽകുന്ന ആരോഗ്യ നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതായിരിക്കും. അത് നിങ്ങളെ ലൈംഗിക ചിന്തകളിലേക്കും തിരിച്ചു കൊണ്ടുവരും. രതിമൂർച്ഛയിൽ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന കൊലയാളി കോശങ്ങൾക്ക് അണുബാധ തടയാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ക്യാൻസർ പോലും തടയാനും സാധിക്കും. ലൈംഗിക ബന്ധത്തിന്റെ ഫലമായി ഓക്‌സിടോസിൻ നിങ്ങളിൽ നിന്ന് തുടർച്ചയായി പുറത്തേക്ക് പോകുന്നതോടെ സ്‌നേഹ ഹോർമോൺ ഇരട്ടിയാകുന്നു, അത് സന്തോഷ മനോഭാവം സൃഷ്ടിക്കുകയും ക്ലേശങ്ങളിൽ നിന്ന് മുക്തരാകാൻ സഹായിക്കുകയും നിങ്ങളും പങ്കാളിയും തമ്മിലുള്ള ബന്ധം ദൃഢമാക്കുകയും ചെയ്യുന്നു.
2. അൽപനേരമെങ്കിലും വിശ്രമിക്കുക
മന:ക്ലേശങ്ങൾ ലൈംഗിക യാത്രയുടെ ദൈർഘ്യം കുറയ്ക്കും. ദിവസത്തിൽ അഞ്ചു മിനിറ്റെങ്കിലും ശാന്തമായി വിശ്രമിക്കുന്നത് നിങ്ങളുടെ ലൈംഗിക ശേഷിയെയും ഉത്തേജിപ്പിക്കും.
3. വലിച്ചെറിയൂ സിഗരറ്റുകൾ
പുകവലി രക്തധമനികളെ തകരാറിലാക്കും. ഉണർന്നു പ്രവർത്തിക്കാനുള്ള പുരുഷന്റെ ശേഷിയെ അത് ബാധിക്കും. കൂടാതെ സ്ത്രീയുടെയും പുരുഷന്റെയും രതിമൂർച്ഛയ്ക്കുള്ള ശേഷിയെ പുകവലി ബാധിക്കും.
4. വ്യായാമത്തിലൂടെ ശരീരം കാത്തു സൂക്ഷിക്കുക
തുടർച്ചയായി വ്യായാമം ചെയ്യുന്ന സ്ത്രീകൾക്ക് രതി മൂർച്ഛ കൂടുതൽ തീവ്രതയും രസകരവുമായി തീരുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ആഴ്ചയിൽ 25 മിനിറ്റുള്ള മൂന്ന് ശ്വസന വ്യായാമങ്ങളോ അരമണിക്കൂറുള്ള അഞ്ച് വേഗതയേറിയ നടത്തമോയെങ്കിലും നടത്തുന്നത് നിങ്ങളെ കായികക്ഷമമായി നിലനിൽക്കാൻ സഹായിക്കും.
5. ഉറക്കമില്ലായ്മയിൽ നിന്ന് മോചനം നേടുക
ആഴ്ചയിൽ ഒരു ദിവസമെങ്കിലും അഞ്ച് മണിക്കൂറിലേറെ ഉറങ്ങാൻ സാധിക്കാത്തത് ഓരോ വ്യക്തിയുടെയും ലൈംഗിക ശേഷിയെ ബാധിക്കും. ഉറക്കക്കുറവ് പുരുഷനെയും സ്ത്രീയെയും അസ്വസ്ഥരും വഴക്കാളികളുമാക്കി തീർക്കും.
6. ഡയറി സൂക്ഷിക്കുക
ആഴ്ചയിലെ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി വയ്ക്കുക. എത്രമാത്രം ഉറക്കം ലഭിച്ചു, എത്രമാത്രം വ്യായാമം ചെയ്തു, എന്ത് ഭക്ഷിച്ചു, മാനസിക സംഘർഷത്തിലാണെങ്കിൽ നിങ്ങളും പങ്കാളിയും അതിനെ എങ്ങനെ നേരിട്ടു തുടങ്ങിയ കാര്യങ്ങൾ ഈ ഡയറിയിൽ സൂക്ഷിക്കാം.
7. പരസ്പരം സംസാരിക്കുക
വീട്ടിൽ നിന്ന് ധൃതിയിൽ ഇറങ്ങിപ്പോകുമ്പോഴും എല്ലാ രാത്രികളിലും അധിക നേരവും ടെലിവിഷന് മുന്നിൽ തന്നെ ഇരിക്കുമ്പോഴും നിങ്ങൾ ഒരുകാര്യം ഓർക്കുക, നിങ്ങളുടെ പങ്കാളിയിൽ നിന്നും നിങ്ങൾ അകന്നു കൊണ്ടിരിക്കുകയാണ്. ഇത് ലൈംഗിക ജീവിതത്തിലെ പരാജയത്തിലേക്ക് നയിക്കാം. ലൈംഗികതയിലൂടെ അല്ലാതെയും നിങ്ങളുടെ ബന്ധത്തെ എത്രമാത്രം ഊഷ്മളമാക്കാം എന്ന് ചിന്തിക്കൂ. അത് പങ്കാളിയുമായി പങ്ക് വയ്ക്കുകയും ചെയ്യുക.
8. ശരീരത്തെ സ്‌നേഹിക്കുക
പ്രായം ചെല്ലുന്തോറും തന്റെ സൗന്ദര്യം നശിച്ചെന്ന് ചിന്തിക്കുന്ന സ്ത്രീകൾ ലൈംഗിക ജീവിതത്തിൽ പരാജയപ്പെടും. നിങ്ങളുടെ ശരീരത്തിന്റെ ഏത് പ്രത്യേകതയാണ് നിങ്ങൾക്ക് ഇഷ്ടമെന്ന് ചിന്തിക്കൂ. ഒപ്പം നിങ്ങളുടെ ഏറ്റവും വലിയ വിമർശക നിങ്ങൾ തന്നെയാണെന്നും.
9. തിരക്കുകളിൽ നിന്ന് ഒഴിയൂ
തിരക്കുകൾ മൂലമാണോ നിങ്ങൾക്ക് ലൈംഗിക ജീവിതം സാധ്യമാകാത്തത്. എങ്കിൽ സംതൃപ്തികരമായ ഒരു ലൈംഗിക ബന്ധത്തിന് പത്ത് മിനിറ്റ് മാത്രം മതി. ദിനചര്യകളിൽ മാറ്റം വരുത്തി, പതിവ് സമയം ഉപേക്ഷിച്ച് മറ്റൊരു സമയം തിരഞ്ഞെടുത്ത്, മറ്റൊരു മുറിയിൽ ഒന്നു ശ്രമിക്കൂ സമയമില്ലെന്ന പരാതി മാറിക്കിട്ടിയേക്കും.
10. രോഗങ്ങളെക്കുറിച്ചുള്ള ചിന്തകൾ അകറ്റൂ
ആദ്യമായി അമ്മയായതിനും മാസത്തിലെ ആർത്തവങ്ങൾക്കും തൊട്ടുപിന്നാലെ സ്ത്രീകൾക്ക് ശാരീരികമായ ക്ഷീണങ്ങൾ തോന്നുന്നത് പതിവാണ്. ഇത് പിന്നീടങ്ങോട് അവരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നു. ആകസ്മികമായി മൂത്രസഞ്ചിയിൽ ചോർച്ചയുണ്ടാകുന്നതും കിടപ്പറയിൽ അവരുടെ ആത്മവിശ്വാസത്തെ ബാധിക്കും. ഇത്തരം ആശങ്കകളിൽ നിന്ന് അകന്നു നിൽക്കാൻ ശ്രമിക്കൂ.
11. പ്രശ്‌നങ്ങൾ പരിഹരിക്കുക
പരസ്പരം ഉണ്ടായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളും അമർശങ്ങളും പരിഹരിക്കാതിരിക്കുന്നത് കിടപ്പറയിലെ പെരുമാറ്റത്തെയും ബാധിക്കും. അതിനാൽ അത്തരത്തിലുള്ള പ്രശ്‌നങ്ങളെല്ലാം പരസ്പരം സംസാരിച്ച് പരിഹരിക്കാൻ ശ്രമിക്കുക.
12. നിങ്ങളുടെ മരുന്നുകൾ പരിശോധിക്കുക
കിടപ്പറയിൽ പരാജയമാണെന്ന് തോന്നുന്നുണ്ടെങ്കിൽ നിർബന്ധമായും നിങ്ങളുടെ മരുന്നുകൾ പരിശോധിക്കണം. മാനസിക സംഘർഷത്തിന് ഉൾപ്പെടെയുള്ള പല മരുന്നുകളും ലൈംഗിക ശേഷിയെ ബാധിക്കുന്നവയാണ്.