- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഹരികൾ വാങ്ങാനുള്ള അക്കൗണ്ടുകൾ ഏവ? ബ്രോക്കർമാർ വഴിയുള്ള വാങ്ങലും വിൽപനയും പഠിച്ചാൽ എല്ലാമായെന്നാണോ? നൂറ് രൂപ ഓഹരി നിക്ഷേപമിട്ട് നൂറിരട്ടിയാക്കാൻ ബുദ്ധിരാക്ഷസനാകണമെന്നില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ; മികച്ച ഓഹരിയെ കണ്ടെത്താനുള്ള മിടുക്കും വാങ്ങാനും വിൽക്കാനുമുള്ള സമയമേതെന്ന് അറിയുകയും ചെയ്താൽ സംഗതി എളുപ്പം; വരൂ ഓഹരി വിപണിയിൽ ഹരിശ്രീ കുറിക്കാം; ഓഹരി സ്പെഷ്യൽ മണിച്ചെപ്പ് രണ്ടാം ഭാഗം
ഓഹരി വിപണി എന്നാൽ എന്തെന്നും അതുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട പ്രധാന സംഗതികളും നാം കഴിഞ്ഞ മണിച്ചെപ്പ് കോളത്തിലൂടെ കണ്ടു കഴിഞ്ഞു. അതിനു ശേഷം ലേഖകന് വായനക്കാരിൽ നിന്നും ഒട്ടേറെ സംശയങ്ങളും തേടി വന്നിരുന്നു എന്ന് സന്തോഷപൂർവ്വം പറയട്ടെ. ഓഹരി വിപണിയെ കുറിച്ചറിയുമ്പോൾ അതിന്റെ ബാലപാഠങ്ങൾ പൂർത്തിയാകണമെങ്കിൽ ഓഹരി നിക്ഷേപം എങ്ങനെ നടത്തണമെന്നും അവയിലെ ലാഭ-നഷ്ടകളികൾ എങ്ങനെയെന്നും തുടങ്ങി സ്റ്റോക്ക് ബ്രോക്കർമാരെ എങ്ങനെ കണ്ടെത്തണമെന്നും വരെ അറിഞ്ഞിരിക്കണം. ഇതിനൊപ്പം തന്നെ പ്രധാനപ്പെട്ട ഒന്നാണ് മ്യൂച്ചൽ ഫണ്ടുകൾ എന്നതും. ഓഹരി വിപണി സ്പെഷ്യൽ മണിച്ചെപ്പിന്റെ രണ്ടാം ഭാഗം ഇന്ന് വായനക്കാർക്ക് സമ്മാനിക്കുന്നത് ഇവയാണ്. ഓഹരി വിപണി എന്ന ചന്തയിൽ നിന്നും ഓഹരികൾ നിക്ഷേപകരിലേക്ക് എത്തിക്കുന്ന ഇടനിലക്കാരാണ് ട്രെയ്ഡേഴ്സ് എന്ന് നാം നേരത്തെ ചർച്ച ചെയ്തല്ലോ. അത്തരത്തിലുള്ള ട്രെയ്ഡറുമാരിൽ നിന്നാണ് നാം ഓഹരികൾ വാങ്ങുന്നത്. എന്നാൽ ഇത് വാങ്ങി എങ്ങനെ സൂക്ഷിക്കുന്നു എന്ത് പ്രോസസ്സീലൂടെയാണ് കടന്നു പോകുന്നത് എന്നുള്ള കാര്യം
ഓഹരി വിപണി എന്നാൽ എന്തെന്നും അതുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട പ്രധാന സംഗതികളും നാം കഴിഞ്ഞ മണിച്ചെപ്പ് കോളത്തിലൂടെ കണ്ടു കഴിഞ്ഞു. അതിനു ശേഷം ലേഖകന് വായനക്കാരിൽ നിന്നും ഒട്ടേറെ സംശയങ്ങളും തേടി വന്നിരുന്നു എന്ന് സന്തോഷപൂർവ്വം പറയട്ടെ. ഓഹരി വിപണിയെ കുറിച്ചറിയുമ്പോൾ അതിന്റെ ബാലപാഠങ്ങൾ പൂർത്തിയാകണമെങ്കിൽ ഓഹരി നിക്ഷേപം എങ്ങനെ നടത്തണമെന്നും അവയിലെ ലാഭ-നഷ്ടകളികൾ എങ്ങനെയെന്നും തുടങ്ങി സ്റ്റോക്ക് ബ്രോക്കർമാരെ എങ്ങനെ കണ്ടെത്തണമെന്നും വരെ അറിഞ്ഞിരിക്കണം.
ഓഹരി വ്യാപാരത്തിനും വേണം ബാങ്ക് അക്കൗണ്ടുകൾ
പണം സംബന്ധിച്ച എന്തും ബാങ്ക് അക്കൗണ്ടുകൾ വഴി ബന്ധപ്പെട്ടതാണെന്ന് നമുക്കറിയാമല്ലോ. അതുപോലെ തന്നെയാണ് ഓഹരിക്കും. ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഓഹരിയുടെ ഇടപാടുകളും നടക്കുന്നത്. ഓഹരിയുമായി ബന്ധപ്പെട്ടു കിടക്കുന്നത് മൂന്ന് പ്രധാനപ്പെട്ട അക്കൗണ്ടുകളാണ്. ബാങ്ക് അക്കൗണ്ട്, ട്രെഡിങ് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവയാണവ. ഒരു നിക്ഷേപകൻ ഓഹരി വാങ്ങുമ്പോൾ ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. വാങ്ങുന്ന സമയം പണം നൽകാനും വിൽക്കുന്ന സമയം പണം വാങ്ങാനുമാണ് ഈ ബാങ്ക് അക്കൗണ്ട്.
ഓഹരി വിപണിയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ട്രേഡിങ് അക്കൗണ്ട് എന്നത്. അതായത് ഓഹരി ബ്രോക്കറുമാരുമായി കൈകൊടുക്കുമ്പോൾ ഇടപാടിനായി ആരംഭിക്കുന്ന അക്കൗണ്ട്. ഇപ്പോഴത്തെ മിക്ക ബാങ്കുകൾക്കും രാജ്യത്തെ ഒട്ടുമിക്ക ഓഹരി ബ്രോക്കറുമാരുമായി ബന്ധമുണ്ട്. അതിനാൽ തന്നെ നിലവിലുള്ള ബാങ്ക് അക്കൗണ്ട് വഴി സ്റ്റോക്ക് ബ്രോക്കറുമാരുമായി ബന്ധപ്പെട്ട് ട്രേഡിങ് അക്കൗണ്ട് ആരംഭിക്കാം.
ഇത്തരം അക്കൗണ്ടുകൾ വഴി ഇടപാട് നടത്തുന്നതിന് ഇവർ നിശ്ചിതമായ ഒരു ഫീസ് നിരക്കും ഈടാക്കുന്നുണ്ട്. ഇവരുടെ ഫീസ് നിരക്ക് വാർഷക മെയിന്റനൻസ് നിരക്ക് എന്നിവ പല ട്രേഡറുമാർക്കും വ്യത്യസ്ഥമായിരിക്കും. അതിനാൽ തന്നെ ഇവരുടെ നിരക്ക് നമുക്ക് വഹിക്കാൻ സാധിക്കുന്നതാണോ എന്ന് പരിശോധിച്ച ശേഷം മാത്രം ട്രേഡിങ് അക്കൗണ്ടുകൾ സ്വന്തമാക്കുക.
ഇത്തരത്തിലുള്ള അക്കൗണ്ടുകളിൽ പ്രധാനപ്പെട്ട അടുത്ത അക്കൗണ്ടാണ് ഡീമാറ്റ് അക്കൗണ്ട്. നമ്മൾ വാങ്ങുന്ന ഓഹരി സൂക്ഷിക്കുന്ന അക്കൗണ്ടാണ് ഡീമാറ്റ് അക്കൗണ്ട് എന്ന് പറയുന്നത്. ഓഹരി വാങ്ങുന്ന നേരം ഡീമാറ്റ് അക്കൗണ്ടിലാണ് അത് വരവ് വച്ചതായി രേഖപ്പെടുത്തുന്നത്. ഓഹരി വിൽക്കുമ്പോൾ ഡീമാറ്റ് അക്കൗണ്ടിൽ നിന്നും ഓഹരി പിൻവലിക്കപ്പെടുകയും ചെയ്യും. അതായത് ഓഹരി അതേ രൂപത്തിൽ സൂക്ഷിക്കുന്നയിടമാണ് ഡീമാറ്റ് അക്കൗണ്ടെന്ന് പറയുന്നത്. ഡീമാറ്റ് അക്കൗണ്ട് ഒരിക്കലും നിക്ഷേപകന് നേരിട്ട് വാങ്ങാൻ സാധിക്കില്ല. ട്രേയ്ഡർ വഴിയാണ് ഡീമാറ്റ് അക്കൗണ്ട് വാങ്ങുന്നത്.
സാങ്കേതിക വിദ്യയുടെ കുതിപ്പ് ബാങ്കിങ് മേഖലയ്ക്ക് തന്ന ദാനമാണ് ഓൺലൈൻ അക്കൗണ്ട് എന്ന് പറയുന്നത്. ഓൺലൈൻ അക്കൗണ്ട് വഴി നിക്ഷേപകന് ഓൺലൈനായി ഓഹരി വാങ്ങാനും വിൽക്കാനും സാധിക്കും. സ്മാർട്ട് ഫോണോ കമ്പ്യൂട്ടറോ ഉണ്ടെങ്കിൽ ലോകത്തെവിടെയിരുന്നും ഓഹരി വാങ്ങുകയോ വിൽക്കുകയോ ചെയ്യാം. തൽസമയം ഓഹരിയിലെ ഏറ്റക്കുറച്ചിലുകൾ നേരിട്ട് കണ്ട് ഓഹരി വാങ്ങാനും ലാഭമുണ്ടാക്കാനും സാധിക്കും എന്നതാണ് ഓൺലൈൻ ഓഹരി ഇടപാടിന്റെ പ്രത്യേകത. ഈ രീതിയിൽ ഓഹരിയിൽ ലൈവായി നിൽക്കുന്നതിനാൽ നഷ്ടമുണ്ടാകാനുള്ള സാധ്യത കുറവാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
ഓഹരിയിൽ ഈടാക്കുന്ന തുകകൾ...
ഓഹരി വിപണിയുടെ സമയത്ത് ഇവ വാങ്ങുന്നത് പല രീതിയിലാണ്. ഫോൺ വഴിയും ഓൺലൈൻ വഴിയും ബ്രോക്കർമാരിൽ നിന്നും ഓഹരികൾ വാങ്ങാം. ഇത്തരത്തിൽ വാങ്ങുന്ന ഓഹരികൾ ട്രെഡിങ് അക്കൗണ്ടിലെ പണം പിൻവലിച്ചാണ് ഓഹരി ബ്രോക്കർ വാങ്ങുന്നത്. ഓൺലൈൻ വഴിയാണെങ്കിൽ നിക്ഷേപകന് ആവശ്യമായ ഓഹരികളുടെ എണ്ണം ഓർഡർ ചെയ്യുന്നു. ഇത്തരത്തിൽ ഓഹരികൾ വാങ്ങി വെറും രണ്ട് ദിവസത്തിനകം ഓഹരി ഡീമാറ്റ് അക്കൗണ്ടിൽ എത്തും. പിൻവലിക്കുന്നതും ഇതേ അക്കൗണ്ടിൽ നിന്നും തന്നെ. ഇത്രത്തിൽ നടത്തുന്ന ഇടപാടുകൾക്ക് ഓരോ ട്രെഡറുമാരും ഓരോ തരത്തിലുള്ള ഫീസാണ് ഈടാക്കുന്നത്. ഇതിൽ തന്ന ബ്രോക്കർമാർ ഈടാക്കുന്ന നിരക്കും സ്ഥിരമായി ഉള്ള നിരക്കുമുണ്ട്.
വാർഷികമായി ഈടാക്കുന്ന ഫീസാണ് ഇയർലി മെയിന്റനൻസ് ഫീസ്. വലിയ തുകകൾക്ക് മാത്രമാണ് ഇത് ബ്രോക്കർമാർ ഈടാക്കുക. എന്നാൽ ഇടപാടുമായി ബന്ധപ്പെട്ട് ബ്രോക്കർ ഫീസ് ട്രാൻസാക്ഷൻ ഫീസ് സെബി ടേണോവർ ഡെപ്പോസിറ്ററി ട്രാൻസാക്ഷൻ ചാർജ് എന്നുണ്ട്. ഇടപാടിന്റെ മൂല്യമനുസരിച്ചാണ് ബ്രോക്കർ ഫീസ് ഈടാക്കുന്നത്. .75 ശതമാനം വരെ ഈടാക്കുന്നതാണ് ഇത്തരത്തിലുള്ള ഫീസ്.
ഓരോ ഇടപാടിന്റെ സമയത്തും ബ്രോക്കർമാരിൽ നിന്നും സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഈടാക്കുന്ന തുകയാണ് ട്രാൻസാക്ഷൻ ചാർജ് എന്ന് പറയുന്നത്. ബിഎസ്ഇയ്ക്കും എൻഎസ്ഇയ്ക്കും ഇത് വ്യത്യസ്ഥമാണ്. നിക്ഷേപകരുടെ സംരക്ഷണത്തിനായി നിലകൊള്ളുന്ന സെബിയും ഒരു തുക ഈടാക്കുന്നുണ്ട്. ഇതിനെയാണ് സെബി ടേണോവർ ഫീസ്. വെറും .002 ശതമാനമാണിത്. ഡെപ്പോസിറ്ററി പാർട്ടിസിപ്പന്റ് ഈടാക്കുന്ന നിരക്കിനെയാണ് ഡിപി ട്രാൻസാക്ഷൻ എന്ന് പറയുന്നത്.
ഓഹരി വിപണിക്ക് നികുതിയുണ്ടോ എന്ന ചോദ്യം ഏവരും ചോദിക്കുന്ന ഒന്നാണ്. ഉണ്ട്. സെക്യൂരിറ്റി് ട്രാൻസാക്ഷൻ നികുതി, സർവീസ് ടാക്സ്, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയാണവ.
ബ്രോക്കർമാർ മൂന്ന് തരം
ഡിസ്‌കൗണ്ട് ബ്രോക്കേഴ്സ്, ഫുൾ സർവീസ് ബ്രോക്കേഴ്സ് ത്രീ ഇൻ വൺ ബ്രോക്കേഴ്സ് എന്നിങ്ങനെ മൂന്നു തരത്തിലാണ് ബ്രോക്കർമാരുള്ളത്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഇടപാടുകൾ നടത്തുന്ന ബ്രോക്കർമാരാണ് ഓൺലൈൻ ബ്രോക്കർമാർ. ഇവരെ ഫോൺ വഴിയും ബന്ധപ്പെട്ട് ഓഹരികൾ വാങ്ങാം. ഓരോ ഇടപാടിനും ഒരു നിശ്ചിത ഫീസാണ് ഇവർ ഈടാക്കുന്നത്.
പരമ്പരാഗത രീതിയിൽ ഓഹരി വിപണി നടത്തുന്ന ബ്രോക്കർമാരാണ് ഫുൾ സർവീസ് ബ്രോക്കർമാർ എന്ന് പറയുന്നത്. ഓൺലൈനായും ഓഫ് ലൈനായും ഇവരിൽ നിന്നും ഓഹരി വാങ്ങാം. നാളുകളായി ഈ മേഖലയിൽ സേവനം നടത്തുന്ന ഇത്തരം ബ്രോക്കർമാർക്ക് എല്ലായിടത്തും ശാഖകൾ ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഇവർക്കും ഒരു നിശ്ചിത ഫീസുണ്ട്.
ബാങ്ക് അക്കൗണ്ടിനൊപ്പം ട്രെഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും എടുക്കുന്നതിനാണ് ത്രീ ഇൻ വൺ എന്ന് പറയുന്നത്. ഇവരും ഇടപാടനിനനുസരിച്ചാണ് തുക ഈടാക്കുന്നത്. ഇതിൽ ഇടപാട് നടത്തുന്നതിൽ ഡിസ്‌ക്കൗണ്ട് അക്കൗണ്ടിനാണ് ചെലവ് കുറവ് എന്നതും ഏവരും ഓർക്കുമല്ലോ.
നിക്ഷേപം ആരംഭിക്കുമ്പോൾ
തുടക്കാരനെന്ന നിലയിൽ നിക്ഷേപം നടത്തുന്നതിന് മുൻപ് വിപണിയെ കുറിച്ച് നന്നായി പഠിക്കുക. മികച്ച സാമ്പത്തിക മാഗസീനുകളും സൈറ്റുകളും ഇതിന് പുറമേ സ്റ്റോക്ക് മാർക്കറ്റ് വാർത്തകൾ ലൈവായി അറിയിക്കുന്ന ചാനലുകളും കാണുക. ഇതിൽ തന്നെ കുറച്ച് നാൾ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ തന്നെ മികച്ച കമ്പനികൾ ഏതെന്ന് ഒരു ധാരണ ലഭിക്കും. ഉള്ള നീക്കിയിരുപ്പ് മുഴുവൻ വച്ച് നിക്ഷേപത്തിനിറങ്ങരുത്. ഇത് നഷ്ടമുണ്ടാക്കും.
ഓഹരിയിലറക്കിയാലും നഷ്ടമില്ല എന്ന കണക്കിൽ ഒരു ചെറിയ തുക കൊണ്ട് ആരംഭിച്ച് വേണം ഓഹരിയിൽ കാലെടുത്ത് വയ്ക്കാൻ. ഡേ ട്രെയ്ഡിങ് നടത്തി നല്ല അനുഭവ സമ്പത്തുള്ളവരോട് വിശദമായി ചോദിച്ച് പഠിച്ച ശേഷമേ ഇതിനിറങ്ങാവൂ. ആരംഭകാലത്ത് അൽപം ദീർഘകാല നിക്ഷേപമാണ് നല്ലത്. അതും കുറഞ്ഞ തുകയിൽ. ഐടി, ഫാർമ പോലുള്ള വളർച്ചാ സാധ്യത കൂടുതലുള്ള കമ്പനികളിൽ നിക്ഷേപിക്കുന്നതും നല്ലതാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു.
ബ്രോക്കറെ തിരഞ്ഞെടുക്കുമ്പോൾ ഓർക്കാൻ........
ബ്രോക്കർമാരെ തിരഞ്ഞെടുക്കുമ്പോൾ വാഗ്ദാനങ്ങളിൽ വീഴാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ബ്രോക്കറായി നിൽക്കുന്ന കമ്പനിയുടെ മുൻകാല ചരിത്രം, ഇടപാടുകാരുടെ എണ്ണം, വിദഗ്ധ അഭിപ്രായം, ഇവർ ഈടാക്കുന്ന ചാർജ് എന്നിവയൊക്കെ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം മാത്രമേ ബ്രോക്കറെ തിരഞ്ഞെടുക്കാൻ പാടുള്ളൂ. വിശ്വാസ്യതയാണ് ഇതിലെ മുഖ്യ ഘടകം.
ഓഹരിയിൽ നിക്ഷേപിക്കാൻ പറ്റിയ സമയം
നിക്ഷേപിക്കാൻ പറ്റിയ സമയം എന്നത് ഓഹരിയുടെ കാര്യത്തിൽ ചോദിച്ചാൽ സമയമല്ല ക്ഷമയാണ് നിക്ഷേപത്തെ ഇരട്ടിപ്പിക്കുന്നത് എന്ന് പറയേണ്ടിവരും. നിക്ഷേപിച്ച ശേഷം നഷടം വരുന്ന സമയത്ത് പിന്മാറാനാണെങ്കിൽ നിങ്ങൾ ഓഹരി നിക്ഷേപത്തിലേക്ക് ഇറങ്ങേണ്ട എന്നതാണ് പ്രധാനമായയും ഓർമ്മിപ്പിക്കാനുള്ളത്. ഏറ്റക്കുറച്ചിലുകൾ ഏറെയുള്ളതിനാൽ ഓഹരിയുടെ വില വർധിക്കുന്നതിനും കുറയുന്നതിനും അനുസരിച്ച് നിക്ഷേപകന് എപ്പോൾ ഇത് വാങ്ങണം വിൽക്കണം എന്നധാരണ കൃത്യമായി ഉള്ളിൽ തോന്നി തുടങ്ങുമ്പോൾ മുതലാണ് ഓഹരി നിക്ഷേപത്തിൽ മിടുക്ക് തെളിയുന്നത്.
ഓഹരി സൂചികയെ കൃത്യമായി നിരീക്ഷിച്ച് പോകുന്നയാൾക്ക് നിക്ഷേപ സമയം കൃത്യമാണോ എന്നത് മനസിൽ തെളിയുമെന്നുറപ്പ്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പണം സ്വന്തമാക്കാം എന്ന ധാരണയോടെ ആരും ഓഹരി നിക്ഷേപത്തിലേക്ക് ഇറങ്ങരുത്. അതിത ഭയയും അമിത പ്രതീക്ഷയും മൂലം നഷ്ടമുണ്ടാകുന്ന നിക്ഷേപ രീതികൂടിയാണിത് എന്നും ഓർക്കുന്നത് നല്ലത്.
എന്നാൽ ജീവിതത്തിലെ എന്ത് കാര്യവും പോലെ കൃത്യമായ നിരീക്ഷണവും ചിട്ടയും പഠനവും ഉണ്ടെങ്കിൽ ഓഹരി പോലെ അധിക വരുമാനം നൽകുന്ന മറ്റൊരു നിക്ഷേപ പദ്ധതിയുമില്ല. അപ്പോൾ ഓഹരിയിൽ ഹരിശ്രീ കുറിക്കാം അല്ലെ..........
(ഓഹരി പോലെ മികച്ച നിക്ഷേപ മാർഗമായ മ്യൂച്ചൽ ഫണ്ടുകളെ പറ്റിയുള്ള മണിച്ചെപ്പ് ഉടൻ)