- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിഷ് മോളി തയ്യാറാക്കുന്നതെങ്ങനെ
സ്വാദിഷ്ടമായ ഫിഷ് മോളി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ നെയ് മീൻ (10 കഷണം) സവാള/ഉള്ളി (3 ഇടത്തരം കട്ടിയിൽ അരിഞ്ഞത്) ഇഞ്ചി (1 ഇഞ്ച് നീളത്തിൽ അരിഞ്ഞത്) പച്ചമുളക് (നടുവെ കീറിയത് 4 എണ്ണം) കറിവേപ്പില (1 തണ്ട്) വെളുത്തുള്ളി (2 നീളത്തിൽ അരിഞ്ഞത്) മഞ്ഞൾപ്പൊടി (1/2 ടീസ്പൂൺ) വെളിച്ചെണ്ണ (1/4 കപ്പ്) ഉലുവപ്പൊടി (1/4 ടീസ്പൂൺ) തക്കാളി (2 വലുത്, നാലായി മുറിച്ചത്) തേങ്ങാപ്
സ്വാദിഷ്ടമായ ഫിഷ് മോളി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
- നെയ് മീൻ (10 കഷണം)
- സവാള/ഉള്ളി (3 ഇടത്തരം കട്ടിയിൽ അരിഞ്ഞത്)
- ഇഞ്ചി (1 ഇഞ്ച് നീളത്തിൽ അരിഞ്ഞത്)
- പച്ചമുളക് (നടുവെ കീറിയത് 4 എണ്ണം)
- കറിവേപ്പില (1 തണ്ട്)
- വെളുത്തുള്ളി (2 നീളത്തിൽ അരിഞ്ഞത്)
- മഞ്ഞൾപ്പൊടി (1/2 ടീസ്പൂൺ)
- വെളിച്ചെണ്ണ (1/4 കപ്പ്)
- ഉലുവപ്പൊടി (1/4 ടീസ്പൂൺ)
- തക്കാളി (2 വലുത്, നാലായി മുറിച്ചത്)
- തേങ്ങാപ്പാൽ (1/2 കപ്പ് കട്ടിപ്പാൽ, 2 കപ്പ് നേർത്ത പാൽ)
- ഉപ്പ് (പാകത്തിന്)
പാകം ചെയ്യുന്ന വിധം
മീൻ കഷണങ്ങൾ മുറിച്ച്, മുളകുപൊടി, മഞ്ഞപ്പൊടി, ഉപ്പ്, കുരുമുളകുപൊടിയും പുരട്ടി വറുത്തു മാറ്റിവെക്കുക.
ഒരു പരന്ന പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി, കടുക് പൊട്ടിക്കുക, ഇതിലേക്ക് അരിഞ്ഞ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പച്ചമുളക്, എന്നിവ നിറംമാറുന്നതുവരെ വഴറ്റുക. അത് പാത്രത്തിന്റെ അടിയിൽ നിരത്തിയിടുക, ഇതിനു മുകളിലായി, മീൻ അടുക്കുക, മീനിന്റെ ഇടക്കായി മുറിച്ച തക്കാളിയും തിരികി വെക്കുക. രണ്ട് കപ്പു തേങ്ങാപ്പാലിൽ, മഞ്ഞപ്പൊടിയും, ഉപ്പും കലർത്തി, ഈ മീനിന്റെ മുകളിലേക്ക് ഒഴിക്കുക. മീൻ മുഴുവനായി തേങ്ങാപ്പാലിൽ മുങ്ങിക്കിടക്കണം. തീ കൂട്ടി വച്ച് ഒരു തിളവന്നു കഴിഞ്ഞ് പാത്രം മൂടി വേവിക്കുക. 15 മിനിട്ടിനു ശേഷം, മൂടിമാറ്റി വറ്റിത്തുടങ്ങിയ ചാറിന്റെ കൂടെ 1/2 കപ്പ് കട്ടിപ്പാല് കൂടി ഒഴിക്കുക, ചെറുതീയിൽ ഒരു 10 മിനിട്ടുകൂടി വേവിക്കുക. തീ കെടുത്തുക്കഴിഞ്ഞ് കറിയുടെ ചൂട് പോകുന്നതുവരെ പാത്രം മൂടി വെക്കരുത്.
കുറിപ്പ്: ബ്രഡ്ഡിന്റെ കൂടെ ഒരു നല്ല രാത്രി ഭക്ഷണം ആണ്. സാധാരണയായി, ദശ കട്ടിയുള്ള മീനുകൾ ആണ് ഫിഷ് മോളിക്ക് ഉപയോഗിക്കേണ്ടത്, നെയ് മീൻ, ആവോലി, കരിമീൻ എന്നിവ. മീൻ വറുക്കാതെയും ഫിഷ് മോളി വെക്കാം, എരിവിനായി പച്ചമുളകിന്റെ എണ്ണം കൂട്ടിയാൽ മാത്രം മതി.