- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിക്കുന്നവർക്ക് എന്താണ് സംഭവിക്കുന്നത്? പൂസായാൽ ആണുങ്ങളുടെ ഓർമ്മ കുറയും; പെണ്ണുങ്ങളെ സഹിക്കാൻ വയ്യാതാകും
യൂണിവേഴ്‌സിറ്റിയിൽ പുതുതായെത്തുമ്പോഴുണ്ടാകുന്ന അങ്കലാപ്പുകളും മറ്റുള്ളവരോട് കൂടുതൽ അടുക്കാനും പാശ്ചാത്യ രാജ്യങ്ങളിൽ പരക്കെ നടക്കുന്ന ഒന്നാണ് ഡ്രിങ്കിങ് ഗെയിം. അതായത് ആൺകുട്ടികളും പെൺകുട്ടികളും ഒപ്പമിരുന്ന് കുടിച്ചു മത്സരിക്കുക. പരസ്പരം കുടിപ്പിക്കുകയാണ് ഈ കളിയിൽ നടക്കുന്നത്. ഇങ്ങനെ കൂട്ടുകാരുടെ സമ്മർദ്ദത്തിനു വഴങ്ങി പര
യൂണിവേഴ്‌സിറ്റിയിൽ പുതുതായെത്തുമ്പോഴുണ്ടാകുന്ന അങ്കലാപ്പുകളും മറ്റുള്ളവരോട് കൂടുതൽ അടുക്കാനും പാശ്ചാത്യ രാജ്യങ്ങളിൽ പരക്കെ നടക്കുന്ന ഒന്നാണ് ഡ്രിങ്കിങ് ഗെയിം. അതായത് ആൺകുട്ടികളും പെൺകുട്ടികളും ഒപ്പമിരുന്ന് കുടിച്ചു മത്സരിക്കുക. പരസ്പരം കുടിപ്പിക്കുകയാണ് ഈ കളിയിൽ നടക്കുന്നത്. ഇങ്ങനെ കൂട്ടുകാരുടെ സമ്മർദ്ദത്തിനു വഴങ്ങി പരിധിവിട്ട് കുടിക്കേണ്ടി വരുന്നു. ഇങ്ങനെ 15 ശതമാനത്തോളം ഏറിയ അളവിൽ വിദ്യാർത്ഥികൾ മദ്യപിക്കുണ്ടെന്ന് പുതിയ പഠനം സ്ഥിരീകരിക്കുന്നു. ഇത് ഇവരിൽ ഗുരതരമായി ആരോഗ്യ പ്രശ്‌നങ്ങൾക്കിടയാക്കുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ഇങ്ങനെ കുടിക്കേണ്ടി വരുന്നവരിൽ ഏറിയ പങ്കും നേരത്തെ മദ്യപിച്ച് ശീലമില്ലാത്തവരാണെന്നും മദ്യപാനം ഇവരിലുണ്ടാക്കുന്ന പ്രതികരണം എന്താകുമെന്ന് അറിയാത്തവരാണെന്നും ഇതു സംബന്ധിച്ച പഠനം നടത്തിയ ഡോക്ടർ സാറ ജർവിസ് പറയുന്നു. ഇവരുടെ തലച്ചോറിന് തകരാറ് സംഭവിക്കാൻ സാധ്യത ഏറെയാണെന്നും അവർ പറയുന്നു. പെൺകുട്ടികൾ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുകയും ചെയ്‌തേക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
അമേരിക്കൻ ജേണൽ ഓഫ് ഡ്രഗ് ആൻഡ് ആൽക്കഹോൾ അബ്യൂസിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. മുൻപരിചയമില്ലാതെ അമിതമായി മദ്യപിക്കുന്നതു മൂലം ഓർമ്മ നഷ്ടവും പെരുമാറ്റ ദൂഷ്യവും ഉണ്ടാകുമെന്നാണ് പഠനം പറയുന്നത്. 700 വിദ്യാർത്ഥികളിലാണ് ഈ പഠനം നടത്തിയത്. സാധാരണ മദ്യപിക്കുന്ന പുരുഷന്മാർക്ക് ഓർമ്മ നഷ്ടമുണ്ടാകാൻ രണ്ടിരട്ടി സാധ്യതയുണ്ടെന്നും ഡ്രിങ്കിങ് ഗെയിമിൽ പെൺകുട്ടികളേക്കാൾ രണ്ട് പെഗ് അധികം ആൺകുട്ടികൾ അടിക്കുമെന്നും പഠനം പറയുന്നു. പെൺകുട്ടികളിൽ ഇത് പെരുമാറ്റ ദൂഷ്യമുണ്ടാക്കും. ഇവരെ സഹിക്കാൻ പറ്റാത്തവരാക്കിമാറ്റും. നാണമില്ലാതെ പലതു ചെയ്‌തെന്നിരിക്കും.
പുതിയ വിദ്യാർത്ഥികൾ ഡ്രിങ്കിങ് ഗെയിമുകളിലേർപ്പെടുന്നത് അതിന്റെ പ്രത്യാഘാതങ്ങൾ ഒന്നും അറിയാതെയാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ റുറ്റ്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഓഫ് ആൽക്കഹോൾ സ്റ്റഡീസിലെ അനി ഇ റായ് പറയുന്നു. ഈ കളികൾ മദ്യപാന ശീല വളരാനും സാമൂഹിക പെരുമാറ്റങ്ങളെ ദോഷകരമായി ബാധിക്കാനുമിടയാക്കുന്നുണ്ടെന്ന് അവർ പറയുന്നു. ഇതു സംബന്ധിച്ച് പുതിയ വിദ്യാർത്ഥികളിൽ നല്ല ബോധവത്കരണം നടത്തേണ്ടതുണ്ട്. യൂണിവേഴ്‌സിറ്റികളിലുള്ള അമിത മദ്യപാന ശീലങ്ങൾ യുവാക്കളെ ദോഷരമായി ബാധിക്കുന്നുണ്ടെന്നും ഇത് അവരുടെ ആരോഗ്യത്തെയും ജീവിതത്തെയും പ്രശ്‌നങ്ങളിൽ കൊണ്ടെത്തിക്കുമെന്നും ആൽക്കഹോൾ കൺസേൺ എന്ന സന്നദ്ധ സംഘടയുടെ ചീഫ് എക്‌സിക്യൂട്ടീവ് ജാക്കി ബലാഡ് പറഞ്ഞു. വിദ്യാർത്ഥികളുടെ ക്ഷേമത്തിന്റെ കാര്യത്തിൽ യൂണിവേഴ്‌സിറ്റികളും വിദ്യാർത്ഥി സംഘടനളും കരുതലെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.