- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്നൂറോളം പത്രപ്രവർത്തകർ തൊഴിലെടുക്കുന്ന കൊച്ചിയിൽ ദളിത് വിഭാഗത്തിൽ നിന്നും രണ്ട് പേർ മാത്രം! നിങ്ങൾ ഇനിയും പറയുമോ മാധ്യമസ്ഥാപനങ്ങളിൽ ജാതി ഇല്ലെന്ന്? ന്യൂസ് 18 ലെ മാധ്യമപ്രവർത്തകയുടെ ആത്മഹത്യാ ശ്രമത്തിന്റെ പശ്ചാത്തലത്തിൽ കണക്കുകൾ ചൂണ്ടി സന്തോഷ് കുമാർ എഴുതിയ ലേഖനം
ന്യൂസ് 18 ലെ ദളിത് മാധ്യമ പ്രവർത്തക നേരിട്ട വിവേചനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന 'അത് ജാതീയതയല്ല, വെറും തൊഴിൽ പ്രശ്‌നമാണ്', 'ആ കുട്ടിക്ക് യോഗ്യതയില്ല' തുടങ്ങിയ വാദങ്ങൾ ഉയർന്ന് വന്ന സാഹചര്യത്തിലാണ് കേരള മാധ്യമ സ്ഥാപനങ്ങളിലെ ജാതിയുമായി ബന്ധപ്പെട്ട് പ്രാഥമികമായ ചില അന്വേഷണങ്ങൾ നടത്തുന്നത്. അതിൽ പി. കെ. വേലായുധൻ ഗവേഷണം നടത്തി 2012 ൽ സമർപ്പിച്ച 'ദളിത് ജീവിതം മാധ്യമങ്ങളിൽ' എന്ന പഠനത്തിലെ കണക്കാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഞെട്ടൽ രേഖപ്പെടുത്താൻ വകുപ്പ് ഇല്ലാത്തതുകൊണ്ട് അത് ചെയ്യുന്നില്ല. കേരള പ്രസ് അക്കാദമി സർക്കാർ ധനസഹായത്തോടെ 2008-2009 വർഷത്തിൽ നൽകിയ ഫെല്ലോഷിപ്പ് ആണ് അദ്ദേഹത്തിന് ലഭിച്ചത്. 'കൊച്ചി' പഠന വിഷയമായി എടുത്തുകൊണ്ടാണ് അദ്ദേഹം ഗവേഷണം ആരംഭിക്കുന്നത്. ഇരുപത് ദിനപത്രങ്ങളിലായി മുന്നൂറോളം പത്രപ്രവർത്തകർ തൊഴിലെടുക്കുന്ന കൊച്ചിയിൽ ജനയുഗത്തിലും മെട്രോ വാർത്തയിലുമായി രണ്ടേ രണ്ട് ദളിതർ ! അതായത് 0.6 ശതമാനം. കേരളത്തിലെ അമ്പതിലധികം പത്രപ്രവർത്തന പഠന സ്ഥാപനങ്ങ
ന്യൂസ് 18 ലെ ദളിത് മാധ്യമ പ്രവർത്തക നേരിട്ട വിവേചനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന 'അത് ജാതീയതയല്ല, വെറും തൊഴിൽ പ്രശ്‌നമാണ്', 'ആ കുട്ടിക്ക് യോഗ്യതയില്ല' തുടങ്ങിയ വാദങ്ങൾ ഉയർന്ന് വന്ന സാഹചര്യത്തിലാണ് കേരള മാധ്യമ സ്ഥാപനങ്ങളിലെ ജാതിയുമായി ബന്ധപ്പെട്ട് പ്രാഥമികമായ ചില അന്വേഷണങ്ങൾ നടത്തുന്നത്. അതിൽ പി. കെ. വേലായുധൻ ഗവേഷണം നടത്തി 2012 ൽ സമർപ്പിച്ച 'ദളിത് ജീവിതം മാധ്യമങ്ങളിൽ' എന്ന പഠനത്തിലെ കണക്കാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഞെട്ടൽ രേഖപ്പെടുത്താൻ വകുപ്പ് ഇല്ലാത്തതുകൊണ്ട് അത് ചെയ്യുന്നില്ല. കേരള പ്രസ് അക്കാദമി സർക്കാർ ധനസഹായത്തോടെ 2008-2009 വർഷത്തിൽ നൽകിയ ഫെല്ലോഷിപ്പ് ആണ് അദ്ദേഹത്തിന് ലഭിച്ചത്.
'കൊച്ചി' പഠന വിഷയമായി എടുത്തുകൊണ്ടാണ് അദ്ദേഹം ഗവേഷണം ആരംഭിക്കുന്നത്. ഇരുപത് ദിനപത്രങ്ങളിലായി മുന്നൂറോളം പത്രപ്രവർത്തകർ തൊഴിലെടുക്കുന്ന കൊച്ചിയിൽ ജനയുഗത്തിലും മെട്രോ വാർത്തയിലുമായി രണ്ടേ രണ്ട് ദളിതർ ! അതായത് 0.6 ശതമാനം. കേരളത്തിലെ അമ്പതിലധികം പത്രപ്രവർത്തന പഠന സ്ഥാപനങ്ങളിലൂടെ വർഷാവർഷം പഠിച്ചിറങ്ങുന്ന ദളിതർ എവിടെ പോകുന്നു ? നീതിയെക്കുറിച്ചു എല്ലാ ദിവസവും ഉദ്‌ഘോഷിക്കുന്ന മാധ്യമങ്ങൾക്ക് ഇത് അന്വേഷിക്കാൻ ബാധ്യതയില്ലേ ? 'ദി വാഷിങ്ടൻ പോസ്റ്റ്' ദിനപത്രത്തിന്റെ ഡൽഹി ബ്യൂറോ ചീഫ് ആയിരുന്ന ജെന്നത് ജെ. കൂപ്പർ ഇന്ത്യൻ മാധ്യമങ്ങളോട് ഈ ചോദ്യം ഉന്നയിക്കുന്നുണ്ട്. അദ്ദേഹം 'ദി വാഷിങ്ടൻ പോസ്റ്റി'ൽ എഴുതി '400 ഭാഷകളിലായി 4000 ൽ പരം പത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൽ എഴുപത് ശതമാനത്തോളം വരുന്ന അധസ്ഥിതരുടെ ശബ്ദം പ്രതിനിധീകരിക്കുന്നില്ല'. പ്രതിനിധാനതിന്റെ രാഷ്രീയം മാധ്യമങ്ങൾക്ക് അറിയില്ലെന്നാണോ ?
ജനസംഖ്യയുടെ പകുതിയിൽ അധികം വരുന്ന സ്ത്രീകൾളുടെ പ്രാതിനിധ്യം വെറും 22 ശതമാനം മാത്രമാണെന് പഠനങ്ങൾ കാണിച്ച് തരുന്നുണ്ട്. അപ്പോൾ ദളിത് സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും? കേരളത്തിലെ മാധ്യമങ്ങളിൽ ദളിത് വിഭാഗത്തിൽ പെടുന്ന കുട്ടികളെ ട്രെയിനിയായി പോലും എടുക്കുന്നില്ലെന്ന് പി. കെ. വേലായുധൻ തന്റെ പഠനത്തിൽ പറയുന്നുണ്ട്. ഇനി ഇത് യോഗ്യതയുടെ പ്രശ്‌നം ആണോ ? അങ്ങനെയെങ്കിൽ ഈ ഗവേഷണം നടത്തിയ പി. കെ. വേലായുധൻ തന്നെയാണ് ഏറ്റവും നല്ല ഉദാഹരണം. ബിരുദാനന്തര ബിരുദവും ജേർണലിസം എന്ട്രൻസ് പരീക്ഷയിൽ ആദ്യ അഞ്ച് റാങ്കിൽ അഡ്‌മിഷൻ നേടിയ അദ്ദേഹം 2000 ലാണ് ജേർണലിസം പാസാകുന്നത്.
നിരന്തരം പത്രപ്രവർത്തന തൊഴിൽ അന്വേഷിച്ചിട്ടും കിട്ടാതായതോടെ എസ് എൻ ഡി പി യുടെ യോഗനാഥത്തിൽ ചേർന്ന് പ്രവർത്തിച്ചു. തന്റെ ദാരിദ്ര്യം അറിഞ്ഞ അദ്ധ്യാപകന്റെ ശുപാർശയാലാണ് ഇവിടെയും ജോലി ലഭിച്ചത് എന്നുള്ളതാണ് യാഥാർത്ഥ്യം. ജാതീയത കൊടികുത്തി വാഴുന്ന കേരള പത്ര സ്ഥാപനങ്ങളിൽ തൊഴിൽ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് അദ്ദേഹം ഡൽഹിക്ക് വണ്ടി കയറുന്നത്. ഒടുവിൽ 2010 ൽ കേരളത്തിലെ ഒരു പത്രസ്ഥാപനത്തിൽ, മെട്രോ വാർത്തയിൽ അദ്ദേഹത്തിന് പത്രപ്രവർത്തകനായി ജോലി ലഭിക്കുന്നത് കോഴ്‌സ് പാസായി പത്ത് വർഷത്തിന് ശേഷമാണ്. പത്ത് വർഷത്തെ എക്‌സ്പീരിയൻസ് ഉണ്ടായിട്ടും 36 വയസുള്ള പി കെ വേലായുധന് 25 വയസ്സുള്ള ജേർണലിസ്റ്റിന്റെ ജൂനിയറായി ജോലിയിൽ പ്രവേശിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ് ? ഇനി പറയൂ നിങ്ങൾ പറയുന്ന യോഗ്യത എന്താണ്.?