- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമിയിൽ എങ്ങനെ ഇത്രയധികം വെള്ളം എത്തി? വമ്പൻ പാറക്കൂട്ടങ്ങളിൽ അടഞ്ഞിരിക്കുന്ന വെള്ളം സമുദ്രത്തേക്കാൾ അധികം; വിസ്മയകരമായ കണ്ടെത്തലുമായി ശാസ്ത്രം
ഭൂമിയിൽ ഏറ്റവുമധികം ജലമുള്ളതെവിടെയാണ്..? . ഈ ചോദ്യത്തിന് സുമുദ്രം എന്നായിരിക്കും മിക്കവരും കണ്ണുമടച്ച് ഉത്തരമേകുക. എന്നാൽ ഇത് തെറ്റാണെന്നാണ് ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തൽ സൂചിപ്പിക്കുന്നത്. അതായത് സമുദ്രത്തിലുള്ളതിനേക്കാൾ ജലം ഭൂമിയിലെ വമ്പൻ പാറക്കൂട്ടങ്ങൾക്കിടയിലാണെന്നാണ് പുതിയ കണ്ടെത്തൽ. ഭൂമിയിൽ ജലം എങ്ങനെയെത്തിച്ചേർന്
ഭൂമിയിൽ ഏറ്റവുമധികം ജലമുള്ളതെവിടെയാണ്..? . ഈ ചോദ്യത്തിന് സുമുദ്രം എന്നായിരിക്കും മിക്കവരും കണ്ണുമടച്ച് ഉത്തരമേകുക. എന്നാൽ ഇത് തെറ്റാണെന്നാണ് ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തൽ സൂചിപ്പിക്കുന്നത്. അതായത് സമുദ്രത്തിലുള്ളതിനേക്കാൾ ജലം ഭൂമിയിലെ വമ്പൻ പാറക്കൂട്ടങ്ങൾക്കിടയിലാണെന്നാണ് പുതിയ കണ്ടെത്തൽ. ഭൂമിയിൽ ജലം എങ്ങനെയെത്തിച്ചേർന്നുവെന്നത് ശാസ്ത്രജ്ഞന്മാർക്ക് ഇന്നും വ്യക്തമായി നിർവചിക്കാനായിട്ടില്ല. ഇവിടെ വെള്ളം വളരെ മുമ്പ് തന്നെയുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. പോറസ് പാറകളിൽ ഭൂഗർഭസമുദ്രങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പുതിയ സിദ്ധാന്തം സമർത്ഥിക്കുന്നത്. ഓഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലിന് പുറകിൽ പ്രവർത്തിച്ചിരിക്കുന്നത്. പസിഫിക്ക് സമുദ്രത്തിലുള്ളതിന്റെ അതേ അളവിലുള്ള ജലം ഭൂമിക്കടിയിൽ ഉണ്ടെന്നാണ് അവർ പറയുന്നത്.
ഭൗമികമായ പ്രവർത്തനങ്ങൾ മൂലമാണോ അതല്ല സൗരയൂഥത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് നിന്ന് വന്ന ഹിമ ഉൽക്കയാണോ ഇവിടെ ജലമെത്തിച്ചതെന്ന് ദീർഘകാലത്തെ ചോദ്യത്തിനാണിപ്പോൾ ഉത്തരമുണ്ടായിരിക്കുന്നത്. രണ്ടു സാധ്യതകൾക്കും പ്രസക്തിയുണ്ടെന്നാണ് ഓഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ പറയുന്നത്. തങ്ങൾ ഇതു സംബന്ധിച്ച് തയ്യാറാക്കിയ പഠനം ഇന്ന് സാൻഫ്രാൻസിസ്‌കോയിൽ വച്ച് നടക്കുന്ന അമേരിക്കൻ ജിയോഫിസിക്കൽ യൂണിയനിൽ ഗവേഷകർ അവതരിപ്പിക്കുന്നുണ്ട്.
ശതകോടി വർഷങ്ങൾക്ക് മുമ്പ് തന്നെ ഭൂമിയിലെ പാറകൾക്കടിയിൽ ജലമുണ്ടായിരുന്നുവെന്നും ഫലകചലനത്തിന്റെ ഫലമായി അവയിൽ കുറച്ച് മാത്രം ഇപ്പോൾ ഉപരിതലത്തിലെത്തിയിരിക്കുകയുമാണെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഈ ജലമാണ് സമുദ്രങ്ങളെ നിറച്ചതെന്നും അവർ സമർത്ഥിക്കുന്നു. പാറകൾ മനുഷ്യനേത്രം പോലം ഒറ്റ നോട്ടത്തിൽ വരണ്ടാണിരിക്കുന്നതെങ്കിലും കണ്ണിലുള്ളത് പോലെ അതിൽ ജലവുമടങ്ങിയിട്ടുണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. പാറകളിലെ പ്രകൃതിദത്തമായ വിടവുകളിൽ ഹൈഡ്രജൻ ആറ്റങ്ങളുടെ രൂപത്തിലും ജലം നിലകൊള്ളുന്നുണ്ടത്രെ. പാറകളിലെ ധാതുക്കളിൽ ഓക്‌സിജൻ ധാരാളമായുണ്ട്. ഒരു ധാതുവിൽ ധാരാളം ഹൈഡ്രജനുമുണ്ടെങ്കിൽ അത് ഓക്‌സിജനുമായി ചേർന്ന് ജലമുണ്ടാകാൻ വഴിയൊരുക്കുമെന്നും പുതിയ പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.