തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ 100 ദിവസം പിന്നിടുന്ന വേളയിൽ സർക്കാറിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താൻ മറുനാടൻ മലയാളി നടത്തിയ സർവേ ആവേശകരമായ അന്ത്യത്തിലേക്ക്. ഏതാനും മണിക്കൂറുകൾ മാത്രമാണ് വായനക്കാർക്ക് വോട്ട് രേഖപ്പെടുത്താനുള്ള അവസരമായി അവശേഷിക്കുന്നത്. 17 ചോദ്യങ്ങൾ ഉൾപ്പെടുത്തി മറുനാടൻ നടത്തിയ സർവേയിലെ രണ്ട് ഫല സൂചനകൾ കഴിഞ്ഞ ദിവസങ്ങളിൽ മറുനാടൻ പുറത്തുവിട്ടിരുന്നു. 100 ദിവസത്തിനുള്ളിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ മന്ത്രിമാരുടെ വിവരങ്ങളും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളെ കുറിച്ചുള്ള വിലയിരുത്തലിന്റെയും ഫലസൂചനയും സംബന്ധിച്ച വാർത്തയാണ് പുറത്തുവിട്ടത്.

മറുനാടന്റെ മുൻസർവേകൾ പോലെ വായനക്കാരുടെ മികച്ച പങ്കാളിത്തമാണ് പിണറായി വിജയന്റെ 100 ദിവസങ്ങൾ പൂർത്തിയാക്കുന്ന വേളയിലെ സർവേയിലും ഉണ്ടായത്. വായനക്കാർ ആവേശപൂർവ്വം തന്നെ വോട്ടിംഗിൽ പങ്കാളികളായിരുന്നു. കേവലം പ്രഖ്യാപനങ്ങൾക്ക് അപ്പുറത്തേയ്ക്ക് പിണറായി സർക്കാർ വളർന്നോ? 100 ദിവസം തികയ്ക്കുന്ന സർക്കാർ തുടക്കത്തിലെ പ്രതീക്ഷ നിലനിർത്തുന്നുണ്ടോ? സാധാരണക്കാരന്റെ ജീവിതത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടായോ? അതോ മുൻ ഭരണത്തിന്റെ കേവല തുടർച്ച മാത്രമാണോ ഇപ്പോൾ നടക്കുന്നത്? വിവാദങ്ങളും വിഷയങ്ങളും സർക്കാരിനെക്കുറിച്ചുള്ള പ്രതീക്ഷകൾ കെടുത്തിയോ? ചാനൽ ബ്രേക്കിങ് ന്യൂസുകൾക്കും പത്ര വാർത്തകൾക്കും അപ്പുറം കേരളത്തിലെ ജനങ്ങൾ എങ്ങനെയാണ് പിണറായി സർക്കാരിനെ കാണുന്നത് എന്നു കണ്ടെത്താനുള്ള സർവ്വേയാണ് മറുനാടൻ നടത്തുന്നത്.

മൂന്ന് ദിവസം മുമ്പ് ആരംഭിച്ച സർവേ ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. തിങ്കളാഴ്‌ച്ച വിശദമായ സർവേഫലം പ്രഖ്യാപിക്കാനാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ വോട്ട് ചെയ്യാനുള്ളവർക്ക് ഇന്ന് അർദ്ധരാത്രി വരെയുള്ള സമയങ്ങളിൽ സർലേയിൽ പങ്കാളികളാകാം. പിണറായി വിജയൻ സർക്കാറിനെ കുറിച്ചുള്ള പൊതു വിലയിരുത്തലിനൊപ്പം സർക്കാറിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തും വിധത്തിലുള്ള ചോദ്യങ്ങൾല ഉൾപ്പെടുത്തിയാണ് മറുനാടൻ സർവേ സംഘടിപ്പിച്ചത്.

മുൻപ് തെരഞ്ഞെടുപ്പ് വേളയിൽ മറുനാടൻ നടത്തിയ ഓൺലൈൻ സർവേയെ മാതൃകയാക്കിയാണ് പുതിയ സർവേയും. മോദി സർക്കാറിനെ വിലയിരുത്താനുള്ള ചോദ്യങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടാണ് സർവേ. പിണറായി സർക്കാരിനെ എങ്ങനെ വില ഇരുത്തുന്നു? എന്ന ചോദ്യത്തോടൊപ്പം അഞ്ച് ഒപ്ഷനുകൾ നൽകിയിട്ടുണ്ട്. ഇതിൽ നിങ്ങളുടെ അഭിപ്രായം ക്ലിക് ചെയ്യാം. ഈ വിധത്തിലാണ് സർവേക്കുള്ള ചോദ്യങ്ങൾ. 100 ദിവസത്തെ പ്രവർത്തി കൊണ്ട് ആരാണ് മികച്ച മന്ത്രിയെന്ന് തിരഞ്ഞെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

100 കാലയളവിൽ ഉണ്ടായ വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും സർവേയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 17 ചോദ്യങ്ങളാണ് സർവേയിൽ മറുനാടൻ വായനക്കാർക്ക് മുമ്പിൽ വച്ചിരിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് വായനക്കാർക്ക് സർവേയിൽ പങ്കാളികളാകാം. ജിമെയിൽ ലോഗിൻ ചെയ്താൽ മാത്രമേ വോട്ടു ചെയ്യാൻ സാധിക്കൂ. നിങ്ങളുടെ സിസ്റ്റത്തിൽ ജിമെയിൽ ലോഗിൻ അല്ലെങ്കിൽ അത് ചെയ്ത ശേഷം മാത്രം വോട്ടു ചെയ്യുക. ഒരിക്കൽ വോട്ടു ചെയ്തു കഴിഞ്ഞാൽ പിന്നെ ചെയ്യാനും സാധ്യമല്ല.

സർവേ പുരോഗമിക്കുമ്പോൾ മികച്ച മന്ത്രിമാരുടെ പട്ടികയിൽ ഒന്നാമതായി നിൽക്കുന്നത് ധനമന്ത്രി തോമസ് ഐസക്കാണ്. തൊട്ടു പിന്നാലെ വി എസ് സുനിൽകുമാറും രംഗത്തുണ്ട്. പിന്നിലൂള്ളവരിൽ തിലോത്തമനും കെ രാജുവും അടങ്ങുന്നവരാണ്. മന്ത്രിസഭയെ വിവാദത്തിലാക്കി ഉപദേശക നിയമനങ്ങളുടെ ഫലസൂചനകളുടെ വിവരവും മറുനാടൻ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.

സർവേയിൽ പങ്കെടുത്തവരിൽ പങ്കെടുത്തവരിൽ 80 ശതമാനത്തിൽ അധികം പേരും എം കെ ദാമോദരന്റെ നിയമനം തെറ്റായി പോയി എന്ന നിഗമനത്തിലായിരുന്നു. അതേസമയം ഗീതാ ഗോപിനാഥിനും ജോൺ ബ്രിട്ടാസിനും അത്രമേൽ എതിർപ്പ് നേരിട്ടതുമില്ല. എന്നാൽ, അവസാന നിമിഷങ്ങളിൽ കാര്യമായ വോട്ടിങ് നടക്കുമെന്നതിനാൽ പല വിഷയങ്ങളിലും അഭിപ്രായങ്ങൾ മാറിമറിഞ്ഞേക്കുന്ന അവസ്ഥയാണുള്ളത്. വിശദമായ സർവ്വേ ഫലം തിങ്കാളാഴ്‌ച്ച പ്രസിദ്ധീകരിക്കും മുമ്പ് നിങ്ങൾ ഇതുവരെ വോട്ട് ചെയ്തിട്ടില്ലെങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വോട്ട് ചെയ്യുക.

ജിമെയിൽ ലോഗിൻ ചെയ്‌താൽ മാത്രമേ വോട്ടു ചെയ്യാൻ സാധിക്കൂ. നിങ്ങളുടെ സിസ്റ്റത്തിൽ ജിമെയിൽ ലോഗിൻ അല്ലെങ്കിൽ അത് ചെയ്ത ശേഷം മാത്രം വോട്ടു ചെയ്യുക. ഒരിക്കൽ വോട്ടു ചെയ്തു കഴിഞ്ഞാൽ പിന്നെ ചെയ്യാനും സാധ്യമല്ല.