- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേവലം 3000 രൂപ മുടക്കി മാഗ്‌നറ്റിക് ക്രെഡിറ്റ് കാർഡ് റീഡർ വാങ്ങിയാൽ ഏതു കള്ളനും ആരെയും വഴിയാധാരമാക്കാം; നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കൊള്ളയടിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരത്ത് നടന്ന എടിഎം കവർച്ച കേരളത്തിൽ റിപ്പോർട്ട് ചെയപ്പെട്ട ആദ്യത്തെ സംഭവം ആണെന്ന് തോന്നുന്നു. എന്നാൽ ലോകത്ത് ഇത് വളരെ വ്യാപകമായി, കുറേ നാളുകളായും നടക്കുന്ന ഒരു കവർച്ച രീതിയാണു. കേവലം മൂവായിരം രൂപ മുടക്കിയാൽ ഓൺ ലൈൻ വഴി വാങ്ങാൻ പറ്റുന്ന ഒരു സാധനമാണു ' മാഗ്‌നറ്റിക് ക്രെഡിറ്റ് കാർഡ് റീഡർ '. ക്രെഡിറ്റ്, ഡബിറ്റ് കാർഡുകൾ ഇൻസേർട്ട് ചെയുന്നതോ, സ്വാപ് ചെയുന്നതോ ആയ സ്ഥലത്ത് ഇത് വച്ച് കൊടുത്താൽ മതി, നമ്മൾ ഉരയ്ക്കുന്ന കാർഡിലെ മുഴുവൻ ഡീറ്റയിൽസും അതിൽ പതിയും. എന്നാൽ കാർഡിന്റെ മുഴുവൻ ഡീറ്റയിൽസ് കിട്ടിയാലും ട്രാൻസാക്ഷൻ നടത്തണമെങ്കിൽ 'പിൻ നമ്പർ' അറിഞ്ഞേ തീരു. അല്ലെങ്കിൽ കിട്ടിയ വിവരങ്ങൾ കൊണ്ട് വലിയ പ്രയോചനമില്ല. അതിനായ് തട്ടിപ്പുകാർ ചെയുന്നത് എടിഎം മെഷീന്റെ പരിസരത്തോ, ക്രെഡിറ്റ് കാർഡ് ഉരയ്ക്കുന്ന സ്ഥലത്തൊ ചെറിയ ക്യാമറ ഫിറ്റ് ചെയുകയാണ്. അങ്ങനെ കിട്ടുന്ന പിൻ നമ്പർ ഉപയോഗിച്ചാണു ഇവർ വേറെ ഏതെങ്കിലും രാജ്യത്തിരുന്നു പൈസ പിൻവലിക്കുന്നത്. നിസാരമായ മുൻ കരുതലിലൂടെ ഇതൊഴിവാക്കാവുന്നതാണ് എടിഎമ്മിൽ കയറി പൈസ
തിരുവനന്തപുരത്ത് നടന്ന എടിഎം കവർച്ച കേരളത്തിൽ റിപ്പോർട്ട് ചെയപ്പെട്ട ആദ്യത്തെ സംഭവം ആണെന്ന് തോന്നുന്നു. എന്നാൽ ലോകത്ത് ഇത് വളരെ വ്യാപകമായി, കുറേ നാളുകളായും നടക്കുന്ന ഒരു കവർച്ച രീതിയാണു. കേവലം മൂവായിരം രൂപ മുടക്കിയാൽ ഓൺ ലൈൻ വഴി വാങ്ങാൻ പറ്റുന്ന ഒരു സാധനമാണു ' മാഗ്‌നറ്റിക് ക്രെഡിറ്റ് കാർഡ് റീഡർ '. ക്രെഡിറ്റ്, ഡബിറ്റ് കാർഡുകൾ ഇൻസേർട്ട് ചെയുന്നതോ, സ്വാപ് ചെയുന്നതോ ആയ സ്ഥലത്ത് ഇത് വച്ച് കൊടുത്താൽ മതി, നമ്മൾ ഉരയ്ക്കുന്ന കാർഡിലെ മുഴുവൻ ഡീറ്റയിൽസും അതിൽ പതിയും.
എന്നാൽ കാർഡിന്റെ മുഴുവൻ ഡീറ്റയിൽസ് കിട്ടിയാലും ട്രാൻസാക്ഷൻ നടത്തണമെങ്കിൽ 'പിൻ നമ്പർ' അറിഞ്ഞേ തീരു. അല്ലെങ്കിൽ കിട്ടിയ വിവരങ്ങൾ കൊണ്ട് വലിയ പ്രയോചനമില്ല. അതിനായ് തട്ടിപ്പുകാർ ചെയുന്നത് എടിഎം മെഷീന്റെ പരിസരത്തോ, ക്രെഡിറ്റ് കാർഡ് ഉരയ്ക്കുന്ന സ്ഥലത്തൊ ചെറിയ ക്യാമറ ഫിറ്റ് ചെയുകയാണ്. അങ്ങനെ കിട്ടുന്ന പിൻ നമ്പർ ഉപയോഗിച്ചാണു ഇവർ വേറെ ഏതെങ്കിലും രാജ്യത്തിരുന്നു പൈസ പിൻവലിക്കുന്നത്.
നിസാരമായ മുൻ കരുതലിലൂടെ ഇതൊഴിവാക്കാവുന്നതാണ്
- എടിഎമ്മിൽ കയറി പൈസ പിൻവലിക്കുമ്പോൾ നമ്മൾ പിൻ നമ്പർ കുത്തുന്ന സമയം മറുകൈകൊണ്ട് മുകളിൽ മറച്ചു പിടിക്കുക. തൊട്ടടുത്ത് നിന്ന് ഒരാൾ സൂക്ഷിച് നോക്കിയാൽ പോലും മനസിലാകാത്ത രീതിയിൽ കൈ കൊണ്ട് മറക്കുക. ഷോപ്പുകളിൽ പർച്ചേസിന് കാർഡ് ഉപയോഗിക്കുമ്പോഴും ഇത് തന്നെ ചെയുക. അടുത്തെവിടെയെങ്കിലും ഫിറ്റ് ചെയ്ത ചെറിയ ക്യാമറവഴി നമ്മുടെ പിൻ നമ്പർ അവർക്ക് മനസിലാക്കാൻ പറ്റിയില്ലെങ്കിൽ, നമ്മുടെ കാർഡ് ഡീറ്റയിൽസ് അവർക്ക് കിട്ടിയാലും ഒന്നും സംഭവിക്കില്ല.
- വളരെ ബ്രാൻഡ് വിശ്വാസ്യത ഉള്ള സ്ഥാപനങ്ങളിൽ മാത്രമേ ക്രെഡിറ്റ്/ഡബിറ്റ് കാർഡ് വഴി പർച്ചേസ് ചെയാൻ പാടുള്ളു. അതും നമ്മുടെ നാട്ടിൽ മാത്രം. നാട് വിട്ട് പുറത്ത് പോയാൽ, പ്രത്യേകിച്ച് ഇന്ത്യ വിട്ട് പുറത്ത് പോയാൽ പരമാവധി ഷോപ്പിങ്ങിന് കാഷ് മാത്രം പേ ചെയുക. നിർബന്ധിത സാഹചര്യത്തിൽ കാർഡ് ഉരക്കേണ്ടിവന്നാൽ പിൻ നമ്പർ പരമാവധി മറച്ചു പിടിക്കുക (തയലാൻഡ്, ഇന്തോനേഷ്യ, മലേഷ്യ പോലെ രാജ്യങ്ങളിൽ ഒരിക്കലും കാർഡ് ഉപയോഗിക്കാതിരിക്കുക. ഉപയോഗിച്ചാൽ തന്നെ നാട്ടിൽ എത്തിയാൽ ഉടൻ പിൻ നമ്പർ മാറ്റുക)
- കൂടുതൽ കാഷ് ഫ്‌ലോ ഉള്ള അക്കൗണ്ടിൽ എടിഎം കാർഡ് ഉപയോഗിക്കാതിരിക്കുക. ഉദാഹരണത്തിന് നിങ്ങൾക്ക് ഫെഡറൽ ബാങ്കിൽ ഒരു അക്കൗണ്ട് ഉണ്ട്, അതിൽ അഞ്ചു ലക്ഷം രൂപ ബാലൻസും ഉണ്ടെങ്കിൽ അവിടെ തന്നെ ഒരു സേവിങ്‌സ് അക്കൗണ്ട് എടുക്കുക. ആ സേവിങ്‌സ് അക്കൗണ്ടിന് മാത്രം എടിഎം എടുക്കുക. എന്നിട്ട് ആവശ്യം വരുന്നതനുസരിച്ച് വലിയ അക്കൗണ്ടിൽ നിന്ന് ചെറിയ അക്കൗണ്ടിലേക്ക് പതിനായിരമൊ ഇരുപതിനായിരമൊ ട്രാൻസ്ഫർ ചെയ്ത്, സേവിങ്ങ്സ് അക്കൗണ്ടിന്റെ മാത്രം എടിഎം കാർഡ് ഉപയോഗിക്കുക.
- ഓൺലൈൻ പർച്ചേസിന് കാർഡ് ഉപയോഗിക്കുന്നവർ അതിനായി മാത്രം ഒരു സേവിങ്ങ്‌സ് അക്കൗണ്ട് മെയിന്റെയിൻ ചെയുക. ക്രെഡിറ്റ് കാർഡ് ആണു ഉപയോഗിക്കുന്നതെങ്കിൽ, ബാങ്കിനോട് ഒരു സപ്ലിമെന്ററി കാർഡ് കൂടി അപേക്ഷിക്കുക. ഉദാഹരണത്തിന് നിങ്ങളുടെ ക്രെഡിറ്റ് കാർഡിൽ 1 ലക്ഷം രൂപ, അല്ലെങ്കിൽ അൻപതിനായിരം ലിമിറ്റ് ഉണ്ടെങ്കിൽ ബാങ്കിനോട് ഒരു സപ്ലീമെന്ററി കാർഡ് കൂടി റിക്വസ്റ്റ് ചെയുക. അതിൽ 5000 രൂപ അല്ലെങ്കിൽ 10000 രൂപ മാത്രം ലിമിറ്റ് വെക്കുക. ആ സപ്ലിമെന്ററി കാർഡ് ഓൺ ലൈൻ പർച്ചേസിന് ഉപയോഗിക്കുക. സപ്ലിമെന്ററി കാർഡ് മിക്ക ബാങ്കുകളും ഫ്രീ ആയാണ് നൽകുന്നത്. കൂടുതൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർ ആണെങ്കിൽ ഓൺ ലൈൻ പർച്ചേസിന് മാത്രം, ലിമിറ്റ് കുറഞ്ഞ ഒരു ക്രെഡിറ്റ് കാർഡ് കരുതുക.
- ബാറിലും, വലിയ റെസ്റ്റോറന്റുകളിലും പോയാൽ പൊങ്ങച്ചത്തിനായി ക്രെഡിറ്റ് കാർഡ് എടുത്ത് വീശുന്നവർ ബില്ലുമായി വരുന്നവർക്ക് പിൻ നമ്പർ പറഞ്ഞ് കൊടുക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ഒരിക്കലും പിൻ നമ്പർ മറ്റൊരാൾ അറിയരുത്.
- മറന്നു പോവാതിരിക്കാൻ അതേ കാർഡിൽ തന്നെ പിൻ നമ്പർ എഴുതി ഒട്ടിക്കാറുണ്ട് ചിലർ. അല്ലെങ്കിൽ വാലറ്റിൽ തന്നെ ഒരു പേപ്പറിൽ എഴുതി വെക്കും. അതും അല്ലെങ്കിൽ ഫോണിൽ 'പിൻ നമ്പർ എന്ന് പറഞ്ഞ് സേവ് ചെയും. ഓർക്കുക നിങ്ങളുടെ പേഴ്സ് മോഷ്ടിക്കപ്പെട്ടാൽ മോഷ്ടാവ് അത് മുഴുവൻ തിരയും. നാലക്ക നമ്പർ വെറുതെ എഴുതിവച്ചത് കണ്ടാൽ അത് പിൻ നമ്പർ ആണെന്ന് ഊഹിക്കാൻ വല്യ ബുദ്ധി ഒന്നും വേണ്ട. ചില സമയം പെഴ്‌സും ഫോണും ഒരേസമയം നഷ്ടപ്പെട്ടാലും ഇത് തന്നെ സംഭവിക്കും. മറന്നു പോവാതിരിക്കാൻ ഫോണിൽ സേവ് ചെയുന്നവർ MY Home എന്നോ , MY friend എന്നോ മറ്റോ എഴുതി പിൻ നംബർ 0000**** ഇങ്ങനെ സേവ് ചെയുക.
- മാസത്തിൽ ഒരിക്കൽ എങ്കിലും പിൻ നമ്പർ മാറ്റുക. വലിയ തുക അക്കൗണ്ടിലേക്ക് വരുകയാണെങ്കിലും പിൻ നമ്പർ മാറ്റിക്കൊടുക്കുക. നമ്മുടെ പേർസ്സണൽ മൊബൈൽ നമ്പറിന്റെ അവസാന നാലക്കം പിൻ നംബർ ആക്കാതിരിക്കുക. ( കള്ളൻ നമ്മെ അറിയുന്ന ആളാണെങ്കിൽ ആദ്യം അടിച്ചുനോക്കുന്ന നമ്പർ ഇതായിരിക്കും)
Note: ഓർക്കുക, ഓൺ ലൈൻ ബാങ്കിങ് ഒട്ടും തന്നെ സുരക്ഷിതമല്ല. വലിയ തുക നിക്ഷേപത്തിലോ, ഫ്‌ലോ ആയോ ഉള്ള അക്കൗണ്ടുകളിൽ ഓൺ ലൈൻ ബാങ്കിങ് ഉപയോഗിക്കാതിരിക്കലാണു സുരക്ഷിതം. ഓൺ ലൈൻ ഫണ്ട് ട്രാൻസ്ഫറുകൾക്ക് മാത്രമായി ഒരു ചെറിയ ആക്കൗണ്ട് ഉപയോഗിക്കുക.