തിരുവനന്തപുരം:നമ്മുടെ തലച്ചോറാണ് ഏറ്റവും കൂടുതൽ പണിയെടുക്കുന്നതും നമ്മൾ ഏറ്റവും കുറവ് വിശ്രമം നൽകുകയും ചെയ്യുന്ന അവയവം.നാം നമ്മുടെ തലച്ചോറിനെ എങ്ങനെയെല്ലാം ഉപയോഗിക്കുന്നു എന്നതിനെയെല്ലാം അടിസ്ഥാനപ്പെടുത്തിയിരിക്കും അതിന്റെ പ്രവർത്തനവും. തലച്ചോറിനു വ്യായാമം കൊടുക്കാൻ വളരെ എളുപ്പമാണ് അതുപോലെ തന്നെ അവഗണിക്കാനും. തലച്ചോറിനു ഗുണകരമല്ലാത്ത പ്രവർത്തികൾ ചെയ്യുന്നതിലൂടെ തലച്ചോറിലെക്കു ബ്ലഡ് പമ്പ് ചെയ്യുന്നത് ശ്രമകരമാകും. തലച്ചോർ നല്ല രീതിയിൽ പ്രവർത്തിക്കുന്നതിനായി ചെയ്യാൻ കഴിയുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്. വേണ്ട രീതിയിൽ തലച്ചോറിനെ സംരക്ഷിക്കുകയാണെങ്കിൽ മറ്റ് അസുഖങ്ങളൊന്നും ഇല്ലാതെ തന്നെ അറിവുകളെല്ലാം സൂക്ഷിക്കാൻ തലച്ചോറിനു കഴിയും. ദിവസേന ചെയ്യുന്ന വ്യായാമം, കഴിക്കുന്നതും കുടിക്കുന്നതുമായ ആഹാരങ്ങൾ നമ്മുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കും.

പ്രഭാത ഭക്ഷണം

അതിരാവിലെ കഴിക്കുന്ന ഭക്ഷണമാണ് ഒരു ദിവസത്തെ മുഴുവൻ ഊർജ്ജത്തിനും ഉറവിടം. രാവിലെയുള്ള ഭക്ഷണം ഒഴിവാക്കി മറ്റു നേരങ്ങളിൽ കൃത്യമായി ആഹാരം കഴിക്കുന്നതു കൊണ്ട് പ്രയോജനം ഒന്നുമില്ല. ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതാ തലച്ചോറിനു ഗുണം ചെയ്യും. മത്സ്യം, മുട്ട, തുടങ്ങിയവയിൽ ധാരാളം ഒമേഗ ഫാറ്റ് അടങ്ങിയിട്ടുണ്ട് ആഴ്‌ച്ചയിൽ രണ്ടു തവണയെങ്കിലും ഇത്തരം ആഹാരങ്ങൾ കഴിക്കണം. ഉണക്കിയ മത്തി, മുട്ട,വേവിച്ച മീൻ, ഗോതബ്, ഓട്സ് തുടങ്ങിയവ ആഹാരങ്ങൾ പ്രാതലിൽ ഉൾപ്പെടുത്താം.

പ്രാതലിനു ശേഷം സുഡോക്കു പോലുള്ള തലച്ചോറിനെ പ്രവർത്തനക്ഷമമാക്കുന്ന വിനോദങ്ങളിൽ ഏർപ്പെടുക.സ്ഥിരമായി പോകുന്ന വഴികളിലുടെ പോകുമ്പോൾ ജിപിഎസ് ഓഫ് ചെയ്യുക. തലച്ചോറിന്റെ ഓർമ്മ ശക്തിക്കു മൂർച്ച കൂട്ടാൻ അത് സഹായിക്കും. ദിവസം 30 മിനുറ്റ്് നടക്കുന്നത് ആരോഗ്യത്തിനു ഗുണം ചെയ്യും.


ഉച്ച ഭക്ഷണം

ഉച്ചയൂണ് വിഭവ സമൃദ്ധമായാണ് പലരും കഴിക്കുന്നത്. ഉച്ച ഭക്ഷണത്തിൽ കൂടുതലും പച്ചക്കറികൾ ഉൾപ്പെടുത്തുക. കാരറ്റ്, ബീറ്റ് റൂട്ട് മുതലായവ ഉൾപ്പടുത്തുന്നത് കണ്ണിനു ഗുണം ചെയ്യും. ഭക്ഷണ ശേഷം പുറത്തൊന്നു നടക്കുന്നതും നല്ലതാണ്. അത് ശരീരത്തിൽ രക്തം ശരിയായ രീതിയിൽ പമ്പ് ചെയ്യുന്നതിനു സഹായിക്കും.


വൈകുന്നേരത്തിനു മുമ്പുള്ള ഇടവേള

ഉച്ചയൂണിനും വൈകുന്നേരത്തിനും ഇടയ്ക്കുള്ള ഇടവേളയിൽ ഒരു കുരുമുളക് അല്ലെങ്കിൽ ചമോമൈൽ കാപ്പി കുടിക്കുന്നത് നല്ലതാണ്. അതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റ് തലച്ചോറിനു ഉണർവ്വു നൽകും. എന്നും വീട്ടിലെക്കു പോകുന്ന വഴി മാറ്റി മറ്റേതെങ്കിലും വഴിയിലൂടെ പോകുന്നതും തലച്ചോറിനു വർക്കൗട്ട് നൽകും.

വൈകുന്നേരം

വെകുന്നേരങ്ങളിൽ കൂടുതൽ സമയം കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ചിലവഴിക്കുക. ടി .വി കാണുന്നതിനു പുറമേ ചെസ്സ്, ബിങ്ഗോ, ചിത്രരചന, വായന, നീന്തൽ തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടുന്നത് നല്ലതായിരിക്കും. ടിവി കാണുന്നത് തലച്ചോറിനെ കൂടുതൽ സമ്മർദ്ദത്തിലാക്കാനെ സഹായിക്കൂ. മറ്റു വിനോദങ്ങൾ ശാരീരികമായും മാനസീകമായും ഉണർവ്വും ഉന്മേഷവും ഉണ്ടാകാൻ സഹായിക്കും.

രാത്രിയിൽ ശ്രദ്ധിക്കേണ്ടവ

രാത്രിയിൽ ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയവ ഓഫ് ചെയ്തു വയ്ക്കുക. രാത്രിയിൽ ലഭിക്കുന്ന ഉറക്കം പ്രഭാതത്തെയും ബാധിക്കും. നല്ല ഉറക്കം ലഭിക്കുന്നില്ലെങ്കിൽ അത് അൽഷിമേഴ്സിനും മറ്റു അസുഖങ്ങൾക്കും കാരണമാകും.