ള്ളപ്പണത്തെ നേരിടാൻ നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചതോടെ സുതാര്യമാക്കിയ ബാങ്ക് ഇടപാടുകൾക്ക് അത്യാവശ്യമായി മാറിയ പാൻ കാർഡ് പ്രവാസികൾക്കും നിർബന്ധമാക്കുന്നു. വസ്തു വാങ്ങണമെങ്കിലും വാഹനം മേടിക്കണമെങ്കിലും മൊബൈൽ കണക്ഷൻ എടുക്കണമെങ്കിലും പാൻകാർഡ് നിർബന്ധമായി വരും. സാധാരണ പ്രവാസികൾ നാട്ടിലെത്തിയാൽ ചെയ്യുന്ന ഇടപാടുകൾക്കെല്ലാം പാൻകാർഡ് നിർബന്ധമാക്കിയതോടെ, പാൻകാർഡ് എടുക്കാനുള്ള തിരക്കും വർധിച്ചിട്ടുണ്ട്. ഇതിനായി ഓൺലൈൻ സേവനങ്ങളും ലഭ്യമാണ്.

ആദായ നികുതി അടയ്ക്കുന്നവർക്കുള്ള യുണീക്ക് നമ്പറാണ് പാൻ കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ നമ്പരുണ്ടെങ്കിൽ നിങ്ങളുടെ ധനകാര്യ ഇടപാടുകളെക്കുറിച്ചെല്ലാം ആദായ നികുതി വകുപ്പിന് വിവരം ലഭിക്കും. 1961-ലെ ആദായ നികുതി വകുപ്പ് നിയമം അനുസരിച്ചാണ് പാൻ കാർഡ് നിലവിൽ വന്നത്. താഴെപ്പറയുന്ന 20 കാര്യങ്ങൾക്ക് പാൻകാർഡ് അത്യാവശ്യമാണ്.

അഞ്ചുലക്ഷം രൂപയ്ക്കുമേൽ വിലയുള്ള വസ്തു വാങ്ങുന്നതിനോ വിൽക്കുന്നതിനോ പാൻ കാർഡ് വേണം. പത്തുലക്ഷം രൂപയ്ക്ക് മേലുള്ള വസ്തു ഇടപാടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കുന്നതിനും പാൻകാർഡ് വേണം. ഭാര്യയുടെയും ഭർത്താവിന്റെയും പേലുള്ള വസ്തുവാണെങ്കിൽ രണ്ടുപേരുടെയും പാൻ കാർഡും നിർബന്ധം

ഇരുചക്ര വാഹനങ്ങളൊഴിച്ചുള്ള വാഹനങ്ങൾ വാങ്ങുന്നതിന് പാൻ കാർഡ് നിർബന്ധമാണ്. ദേശസാൽകൃത ബാങ്കുകളിൽ 50,000 രൂപയിൽക്കൂടുതൽ നിക്ഷേപിക്കണമെങ്കിലും പാൻകാർഡ് ആവശ്യം. സഹകരണ ബാങ്കുകൾ, മ്യൂച്ചൽ ഫണ്ടുകൾ, നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനീസ് എന്നിവയിലെ നിക്ഷേപത്തിനും ഇതാവശ്യമാണ്.

സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾക്ക് പുറമെയുള്ള മറ്റേത് അക്കൗണ്ടുകൾ തുറക്കണമെങ്കിലും ബിഎസ്എൻഎൽ ലാൻഡ് ലൈൻ, മൊബൈൽ കണക്ഷൻ എന്നിവയെടുക്കുന്നതിനും പാൻ നിർബന്ധം.

25,000 രൂപയ്ക്ക് മേലുള്ള റെസ്റ്റോറന്റ്, ഹോട്ടൽ ബില്ലുകളടയ്ക്കുന്നതിനും 50,000 രൂപയ്ക്കുമേലുള്ള മറ്റു ബില്ലുകൾ അടയ്ക്കുന്നതിനും പാൻ കാർഡ് വേണം. ഒരു ദിവസം 50,000 രൂപയ്ക്ക് മേൽ നിക്ഷേപിക്കണമെങ്കിലും 50,000 രൂപയ്ക്കുമേലുള്ള വിദേശ കറൻസി എക്‌സ്‌ചേഞ്ച് ചെയ്യണമെങ്കിലും പാൻ നമ്പർ ആവശ്യമാണ്. ദേശ സാൽകൃത ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുമ്പോഴും 50,000 രൂപയ്ക്ക് മേലുള്ള മ്യൂചച്ചൽ ഫണ്ടുകൾ വാങ്ങുമ്പോഴും ഇതുവേണം.

ഡിമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്യാനും 50,000 രൂപയ്ക്ക് മേലുള്ള ഓഹരികൾ വാങ്ങാനും ഒരുലക്ഷം രൂപയ്ക്ക് മേലുള്ള ഓഹരികൾ വിൽക്കുന്നതിനും വാങ്ങുന്നതിനും പാൻകാർഡ് ഇല്ലാതെ പറ്റില്ല. 50,000 രൂപയ്ക്ക് മേലുള്ള ബോണ്ടുകൾ, കടപ്പത്രങ്ങൾ, 50,000 രൂപയ്ക്ക് മേലുള്ള ആർ.ബി.ഐ. ബോണ്ടുകൾ, വർഷം 50,000 രൂപയ്ക്ക് മേൽ പ്രീമിയം വരുന്ന ലൈഫ് ഇൻഷുറൻസ് പോളിസികൾ എനന്നിവയെടുക്കുന്നതിനും പാൻ കാർഡ് നിർബന്ധമാണ്.

രണ്ടുലക്ഷം രൂപയ്ക്ക് മേലുള്ള വസ്തുവകകൾ വാങ്ങുന്നതിനും വിൽക്കുന്നതിനും വർഷം 50,000 രൂപയിൽക്കൂടുതലുള്ള ക്യാഷ്/ ക്രെഡിറ്റ്/ പ്രീപ്പെയ്ഡ് ബില്ലുകൾ തീർക്കുന്നതിനും പാൻ കാർഡുകൾ വേണം. പാൻ കാർഡ് ഓൺലൈനിലൂടെ എടുക്കുന്നതിന് ഇപ്പോൾ മാർഗമുണ്ട്. അതിനുവേണ്ടി ഈ ലിങ്ക് സന്ദർശിക്കുക.

https://www.onlineservices.nsdl.com/paam/endUserRegisterContact.html