വണ്ടൂർ: പൊതു പരീക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി ഹൈസ്‌കൂൾ, ഹൈയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി എസ്. ഐ. ഒ. ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'ഹൗ ടു ഫെയ്‌സ് എക്‌സാം' പരിപാടികളുടെ ഏരിയ തല ഉദ്ഘാടനം വാണിയമ്പലം സെന്റർ ഹാളിൽ വെച്ച് നടന്നു. എസ്. ഐ. ഒ. മലപ്പുറം ജില്ലാ സെക്രട്ടറി അമീൻ മമ്പാട് ഉദ്ഘാടനം ചെയ്തു. സൈകൊളജിക്കൽ ട്രൈ നർ അമീൻ മുഹമ്മദ് കെ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു.

ജി.ഐ.ഒ ഏരിയ പ്രസിഡന്റ് ഷബ്‌ന ഷറിൻ .എം ആശംസർപ്പിച്ചു സംസരിച്ചു.
എസ്. ഐ. ഒ. ഏരിയ പ്രസിഡന്റ് ഫവാസ് അമ്പാളി അധ്യക്ഷത വഹിച്ചു .ഏരിയ സെക്രട്ടറി ഫർസാൻ ഉമ്മർ സ്വാഗതവും പ്രോഗ്രാം കൺവീനർ ഷഫീഹ് വാണിയമ്പലം നന്ദിയും പറഞ്ഞു.