- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാതി നൽകാനെത്തിയ യുവതിയെ സിഐ ശിവശങ്കർ കെണിയിലാക്കിയത് കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും; തെളിവെടുക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വന്തം ഇന്നോവയിൽ കയറ്റി ഹോട്ടൽ മുറിയിൽ എത്തിച്ച് ബലാത്സംഗം ചെയ്തു; നിസ്സഹായയെന്ന് അറിഞ്ഞപ്പോൾ ഊട്ടിയിലേക്കു വരണമെന്നും സെക്സിൽ ഏർപ്പെടണമെന്നും വീണ്ടും ആവശ്യപ്പെട്ടു; സഹിക്ക വയ്യാതായപ്പോൾ എസ്പിക്ക് പരാതി നൽകി; അന്വേഷണ ഘട്ടത്തിൽ വധഭീഷണിയും; കേസൊതുക്കാൻ പലതവണ യുവതിയുടെ വീട്ടിലെത്തി ബിജെപി നേതാക്കളും
മലപ്പുറം: നിരന്തര ഭീഷണിയും കേസ് പിൻവലിക്കാനുള്ള സമ്മർദങ്ങൾക്ക് ഒടുവിൽ പാലക്കാട്ടെ ഒരു യുവതി ഭയന്ന് കഴിയുകയാണിന്നും ഈ കേരളത്തിൽ. ഭീഷണി വരുന്നതെല്ലാം പാലക്കാട് നോർത്ത് സി ഐ ആയിരുന്ന ആർ ശിവശങ്കരനിൽ നിന്നും ഇയാളുടെ അടുത്ത രാഷ്ട്രീയ പ്രമുഖരിൽ നിന്നും. പരാതിയുമായെത്തിയ തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയ സിഐക്കെതിരെ പരാതി നൽകിയെന്നുള്ളതാണ് ഈ യുവതി ചെയ്ത തെറ്റ്. ക്രിമിനൽ ഓഫീസറായ സിഐയെ സംരക്ഷിക്കുന്നതിൽ സർക്കാറിനുമുണ്ട് പങ്ക്. മനസാക്ഷിയെ ഞെട്ടിക്കുന്ന സർക്കിൾ ഇൻസ്പെക്ടർ ശിവശങ്കരന്റെ മറ്റൊരു ഹീനകൃത്യത്തിന്റെ ചുരുൾ കൂടി അഴിക്കുകയാണ് മറുനാടൻ മലയാളി. ഹവാല ഇടപാട്, ഗുണ്ടായിസം, കൈക്കൂലി, കേസൊതുക്കി പണം തട്ടൽ ഇതിനു പുറമെ പരാതിയുമായെത്തുന്ന സ്ത്രീകളെ തന്റെ ഇംഗിതത്തിന് കീഴ്പ്പെടുത്തുകയെന്നതാണ് ശിവശങ്കരന്റെ മറ്റൊരു പതിവ്. തന്നെ കൈയേറ്റം നടത്തുകയും സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തുകയും ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതിയുമായെത്തിയതായിരുന്നു പാലക്കാട് സ്വദേശിയായ യുവതി. എന്നാൽ പരാതി ലഭിച്ച ശേഷം കൈയേറ്
മലപ്പുറം: നിരന്തര ഭീഷണിയും കേസ് പിൻവലിക്കാനുള്ള സമ്മർദങ്ങൾക്ക് ഒടുവിൽ പാലക്കാട്ടെ ഒരു യുവതി ഭയന്ന് കഴിയുകയാണിന്നും ഈ കേരളത്തിൽ. ഭീഷണി വരുന്നതെല്ലാം പാലക്കാട് നോർത്ത് സി ഐ ആയിരുന്ന ആർ ശിവശങ്കരനിൽ നിന്നും ഇയാളുടെ അടുത്ത രാഷ്ട്രീയ പ്രമുഖരിൽ നിന്നും. പരാതിയുമായെത്തിയ തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയ സിഐക്കെതിരെ പരാതി നൽകിയെന്നുള്ളതാണ് ഈ യുവതി ചെയ്ത തെറ്റ്. ക്രിമിനൽ ഓഫീസറായ സിഐയെ സംരക്ഷിക്കുന്നതിൽ സർക്കാറിനുമുണ്ട് പങ്ക്. മനസാക്ഷിയെ ഞെട്ടിക്കുന്ന സർക്കിൾ ഇൻസ്പെക്ടർ ശിവശങ്കരന്റെ മറ്റൊരു ഹീനകൃത്യത്തിന്റെ ചുരുൾ കൂടി അഴിക്കുകയാണ് മറുനാടൻ മലയാളി.
ഹവാല ഇടപാട്, ഗുണ്ടായിസം, കൈക്കൂലി, കേസൊതുക്കി പണം തട്ടൽ ഇതിനു പുറമെ പരാതിയുമായെത്തുന്ന സ്ത്രീകളെ തന്റെ ഇംഗിതത്തിന് കീഴ്പ്പെടുത്തുകയെന്നതാണ് ശിവശങ്കരന്റെ മറ്റൊരു പതിവ്. തന്നെ കൈയേറ്റം നടത്തുകയും സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തുകയും ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതിയുമായെത്തിയതായിരുന്നു പാലക്കാട് സ്വദേശിയായ യുവതി. എന്നാൽ പരാതി ലഭിച്ച ശേഷം കൈയേറ്റം നടന്ന സ്ഥലത്തേക്ക് തെളിവെടുക്കാനെന്നു പറഞ്ഞ് സ്വന്തം ഇന്നോവയിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. വേലി തന്നെ വിള തിന്നുന്ന അവസ്ഥ. യുവതി തികച്ചും നിസ്സഹായാവസ്ഥയിൽ. പിന്നീട് നിരന്തര വിളിയും ഭീഷണിയും. ഇതോടെ യുവതി പരാതിയുമായി രംഗത്തു വരികയായിരുന്നു.
പൊലീസിൽ പരാതി നൽകിയ യുവതിക്ക് നീതി ലഭിക്കാതായതോടെ നേരിട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് സിഐയുമായി അടുത്ത ബന്ധമുള്ള ചില ബിജെപി നേതാക്കൾ വീട്ടിലെത്തി നിരന്തരം ഭീഷണിപ്പെടുത്തുകയും സമ്മർദം ചെലുത്തുകയും ചെയ്തതായി യുവതി മറുനാടൻ മലയാളിയോടു വെളിപ്പെടുത്തി. ഇവർക്കുപുറമെ നിരവധി പേർ കേസ് ഒതുക്കാനുള്ള ശ്രമവുമായി വന്നിരുന്നു. കൂടാതെ ഭീഷണി കോളുകളും യുവതിക്കു നേരിടേണ്ടി വരുന്നു. എന്നാൽ അവസാനം വരെ നിയമപോരാട്ടം നടത്താൻ ഉറച്ച തീരുമാനത്തിലാണ് യുവതി.
2018 ഫെബ്രുവരി മാസത്തിലായിരുന്നു യുവതി പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തുന്നത്. സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തുകയും ഇതു ചോദ്യം ചെയ്യുകയും ചെയ്തതിന് കൈയേറ്റം നടത്തിയെന്നുമാണ് പരാതി. അരുൺ എന്നയാൾക്കെതിരെയുള്ള ഈ പരാതി എസ്‌പിയുടെ കൈവശമാണ് നൽകിയിരുന്നത്. എന്നാൽ ഫെബ്രുവരി 25ന് കേസിന്റെ ഭാഗമായി തെളിവെടുക്കണമെന്നു പറഞ്ഞ് സിഐ ശിവശങ്കരൻ യുവതിയെ വിളിച്ചു.
തെളിവെടുപ്പ് നടത്തണമെന്ന് പറഞ്ഞിതിന്റെ അടിസ്ഥാനത്തിൽ സിഐക്കൊപ്പം പോകാൻ തയ്യാറായി യുവതിയെത്തി. എന്നാൽ പ്രൈവറ്റ് വാഹനമായ ഇന്നോവയിൽ പൊലീസുകാർ ആരുമില്ലാതെ സിഐ തനിച്ചായിരുന്നു തെളിവെടുപ്പിനായി കൊണ്ടുപോയത്. ശേഷം പൊലീസ് തിരിച്ചറിയൽ കാർഡ് കാണിച്ച് ഹോട്ടൽ മുറി തരപ്പെടുത്തി. നിർബന്ധപൂർവ്വം യുവതിയെ മുറിയിലേക്കു പ്രവേശിപ്പിച്ചു. വഴങ്ങിയില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്നും സമൂഹത്തിൽ അപകീർത്തിപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. വിസമ്മതിച്ച യുവതിയെ ബലമായി കീഴ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു ഈ ക്രിമിനൽ സർക്കിൾ ഇൻസ്പെക്ടർ.
തുടർന്നുള്ള ദിവസങ്ങളിൽ സിഐ ശിവശങ്കരൻ യുവതിയുടെ ഫോണിലേക്കു നിരന്തരമായി വിളിച്ചു. ജോലിചെയ്യുന്ന സ്ഥാപനത്തിലും എത്തി ശല്യം തുടർന്നു. നൽകിയ പരാതിയിൽ നീതി ലഭിക്കണമെങ്കിൽ തന്റെ കൂടെ ഊട്ടിയിലേക്കു വരണമെന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നും നിർബന്ധിച്ചിരുന്നതായി യുവതി പറഞ്ഞു. വന്നില്ലെങ്കിൽ കേസ് അട്ടിമറിക്കുമെന്നും ഭീഷണി ഉയർത്തി. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മുകളിലെ തയ്യൽ കടയിൽ യൂണിഫോം തയ്‌പ്പിക്കാനെന്ന വ്യാജേന ദിവസവും പലതവണയെത്തി ആംഗ്യ ഭാഷയിൽ പുറത്തേക്കു വരാൻ പറയും. ശല്യം തുടർന്നപ്പോൾ ജനപ്രതിനിധികളെയും നാട്ടുകാരെയും അറിയിക്കുമെന്നു യുവതി പറഞ്ഞു. അപ്പോൾ സിഐയുടെ മറുപടി, പിടിച്ചെടുത്ത കഞ്ചാവ് അടക്കമുള്ള വസ്തുക്കൾ വീട്ടിലും സ്ഥാപനത്തിലും കൊണ്ടുവച്ച് കേസിൽ പെടുത്തുമെന്നായിരുന്നു. സിഐക്കെതിരെ പരാതിപ്പെട്ട ചിലരെ പരലോകത്തേക്കു അയച്ചതായും നിനക്കും ഈ ഗതി വരുമെന്നും ഭീഷണിമുഴക്കി. ഇതിനിടെ യുവതിയെ സഹായിച്ച സുഹൃത്തും ആക്ടിവിസ്റ്റുമായ അൻസാറിനു നേരെയും സിഐ ഭീഷണി മുഴക്കി. കഴിഞ്ഞ പെരുന്നാൾ ദിവസം ബൈക്കിൽ പോകുകയായിരുന്ന തന്നെ ജീപ്പിടിച്ചു തെറിപ്പിച്ച് വധിക്കാനും സിഐ ശിവശങ്കരൻ ശ്രമിച്ചിരുന്നതായി അൻസാർ മറുനാടൻ മലയാളിയോടു പറഞ്ഞു.
ഭീഷണിയും ശല്യപ്പെടുത്തലും തുടർന്നതോടെ യുവതി ജൂൺ 20ന് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് വിഷയം ചൂണ്ടിക്കാട്ടി പരാതി നൽകി. എന്നാൽ ആദ്യമൊന്നും ഈ പരാതിയിൽ യാതൊരു നടപടിയുമുണ്ടായില്ല. പിന്നീട് എഫ്.ഐ.ആർ ഇടാൻ തയ്യാറായെങ്കിലും നിസാര വകുപ്പുകൾ മാത്രം ചുമത്തി സിഐയെ സംരക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. പരാതി നൽകിയതോടെ ശിവശങ്കരനിൽ നിന്നുള്ള ഭീഷണി ശക്തിപ്പെട്ടു. അന്വേഷണം കാര്യമായ പുരോഗതി ഉണ്ടായിരുന്നതുമില്ല. ഈ സാഹചര്യത്തിൽ യുവതി വക്കീൽ മുഖാന്തരം ജൂലൈ മാസം ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്യുകയായിരുന്നു. യുവതിയുടെ 164 രഹസ്യമൊഴി കോടതി രേഖപ്പെടുത്തി.
ഇതോടെ 376 അടക്കമുള്ള വകുപ്പുകൾ ചുമത്തി സിഐ ശിവശങ്കരനെതിരെ കേസെടുക്കാൻ പൊലീസ് മിർബന്ധിതരായി. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം തൃശൂർ റേഞ്ച് ഐജി ശിവശങ്കരനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. മുമ്പ് കേസന്വേഷിച്ചിരുന്ന ശിവശങ്കരന്റെ ബാച്ച്മേറ്റ് കൂടിയായ ഡിവൈഎസ്‌പിയെ മാറ്റി ഡിസിആർബി ഡിവൈഎസ്‌പി രാധാകൃഷ്ണന് കേസിന്റെ അന്വേഷണ ചുമതല നൽകി. കേസ് അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെങ്കിലും ശിവശങ്കരനെ അറസ്റ്റ് ചെയ്യാൻ പൊലീസിനും ഇതുവരെ സാധിച്ചിട്ടില്ല. പെരിന്തൽമണ്ണ സ്വദേശി റഫീക്ക് നൽകിയ പരാതിയിലും ശിവശങ്കരനെ ചോദ്യം ചെയ്തിട്ടില്ല. ഇയാളുടെ KL 53 F 6666 ഇന്നോവ കാർ, യുവതിയെ ഭീഷണിപ്പെടുത്താനെത്തിയ ഇയോൺ കാർ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പീഡനം നടന്ന ലോഡ്ജ് മുറിയിലെ രേഖകളും ഇവിടത്തെ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
മുൻകൂർ ജാമ്യത്തിനായി സിഐ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും അപേക്ഷന്മേലുള്ള കാലാവധി നീട്ടികൊണ്ടു പോവുകയാണ്. ജാമ്യാപേക്ഷ കോടതി തള്ളിയാൽ സിഐക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ അടയും. തിങ്കളാഴ്ചയാണ് അപേക്ഷ പരിഗണിക്കുന്ന അടുത്ത ദിവസം. ശിവശങ്കരന്റെ കഴിഞ്ഞ സിറ്റിംഗുകളിൽ ഹാജരായിരുന്നു. ജാമ്യാപേക്ഷ നീട്ടികൊണ്ടു പോകുന്ന കാലയളവിൽ കേസ് ഒതുക്കി തീർക്കുകയാണ് പ്രതിയുടെ ലക്ഷ്യം. ഇതിനായി നിരന്തരം പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയും സമ്മർദത്തിലാക്കിയും പിന്തുടരുകയാണ്. കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് ബിജെപി പാലക്കാട് മുൻ ജില്ലാ പ്രസിഡന്റ് ശിവരാജൻ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ബിന്ദു എന്നിവർ വീട്ടിലെത്തിയിരുന്നതായി യുവതി മറുനാടൻ മലയാളിയോടു പറഞ്ഞു.
ഇവർക്കു പുറമെ ഒലവക്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ തൃശൂർ സ്വദേശി അഖിലും കേസ് പിൻവലിക്കാൻ സമ്മർദവുമായി യുവതിയെ സമീപിച്ചിട്ടുണ്ട്. ജോണിയെന്നയാൾ കഴിഞ്ഞ ആഴ്ച വരെ സമ്മർദവുമായെത്തി. അറിയാത്ത നമ്പരുകളിൽ നിന്ന് ഭീഷണിയും പതിവാണ്. കേസെടുത്ത ശേഷം ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സിഐ ഇന്നോവയിൽ എത്തിയിരുന്നു. ജയിലിൽ പോകേണ്ടി വന്നാൽ ഇറങ്ങിയ ശേഷം നിന്നെ കൊലപ്പെടുത്തി വീണ്ടും ജയിലിൽ പോകുമെന്ന് ശിവശങ്കരൻ യുവതിയോട് ഭീഷണിപ്പെടുത്തിയിരുന്നു. യുവതിയുടെ സ്ഥാപനത്തിൽ സിഐ എത്തിയ ദൃശ്യം മറുനാടന് ലഭിച്ചു.
സർവീസിലിരുന്ന സ്ഥലങ്ങളിലെല്ലാം ഇയാൾക്കെതിരെ പരാതിയും പലതവണ സസ്പെൻഷനും ഉണ്ടായിരുന്നു. നിരവധി ക്രിമിനൽ കേസും സിഐക്കെതിരെയുണ്ട്. ഇയാൾക്കെതിരെയുള്ള സർവീസ് ഹിസ്റ്ററി കോടതിയിൽ ഹാജരാക്കാമെന്നിരിക്കെ പബ്ലിക് പ്രോസിക്യൂട്ടർ യുവതിക്കു വേണ്ടി ഹാജരാകുന്നുണ്ടെങ്കിലും ഇതുവരെ ഒരു രേഖയും ഹാജരാക്കിയിട്ടില്ല. സ്വകാര്യ വക്കീലിനെ വച്ചാണ് യുവതി കേസ് ഇതുവരെ മുന്നോട്ടു കൊണ്ടുപോയത്. സർക്കാർ വക്കീൽ വിചാരിച്ചാൽ ശിവശങ്കരന്റെ എല്ലാ വിവരങ്ങളും ഹാജരാക്കാൻ സാധിക്കുമെന്നിരിക്കെ കൊടുംകുറ്റവാളിയായ പൊലീസ് ഓഫീസറെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഒരു സ്ത്രീക്കും ഈ അവസ്ഥ വരരുതെന്നും നീതി ലഭിക്കും വരെ പോരാടുമെന്നും യുവതി മറുനാടൻ മലയാളിയോടു വ്യക്തമാക്കി.