- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സായിപ്പന്മാർ എന്തുകൊണ്ടാണ് ഐ ഫോണിനെ ഇഷ്ടപ്പെടുന്നത്? ഐ ഫോൺ ഉപയോഗിക്കുന്നവർ മറക്കാതെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
സ്മാർട്ട് ഫോണുകൾ അവതരിച്ചിട്ടു വർഷങ്ങൾ ഏറെ ആയെങ്കിലും ഏറെക്കുറെ വിപണിയുടെ സ്വാധീനം പൂർണമായും ഐ ഫോണുകൾ ആസ്വദിച്ച വർഷമാണ് കടന്നു പോകുന്നത്. വിൽപ്പനയിലും ജനപ്രീതിയിലും ഐ ഫോണുകൾ ഉണ്ടാക്കിയ മുന്നേറ്റം മറ്റൊരു ഫോണിനും ഈ വർഷം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഏറെ പ്രയോജനപ്പെടുന്ന ഐ ഫോണിന്റെ പല നൂതന സാങ്കേതിക മേന്മകളും പ്രയോജനപ്പ
സ്മാർട്ട് ഫോണുകൾ അവതരിച്ചിട്ടു വർഷങ്ങൾ ഏറെ ആയെങ്കിലും ഏറെക്കുറെ വിപണിയുടെ സ്വാധീനം പൂർണമായും ഐ ഫോണുകൾ ആസ്വദിച്ച വർഷമാണ് കടന്നു പോകുന്നത്. വിൽപ്പനയിലും ജനപ്രീതിയിലും ഐ ഫോണുകൾ ഉണ്ടാക്കിയ മുന്നേറ്റം മറ്റൊരു ഫോണിനും ഈ വർഷം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഏറെ പ്രയോജനപ്പെടുന്ന ഐ ഫോണിന്റെ പല നൂതന സാങ്കേതിക മേന്മകളും പ്രയോജനപ്പെടുത്താതെ ആണ് മിക്ക ഉപയോക്താക്കളും ഫോൺ കൈകാര്യം ചെയ്യുന്നത് എന്നതാണ് രസകരം. പ്രതിമാസം വൻ തുക ഫോൺ വിലയുടെ ഭാഗമായി നൽകുമ്പോൾ പോലും അതിന്റെ ഉപയോഗം എങ്ങനെ എന്ന് പോലും അറിയാതെ പോകുകയാണ് പലരും. അതിനിടെ, സാങ്കേതിക മേന്മയുടെ മറുകര കണ്ട ഫോൺ വിപ്ലവത്തിൽ മുന്നിൽ എത്തിയ ഐ ഫോണിനു പ്രായ ഭേദമന്യേ ആരാധകർ ഉണ്ടായതും 2015 ന്റെ പ്രത്യേകതയായി വിലയിരുത്തപ്പെടുകയാണ്. ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളിലും വിൽപ്പനയിൽ തരംഗം സൃഷ്ടിച്ച ഐ ഫോണുകൾ ഏതൊക്കെ വിധത്തിൽ പ്രയോജനപെടുന്നു, അവ എങ്ങനെ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാം എന്നതും അറിഞ്ഞിരിക്കുന്നത് കൗതുകകരം തന്നെയാണ്.
കൂടുതൽ മികവു കാട്ടാൻ
ഐ ഫോണുകളെ കൂടുതൽ കാര്യക്ഷമം ആക്കാനും വേഗത്തിൽ പ്രവർത്തിപ്പിക്കാനും എന്ത് വഴി എന്നത് അനേക നാളത്തെ ചിന്തയാണ്. റാൻഡം ആക്‌സസ് മെമ്മറി ക്ലിയർ ചെയ്തു ഫോണിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താം എന്നത് പല ഉപയോക്താക്കൾക്കും അറിയാത്ത രഹസ്യം.
ബാറ്ററിക്ക് നൽകാം പ്രാണവായു
ഐ ഫോണുകളെ പറ്റിയുള്ള ഏറ്റവും പ്രധാന പരാതിയാണ് ബാറ്ററികൾ അതിവേഗം ചാർജ് തീർന്നു പോകുന്നു എന്നത്. സ്മാർട്ട് ഫോണുകളെ പൊതുവായി ബാധിക്കുന്ന വിഷയം എന്നതും ഈ പ്രശ്‌നത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നു. അത്തരത്തിലാണ് ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ ഐഒഎസ് 9 ഇൻസ്റ്റാൾ ചെയ്തവർക്ക് ബാറ്ററി ചാർജ് തീരാൻ പാതി മാത്രം ആവുകയും അടുത്തെങ്ങും ചാർജർ ഇല്ലാതെ വരുകയും ചെയ്യുമ്പോൾ സെറ്റിങ്ങിൽ പോയി ബാറ്ററിയിൽ ക്ലിക്ക് ചെയ്തു ലോ പവർ മോദിലേക്ക് മാറ്റിയാൽ കൂടുതൽ സമയത്തേക്ക് ഫോൺ ഉപയോഗിക്കാൻ കഴിയും.
ഇതോടൊപ്പം അത്യാവശ്യം ഇല്ലാത്ത ഓപ്ഷനുകൾ ഓഫ് ചെയ്യുകയും ചെയ്താൽ 4 മണിക്കൂറെ എങ്കിലും അധികമായി ഫോൺ ഉപയോഗിക്കാം
ജീവൻ രക്ഷിക്കാനും ഐ ഫോൺ
ഐ ഫോണിനു മെഡിക്കൽ ഐഡി ആപ്ലികേഷൻ ഉണ്ടായതു ഈ വർഷം സെപ്റ്റംബറിൽ ആണ്. ഇക്കാര്യം ഫെസ്ബുക്കിലൂടെ കാതറീൻ ജർമി അറിയിച്ചത് ഒരു മില്യൻ ആളുകളാണ് ഷെയർ ചെയ്തിരിക്കുന്നത്. ഫോൺ ലോക്ക് ചെയ്തിട്ടാൽ പോലും അത്യാവശ്യ അടിയന്തിര സാഹചര്യങ്ങളിൽ പേരും മെഡിക്കൽ ഹിസ്റ്റരിയും ഒക്കെ നിമിഷങ്ങൾക്കകം കണ്ടുപിടിക്കാൻ കഴിയും.
റീ ബൂട്ടിങ്ങ് എന്ന പൊല്ലാപ്പ്
ഏതു മികച്ച ഉപകരണവും എന്തെങ്കിലും ഒക്കെ പൊല്ലാപ്പ് ഉപയോക്താവിന് സമ്മാനിക്കും. റീബൂട്ടിങ് എന്ന പൊല്ലാപ്പാണ് ഐ ഫോൺ ഉടമകളെ തേടിയെത്തുന്നത്. തുടരെ തുടരെ ഇതു എത്തുന്നത് തടയാൻ ഈ വഴികൾ പ്രയോജനപ്പെടും.
Turn mobile data off and back on. -Reset your iPhone./ -Get rid of buggy apps./ -Restore your phone on iTunes. / -Get a new battery for your phone.
ട്രാക്കിങ് കുരുക്ക്
ഐ ഫോണുകൾ പുതിയ അപ്‌ഡേഷനുകൾ നൽകുമ്പോൾ ഉപയോക്താവിന്റെ നീക്കങ്ങൾ പൂർണമായും മറ്റൊരാൾക്ക് നിഷ്പ്രയ്‌സം കണ്ടുപിടിക്കാൻ കഴിയും വിധമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫോൺ കളഞ്ഞു പോകുകയോ മറ്റൊരാളുടെ കൈകളിൽ എത്തുകയോ ചെയ്താൽ ചിലപ്പോൾ ഉപയോക്താവിന്റെ സ്വകാര്യത പൂർണമായും നഷ്ടപ്പെടുവാനും കാരണം ആകുന്ന വിപത്താണ് ട്രാക്കിങ് കുരുക്ക് എന്നറിയപ്പെടുന്ന തരത്തിൽ എത്തുന്ന ഫോൺ ഏതൊക്കെ സമയം എവിടെയൊക്കെ ഉപയോഗിച്ച് എന്ന് രേഖപ്പെടുത്തുന്ന ഡാറ്റ റെക്കോർഡിങ്, ഫോൺ ഹിസ്റ്ററി ക്ലിയർ ചെയ്തും ഫ്രീക്വന്റ് ലൊക്കേഷൻ ഓപ്ഷൻ ഓഫ് ചെയ്തും ഈ പൊല്ലാപ്പ് ഒഴിവാക്കാം.
വൈ ഫൈ ട്രാപ്
അനേകം കാര്യങ്ങൾ ഗുണമായി മാറുമ്പോൾ ഐ ഫോൺ ഉപയോക്താവിന്റെ പോക്കറ്റ് ചോർത്തുന്ന സംവിധാനം ആണ് വൈഫൈ അസ്സിസ്റ്റ് എന്ന ഓപ്ഷൻ. വൈ ഫൈ സൗകര്യം സിഗ്‌നൽ കുറഞ്ഞു തടയപ്പെടുമ്പോൾ 4 ജി യിലേക്ക് മാറാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് വൈ ഫൈ അസിസ്റ്റ് എന്ന ഓപ്ഷൻ. ഇന്റർനെറ്റ് സെർച്ചിങ് ഇത് കൂടുതൽ മികവു കാട്ടാൻ സഹായിക്കും. എങ്കിലും ഡാറ്റ പ്ലാൻ അതിവേഗം നഷ്ടപ്പെടുത്തി ഉപയോക്താവിന്റെ പണം നഷ്ടമാക്കാൻ കൂടി കാരണമാവുകയാണ് വൈ ഫൈ അസ്സിസ്റ്റ് സൗകര്യം. ഇത് മറികടക്കാൻ സെറ്റിങ്ങിൽ പോയി സെല്ലുലാർ സെക്ഷനിൽ എത്തി വൈ ഫൈ അസ്സിസ്റ്റ് സംവിധാനം ഓഫ് ചെയ്താൽ മാത്രം മതിയാകും.