- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാഹിദ് കപൂർ വിവാഹിതനാകുന്നു; പൂർവകാമുകന്റെ വിവാഹത്തിൽ സന്തോഷം അറിയിച്ച് കരീന കപൂർ
മുംബൈ: എന്തിനെയും പ്രൊഫഷണൽ അപ്രോച്ചോടെ സമീപിക്കണം എന്നതാണ് ബോളിവുഡിലെ ചൊല്ല്. പ്രണയബന്ധങ്ങളും വിവാഹ ബന്ധങ്ങളും വളർന്നു തളർന്നുകൊണ്ടുമിരിക്കുന്നത് ബോളിവുഡിലെ നിത്യസംഭവങ്ങളാണ്. ഇങ്ങനെ ഒരുകാലത്ത് ബോളിവുഡിലെ പ്രണയജോഡികളുടെ കൂട്ടത്തിൽ പ്രഥമ സ്ഥാനത്തായിരുന്നു ഷാഹിദ് കപൂറും കരീനയും. എന്നാൽ, പിന്നീട് ഇരുവരും പിരിയുകയും കരീന സെയ
മുംബൈ: എന്തിനെയും പ്രൊഫഷണൽ അപ്രോച്ചോടെ സമീപിക്കണം എന്നതാണ് ബോളിവുഡിലെ ചൊല്ല്. പ്രണയബന്ധങ്ങളും വിവാഹ ബന്ധങ്ങളും വളർന്നു തളർന്നുകൊണ്ടുമിരിക്കുന്നത് ബോളിവുഡിലെ നിത്യസംഭവങ്ങളാണ്. ഇങ്ങനെ ഒരുകാലത്ത് ബോളിവുഡിലെ പ്രണയജോഡികളുടെ കൂട്ടത്തിൽ പ്രഥമ സ്ഥാനത്തായിരുന്നു ഷാഹിദ് കപൂറും കരീനയും. എന്നാൽ, പിന്നീട് ഇരുവരും പിരിയുകയും കരീന സെയ്ഫ് അലിഖാനെ വിവാഹം ചെയ്യുകയും ചെയ്തു. ഇപ്പോൾ മുൻകാമുകിയെ പോലെ വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് ഷാഹിദ് കപൂർ.
മുൻകാമുകൻ വിവാഹിതനാകുന്നതിൽ സന്തോഷമെന്ന് പറഞ്ഞുകൊണ്ടാണ് കരീന ഈ വാർത്തയോട് പ്രതികരിച്ചത്. ഉഡ്ത്താ പഞ്ചാബ് എന്ന പുതിയ ചിത്രത്തിൽ ഷാഹിദിനൊപ്പം അഭിനയിക്കാൻ ഒരുങ്ങുന്ന കരീന ഷൂട്ടിങ് തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഷാഹിദിന്റെ വിവാഹ വാർത്ത് അറിഞ്ഞത്.
വധു മീരാ രജപുത്തിന്റെയും തന്റെയും ഒരു പൊതു സുഹൃത്തിൽ നിന്നാണ് വിവരം കരീന അറിഞ്ഞത്. മാദ്ധ്യമപ്രവർത്തകർക്ക് മുന്നിൽ ഇരുവർക്കും ആശംസ അറിയിക്കാനും കരീന മറന്നില്ല. ഒരുകാലത്ത് ബോളിവുഡിൽ ഗോസിപ് കോളങ്ങളിൽ നിറഞ്ഞു നിന്ന താരങ്ങളായിരുന്നു ഷാഹിദും കരീനയും പിന്നീട് ഇരുവരും അകലുകയായിരുന്നു.