- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജീവ് ഗാന്ധിയെ പോലെയാകാൻ മോദിക്കാവാത്തത് എന്തുകൊണ്ട്? മാലിദ്വീപിലെ സംഭവ വികാസങ്ങളിൽ ഇന്ത്യക്ക് ആശങ്കപ്പെടാൻ ഏറെയുണ്ട്; ഇന്ത്യൻ സ്വാധീനം ഏറെയുള്ള രാജ്യത്ത് കഴുകൻ കണ്ണുമായി കാത്തിരിക്കുന്ന ചൈന അവസരം മുതലെടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം- ഇൻസ്റ്റന്റ് റെസ്പോൺസ്
തിരുവനന്തപുരം: ഇന്ത്യൻ അയൽരാജ്യങ്ങായി ചുറ്റും ചെറിയ രാജ്യങ്ങലുണ്ട്. സൈനികമായും സാമ്പത്തികമായും വൻ ശക്തിയല്ലാത്ത, ചെറു രാജ്യങ്ങളായ മ്യാന്മാറും, ബംഗ്ലാദേശും മാലിദ്വീപും ശ്രീലങ്കയും പോലുള്ള രാജ്യങ്ങൾ. ഈ രാജ്യങ്ങളുമായി നയതന്ത്രപരമായി ഇന്ത്യയ്ക്ക് വലിയ ബന്ധമാണ് ഉള്ളത്. അവിടുത്തെ ഭരണകൂടങ്ങൾക്ക് മേൽ ഇന്ത്യക്ക് കാര്യമായി തന്നെ സ്വാധീനം ചെലുത്താൻ സാധിക്കാറുണ്ട്. ഭൂട്ടാനെ പോലുള്ള താരതമ്യേന സാമ്പത്തികമായ മെച്ചപ്പെട്ട രാജ്യം ഇന്ത്യയുടെ സ്വാധീനം അധികമില്ലാതെ സ്വന്തം നിലയിൽ ജീവിക്കുന്ന രാജ്യമാണ്. എനന്നാൽ നേപ്പാളും ശ്രീലങ്കയുമൊക്കെ ഇന്ത്യയെ വലിയ തോതിൽ ആശ്രയിക്കാറുണ്ട്. മാലിദ്വീപ് എന്ന ദ്വീപ് രാഷ്ട്രത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി. ഇന്ത്യയുടെ ഔദാര്യത്തിൽ ജീവിക്കുന്ന രാജ്യമെന്ന് വേണമെങ്കിൽ മാലിദ്വീപിനെ വിശേഷിപ്പിക്കാം. എന്നാൽ, അടുത്തിടെ മാലിദ്വീപിനെ തന്ത്രപരമായി തങ്ങളിലേക്ക് അടുപ്പിക്കാൻ ചൈനക്ക് സാധിച്ചിരിക്കുന്നു. ഇത് ഇന്ത്യയുടെ തോൽവിയേക്കാൾ അവരുടെ വിജയമായി മാറിയിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവ
തിരുവനന്തപുരം: ഇന്ത്യൻ അയൽരാജ്യങ്ങായി ചുറ്റും ചെറിയ രാജ്യങ്ങലുണ്ട്. സൈനികമായും സാമ്പത്തികമായും വൻ ശക്തിയല്ലാത്ത, ചെറു രാജ്യങ്ങളായ മ്യാന്മാറും, ബംഗ്ലാദേശും മാലിദ്വീപും ശ്രീലങ്കയും പോലുള്ള രാജ്യങ്ങൾ. ഈ രാജ്യങ്ങളുമായി നയതന്ത്രപരമായി ഇന്ത്യയ്ക്ക് വലിയ ബന്ധമാണ് ഉള്ളത്. അവിടുത്തെ ഭരണകൂടങ്ങൾക്ക് മേൽ ഇന്ത്യക്ക് കാര്യമായി തന്നെ സ്വാധീനം ചെലുത്താൻ സാധിക്കാറുണ്ട്. ഭൂട്ടാനെ പോലുള്ള താരതമ്യേന സാമ്പത്തികമായ മെച്ചപ്പെട്ട രാജ്യം ഇന്ത്യയുടെ സ്വാധീനം അധികമില്ലാതെ സ്വന്തം നിലയിൽ ജീവിക്കുന്ന രാജ്യമാണ്. എനന്നാൽ നേപ്പാളും ശ്രീലങ്കയുമൊക്കെ ഇന്ത്യയെ വലിയ തോതിൽ ആശ്രയിക്കാറുണ്ട്. മാലിദ്വീപ് എന്ന ദ്വീപ് രാഷ്ട്രത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി.
ഇന്ത്യയുടെ ഔദാര്യത്തിൽ ജീവിക്കുന്ന രാജ്യമെന്ന് വേണമെങ്കിൽ മാലിദ്വീപിനെ വിശേഷിപ്പിക്കാം. എന്നാൽ, അടുത്തിടെ മാലിദ്വീപിനെ തന്ത്രപരമായി തങ്ങളിലേക്ക് അടുപ്പിക്കാൻ ചൈനക്ക് സാധിച്ചിരിക്കുന്നു. ഇത് ഇന്ത്യയുടെ തോൽവിയേക്കാൾ അവരുടെ വിജയമായി മാറിയിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു പാക്കിസ്ഥാനാണെന്ന് പറയുമെങ്കിലും യഥാർത്ഥ ചിത്രം അതല്ല, അത് ചൈനയാണ്. ജനസംഖ്യ കൊണ്ടും കരുത്തുകൊണ്ടും സൈനിക-സാമ്പത്തിക ശക്തികൾ കൊണ്ടും അവർ ഭീഷണിയാണ്.
ഇന്ത്യയെ നേരിടാൻ വേണ്ടി ചൈന നടത്തുന്ന ഇടപെടൽ പലപ്പോഴും ശ്രദ്ധേയാണ്. ഇന്ത്യയുടെ സാമന്തരാജ്യങ്ങളിലേക്ക് ശക്തി വ്യാപിപ്പിക്കുക എനന്നതാണ് ഈ തന്ത്രം. അടുത്തകാലത്തായി മാലിദ്വീപും ചൈനയോട് വളരെ അടുക്കുകയാണ്. ഒരു ഇന്ത്യയുടെ സംസ്ഥാനം പോലുള്ള രാജ്യമാണ് മാലിദ്വീപ്. കുറേ ദ്വീപു സമൂഹങ്ങൾ ചേർന്ന ചെറിയ ജനസംഖ്യയുള്ള രാജ്യമാണ്. കേരളവുമായി വളരെ അടുപ്പം പുലർത്തുന്ന രാജ്യമാണ് മാലിദ്വീപ്.
ഇപ്പോൾ മാലിദ്വീപിനെ പ്രതിസന്ധിയിലാക്കുന്നത് ചൈനീസ് ഇടപെടലാണ്. ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്നു അവിടുത്തെ മുൻ ഭരണാധികാരികൾ. എന്നാൽ, ഇന്ന് രാഷ്ട്രീയമായ അട്ടിമറികളോടെ ചൈനീസ് വിധേയത്വമുള്ള നേതാവിൽ എത്തിയിരിക്കുന്നു. ഇന്ത്യൻ സുഹൃത്തായ പ്രസിഡന്റിനെ കുറ്റവിമുക്തനാക്കി സുപ്രിംകോടതി ഉത്തരവിനെ വരെ ലംഘിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. കോടതിയുടെ അധികാരപരിധിയിൽ പ്രസിഡന്റ് അബ്ദുല്ല യമീൻ ഇടപെടുന്നതിനോട് ഇന്ത്യയ്ക്ക് വിയോജിപ്പുണ്ട്. അതിനാൽ ചീഫ് ജസ്റ്റിസിന്റെ അധികാരം വീണ്ടെടുക്കാൻ പിന്തുണ നൽകണം എന്ന് ഇന്ത്യ വിവിധ രാഷ്ട്രങ്ങളിലെ നിയമമന്ത്രാലയങ്ങളോടും കോടതികളോടും അഭ്യർത്ഥിച്ചിട്ടുമുണ്ട്.
ഇന്ത്യൻ സേന മാലിദ്വീപിൽ ഇടപെടണം എന്നാണ് മുൻ പ്രസിഡന്റ് അടക്കമുള്ളവർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ചൈന വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. അതുകൊണ്ട് പഴയതു പോലെ ഇന്ത്യക്ക് ഇടപെടാൻ സാധിക്കില്ല. മുൻപ് ഇന്ത്യ ഇടപെട്ടത്, അവിടുത്തെ പ്രസിഡന്റ് ആവശ്യപ്പെട്ടതു കൊണ്ടാണ്. ഇപ്പോൾ അവിടുത്തെ പ്രസിഡന്റ് ചൈനക്കൊപ്പമാണ്. പ്രസിഡന്റാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും സുപ്രീംകോടതി ജഡ്ജിയെ അറസ്റ്റു ചെയ്തതും. അതുകൊണ്ട് ഇന്ത്യ ഇടപെട്ടാൽ, ചൈന ഇടപെട്ടെന്നിരിക്കും. അതുകൊണ്ട് ഇവിടെ ഇന്ത്യ നിസ്സഹായരാകുന്നു.