- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖക്കുരു നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നുണ്ടോ ? സ്ത്രീപുരുഷ ഭേദമന്യേ കൗമാരക്കാരെ അലട്ടുന്ന മുഖക്കുരുവിനെ തുരത്താനുള്ള വഴികൾ അറിയാം...
മുഖക്കുരു മിക്കവരുടെ പ്രധാന പ്രശ്നമാണ്. കൗമാരത്തിൽ നിന്ന് യൗവനത്തിലേക്ക് കടക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നത്തിൽ വിഷമിച്ചിരിക്കുകയാണ് മിക്കവരും. എളുപ്പം എങ്ങനെ മുഖക്കുരു ഇല്ലാതാക്കാം എന്നതിനെപ്പറ്റിയാണോ നിങ്ങൾ ആലോചിക്കുന്നത്. ഇതിനുവേണ്ടി മാസങ്ങൾ കാത്തിരിക്കാനൊന്നും ആർക്കും ക്ഷമയില്ല. മുഖക്കുരു എന്നത് പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം കടുത്ത മാനസിക വിഷമം കൂടിയാണ്. മുഖക്കുരു വൈറ്റ് ഹെഡ്സുമായാണ് വരുന്നതെങ്കിൽ പറയുകയും വേണ്ട. ദുരിതം രണ്ട് മടങ്ങാകും. ബ്ലാക്ക് ഹെഡ്സുകൾ പോലെ തന്നെയാണ് വൈറ്റ് ഹെഡ്സും. അഴുക്കും പൊടിയും അടിഞ്ഞാണ് ഇവ പുറത്തേക്ക് വരുന്നത്. മുഖം തുടർച്ചയായി കഴുകുന്നത് ഇതിന് കുറച്ച് ആശ്വാസം നൽകുമെങ്കിലും നല്ല ഭക്ഷണ ക്രമീകരണവും വൃത്തിയുമാണ് മുഖക്കുരുവിനെ ഏറ്റവും ഫലപ്രദമായി തടയാൻ ആവശ്യം. എളുപ്പം നിങ്ങൾക്ക് മുഖക്കുരു എന്ന വില്ലനിൽ നിന്നും രക്ഷപ്പെടാം. ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകളാണ് ഇതിനൊരു പ്രധാന കാരണം. മുഖക്കുരു മുഖത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തുന്നതിനോടൊപ്പം ആത്മവിശ്വാസവും കുറക്കുന്നുണ്ട
മുഖക്കുരു മിക്കവരുടെ പ്രധാന പ്രശ്നമാണ്. കൗമാരത്തിൽ നിന്ന് യൗവനത്തിലേക്ക് കടക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നത്തിൽ വിഷമിച്ചിരിക്കുകയാണ് മിക്കവരും. എളുപ്പം എങ്ങനെ മുഖക്കുരു ഇല്ലാതാക്കാം എന്നതിനെപ്പറ്റിയാണോ നിങ്ങൾ ആലോചിക്കുന്നത്. ഇതിനുവേണ്ടി മാസങ്ങൾ കാത്തിരിക്കാനൊന്നും ആർക്കും ക്ഷമയില്ല.
മുഖക്കുരു എന്നത് പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം കടുത്ത മാനസിക വിഷമം കൂടിയാണ്. മുഖക്കുരു വൈറ്റ് ഹെഡ്സുമായാണ് വരുന്നതെങ്കിൽ പറയുകയും വേണ്ട. ദുരിതം രണ്ട് മടങ്ങാകും. ബ്ലാക്ക് ഹെഡ്സുകൾ പോലെ തന്നെയാണ് വൈറ്റ് ഹെഡ്സും. അഴുക്കും പൊടിയും അടിഞ്ഞാണ് ഇവ പുറത്തേക്ക് വരുന്നത്. മുഖം തുടർച്ചയായി കഴുകുന്നത് ഇതിന് കുറച്ച് ആശ്വാസം നൽകുമെങ്കിലും നല്ല ഭക്ഷണ ക്രമീകരണവും വൃത്തിയുമാണ് മുഖക്കുരുവിനെ ഏറ്റവും ഫലപ്രദമായി തടയാൻ ആവശ്യം.
എളുപ്പം നിങ്ങൾക്ക് മുഖക്കുരു എന്ന വില്ലനിൽ നിന്നും രക്ഷപ്പെടാം. ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകളാണ് ഇതിനൊരു പ്രധാന കാരണം. മുഖക്കുരു മുഖത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തുന്നതിനോടൊപ്പം ആത്മവിശ്വാസവും കുറക്കുന്നുണ്ട്. കൗമാരക്കാരിൽ ഒരു നീറുന്ന പ്രശ്നമായി മാറുകയാണ് മുഖക്കുരു.
എന്നാൽ മുഖക്കുരു എന്നത് പരിഹരിക്കാനാകാത്ത പ്രശ്നമൊന്നുമല്ല. മുഖക്കുരു ഇല്ലാതാക്കാനും മുഖം ആകർഷകമാക്കുന്നതിനുമുള്ള എളുപ്പവഴികൾ ഇതാ...
1, കർപ്പൂരതൈലം- മുഖക്കുരുവിന് ഉത്തമ പ്രതിവിധിയാണ് കർപ്പൂരതൈലം. ഏതാനും തുള്ളി തൈലം കയ്യിലെടുത്ത് മുഖക്കുരുവിന് പുറമേ പുരട്ടി മസാജ് ചെയ്യുക. ഇത് കുറച്ചുദിവസം ആവർത്തിക്കുക. മുഖക്കുരു പൂർണമായും മാറിക്കിട്ടും. അതുപോലെ തന്നെ ഫലപ്രദമാണ് കർപ്പൂരതുളസിയും. കർപ്പൂരതുളസിയിലയുടെ നീരെടുത്ത് മുഖക്കുരുവിന് മുകളിൽ പുരട്ടി പത്തു മിനിട്ടിനുശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകികളയുക.
2, ആവികൊള്ളുക- മുഖക്കുരു മാറാൻ മറ്റൊരു എളുപ്പവഴിയാണിത്. പ്രത്യേകിച്ചും മുഖക്കുരു ഉള്ള ഭാഗങ്ങൾ അഞ്ചുമിനിട്ട് ആവികൊള്ളിക്കുക. അതിനു ശേഷം മൃദുവായി തലോടി ഉണങ്ങാൻ അനുവദിക്കുക.
3, വെള്ളരി ഒറ്റമൂലി- വിറ്റാമിൻ എ, സി, ഇ എന്നിവയടങ്ങിയ വെള്ളരി, മുഖക്കുരുവിന് ഉത്തമ പരിഹാരമാണ്. വെള്ളരി വെള്ളം ചേർത്ത് അരച്ച് പേസ്റ്റാക്കി മുഖക്കുരുവിന്റെ ഭാഗത്ത് പുരട്ടി ഉണങ്ങാൻ അനുവദിക്കുക. പിന്നീട് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.
4, ഐസ് ക്യൂബ് ചികിൽസ- മുഖക്കുരു ഉള്ള ഭാഗങ്ങളിൽ ഐസ് വയ്ക്കുന്നത് നല്ലതാണ്. പൊടിച്ച ഐസോ ഐസ്‌ക്യൂബുകളോ തുണിയിൽ പൊതിഞ്ഞു മുഖക്കുരു ഉള്ള ഭാഗത്ത് വയ്ക്കുക. ഇത് ദിവസത്തിൽ പലതവണ ആവർത്തിക്കുക. മുഖക്കുരുവിന് ആശ്വാസം ലഭിക്കും.
5, ചെറുനാരങ്ങ- മുഖക്കുരു ഭേദമാക്കാൻ ചെറുനാരങ്ങ ഏറ്റവും പ്രധാനപ്പെട്ടതും, ഫലപ്രദവുമായ പ്രതിവിധിയാണ്. ചെറുനാരങ്ങാനീര് മുഖക്കുരു വേഗത്തിൽ കുറയുവാൻ സഹായിക്കുന്നു. ചെറുനാരങ്ങാനീരിൽ (ചെറുനാരങ്ങ പിഴിഞ്ഞെടുക്കുക, പായ്ക്കറ്റിൽ വാങ്ങരുത്)ശുദ്ധമായ കോട്ടൺ തുണിയിൽ മുക്കി മുഖക്കുരുവിൽ മൃദുവായി ഉരസുക. ഇത് ദിവസവും രാത്രി കിടക്കുന്നതിനു മുൻപ് ചെയ്യുക.
6,ഓട്സും തേനും- ഓട്സിന് വൈറ്റ് ഹെഡ്സും ബ്ലാക്ക് ഹെഡ്സും ഇല്ലാതാക്കാൻ കഴിയും. അൽപം ഓട്സ് എടുത്ത് തേനുമായി ചേർത്ത് സ്‌ക്രബ് പരുവത്തിലാക്കാണം. മുഖത്ത് നല്ലവണ്ണം തേച്ച് പിടിപ്പിക്കണം. വൃത്ത രീതിയിൽ വേണം മുഖത്ത് മിശ്രിതം തേച്ച് പിടിപ്പിക്കാൻ.