- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
2013 ബാച്ച് ഐഎഎസ് ബാച്ചുകാരൻ; 2014ലെ സിവിൽ സർവീസ് ചട്ട ഭേദഗതി നിയമപ്രകാരം ശ്രീറാമിനെ 2018 ജൂലൈ വരെ ദേവികുളത്ത് തുടരാൻ അനുവദിക്കണം; മാറ്റണമെങ്കിൽ മതിയായ കാരണം പറഞ്ഞ് ശുപാർശ ചെയ്യണം: ചട്ടം മറികടന്ന് സബ് കളക്ടറെ മാറ്റിയതിന്റെ പൊരുളെന്ത്?
2013 ബാച്ച് IAS കാരൻ, 2016 ജൂലായിൽ ദേവികുളത്ത് സബ്കളക്ടർ ആയി പോസ്റ്റിങ്ങ്. 2017 ജനുവരിയിൽ സീനിയർ സ്‌കെയിൽ സബ്കളക്ടർ ആയി പ്രൊമോഷൻ. ദേവികുളത്ത് ജോലിയിൽ തുടരുന്നു. അതാണ് കീഴ്‌വഴക്കം. 2014 ലെ സിവിൽ സർവ്വീസ് ചട്ട ഭേദഗതി നിയമപ്രകാരം, ശ്രീറാമിനെ 2018 ജൂലൈ മാസം വരെ ദേവികുളത്ത് തുടരാൻ അനുവദിക്കണം. അതിനിടയിൽ മാറ്റണമെങ്കിൽ മതിയായ കാരണം രേഖപ്പെടുത്തി ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന സിവിൽ സർവ്വീസ് ബോർഡ് മാറ്റത്തിന് ശുപാർശ ചെയ്യണം. അതിനു മുൻപ് ശ്രീറാമിന്റെ ഭാഗം കേൾക്കണം. ക്യാബിനറ്റ് ഇരുഭാഗവും കേട്ടശേഷം തീരുമാനം എടുക്കണം. ഇതൊന്നും പാലിക്കാതെയുള്ള ഇപ്പോഴത്തെ ഈ സ്ഥലം മാറ്റത്തിന് പിന്നിലെ രാഷ്ട്രീയ കാരണങ്ങൾ അരിയാഹാരം കഴിക്കുന്ന മുഴുവൻ മലയാളികൾക്ക് മുഴുവൻ മനസിലാകും. MM മണി പറഞ്ഞതുപോലെ മുഖ്യമന്ത്രി ശ്രീറാമിനെ ഊളമ്പാറയ്ക്ക് സ്ഥലംമാറ്റിയില്ലല്ലോ എന്നത് വലിയ ആശ്വാസമാണ്. സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനോ, വകുപ്പ് സെക്രട്ടറിയെപ്പോലും നിയന്ത്രിക്കാനോ പാങ്ങില്ലാത്ത ഒരു റവന്യു മന്ത്രി ഈ ചട്ടവിരുദ്ധസ്
2013 ബാച്ച് IAS കാരൻ, 2016 ജൂലായിൽ ദേവികുളത്ത് സബ്കളക്ടർ ആയി പോസ്റ്റിങ്ങ്. 2017 ജനുവരിയിൽ സീനിയർ സ്‌കെയിൽ സബ്കളക്ടർ ആയി പ്രൊമോഷൻ. ദേവികുളത്ത് ജോലിയിൽ തുടരുന്നു. അതാണ് കീഴ്‌വഴക്കം.
2014 ലെ സിവിൽ സർവ്വീസ് ചട്ട ഭേദഗതി നിയമപ്രകാരം, ശ്രീറാമിനെ 2018 ജൂലൈ മാസം വരെ ദേവികുളത്ത് തുടരാൻ അനുവദിക്കണം. അതിനിടയിൽ മാറ്റണമെങ്കിൽ മതിയായ കാരണം രേഖപ്പെടുത്തി ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന സിവിൽ സർവ്വീസ് ബോർഡ് മാറ്റത്തിന് ശുപാർശ ചെയ്യണം. അതിനു മുൻപ് ശ്രീറാമിന്റെ ഭാഗം കേൾക്കണം. ക്യാബിനറ്റ് ഇരുഭാഗവും കേട്ടശേഷം തീരുമാനം എടുക്കണം.
ഇതൊന്നും പാലിക്കാതെയുള്ള ഇപ്പോഴത്തെ ഈ സ്ഥലം മാറ്റത്തിന് പിന്നിലെ രാഷ്ട്രീയ കാരണങ്ങൾ അരിയാഹാരം കഴിക്കുന്ന മുഴുവൻ മലയാളികൾക്ക് മുഴുവൻ മനസിലാകും.
MM മണി പറഞ്ഞതുപോലെ മുഖ്യമന്ത്രി ശ്രീറാമിനെ ഊളമ്പാറയ്ക്ക് സ്ഥലംമാറ്റിയില്ലല്ലോ എന്നത് വലിയ ആശ്വാസമാണ്.
സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനോ, വകുപ്പ് സെക്രട്ടറിയെപ്പോലും നിയന്ത്രിക്കാനോ പാങ്ങില്ലാത്ത ഒരു റവന്യു മന്ത്രി ഈ ചട്ടവിരുദ്ധസ്ഥലം മാറ്റത്തെ ഉള്ളിൽ എതിർക്കുമ്പോഴും പരസ്യമായി ന്യായീകരിക്കുന്നത് തന്റെ ഗതികേട് കൊണ്ടാണ്. ഒരു മന്ത്രിസഭയിൽ ഒരുമിച്ചിരിക്കേണ്ടതിന്റെ ഗതികേട്. CPI യ്ക്കും ഫേസ്‌ബുക്കിൽ ന്യായീകരണ തൊഴിലാളികൾ ഉണ്ടെന്ന് തിരിച്ചറിയാൻ നമുക്ക് ചില സാഹചര്യങ്ങൾ വേണമല്ലോ.
ഒരുദ്യോഗസ്ഥൻ പോയാൽ മൂന്നാർ ഓപ്പറേഷൻ അവസാനിക്കുമോ എന്നൊക്കെയാണ് ചോദ്യം.
മൂന്നാർ സംബന്ധിച്ച് സർക്കാരിന്റെ വാചകമടിയും ചർച്ചയും അല്ലാതെ, കയ്യേറ്റങ്ങൾ സമയബന്ധിതമായി ഒഴിപ്പിക്കാൻ, പട്ടയലംഘനങ്ങൾ കണ്ടെത്തി റദ്ദാക്കാൻ, റിസോർട്ടുകൾ ഏറ്റെടുക്കാൻ, പിണറായി വിജയൻ സർക്കാർ വന്നശേഷം എടുത്ത ഒരു നയപരമായ നിലപാടോ, കളക്ടർക്കുള്ള ഉത്തരവോ, മന്ത്രിസഭാ തീരുമാനമോ, എന്തെങ്കിലും ഒരു കടലാസ് കഷ്ണം കാണിക്കൂ ചേട്ടന്മാരേ, ഈ ശ്രീറാം സ്വന്തം നിലയ്ക്ക് ചെയ്തത് അല്ലാതെ. വിവാദമായപ്പോൾ, മാധ്യമങ്ങൾ ഏറ്റെടുത്തപ്പോൾ അതിനെ എല്ലാ നിലയ്ക്കും സർക്കാർ പിന്തുണച്ചു എന്നത് കാണാതിരിക്കുന്നുമില്ല.
2017 മാർച്ചിൽ ശ്രീറാമിന്റെ കൈകൾ കെട്ടിയ ശേഷം മൂന്നാറിൽ എന്ത് നയം ആണ് നടന്നത്, എന്ത് നടപടിയാണ് നടന്നത് എന്ന് നോക്കിയാൽ മതി നയം അങ്ങനെ സ്വമേധയാ നടപ്പാവില്ല എന്ന് മനസിലാവാൻ.
നിരവധി നിയമങ്ങൾ, ചട്ടങ്ങൾ, നൂറിലേറെ കോടതി വിധികൾ, ആയിരത്തിലധികം കേസുകൾ, ഫയലുകൾ ഇവ ഒരുദ്യോഗസ്ഥൻ പഠിച്ചുവരുമ്പോഴേക്കും 6-8 മാസമാകും. institutional continuity യ്ക്കാണ് ഒരു സീറ്റിൽ ഒരാൾ 2 വർഷം എന്ന കാലയളവ് നിശ്ചയിച്ചത്.
ഈ ചട്ടവിരുദ്ധ സ്ഥലംമാറ്റം സ്റ്റേ ചെയ്യാൻ ശ്രീറാം കൊച്ചിയിലെ Central Administrative Tribunal നെ സമീപിച്ചാൽ മതിയാവും എന്നാണ് എന്റെ അഭിഭാഷക-സീനിയർ IAS സുഹൃത്തുക്കൾ പറയുന്നത്. സെൻകുമാറിനെപ്പോലെ സർവ്വീസിന്റെ അവസാന കാലമല്ല ശ്രീറാമിന്റെ. അതുകൊണ്ട് തന്നെ ശ്രീറാം കേസ് കൊടുക്കാനും സാധ്യതയില്ല.
മൂന്നാറിൽ ഇതിനു മുൻപും ഇരുന്ന കൈക്കൂലികാരല്ലാത്ത സത്യസന്ധരായ ഉദ്യോഗസ്ഥർ തന്നെയാണ് അവിടെയുള്ള നിയമലംഘങ്ങൾക്ക് മൗനാനുവാദം നൽകിയത്. ഒഴിപ്പിക്കൽ എല്ലാം ചട്ടപ്പടി നടക്കട്ടെ എന്ന തണുപ്പൻ മട്ട് സ്വീകരിച്ചാൽ എല്ലാവരുടെയും കണ്ണിലുണ്ണി ആയി തുടരാം. Pro-active റോൾ എടുത്ത് കളിക്കുന്ന ശ്രീറാമുമാരെ 2003 നു ശേഷം മൂന്നാറിൽ അധികകാലം കണ്ടിട്ടില്ല.
LDF വരും എല്ലാം ശരിയാവും.
(സമകാലീന വിഷയങ്ങളിൽ നീതിയുക്തമായി പ്രതികരിക്കുന്ന ഹരീഷ് വാസുദേവൻ ഫെയ്‌സ് ബുക്കിൽ കുറിച്ചത്)