ഴിഞ്ഞ തിങ്കളാഴ്ച മാഞ്ചസ്റ്റർ അരീനയിൽ സൽമാൻ അബേദിയെന്ന ജിഹാദി നടത്തിയ ആക്രമണത്തിൽ 22 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് ഇതിന് ഇരകളായവരോട് സഹതാപം പുലർത്തുന്നതിലും സഹായമേകുന്നതിലും ബ്രിട്ടൻ യോജിച്ച് പ്രവർത്തിക്കുകയാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

ഇതിനായി ഡെയിലി മെയിലും കാർഫോൺ വെയർഹൗസും ചേർന്ന് മാതൃകാപരമായ ഒരു സഹായപദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് നിങ്ങളുടെ കൈവശമുള്ള പഴയ മൊബൈൽ ഫോൺ കാർഫോൺ വെയർഹൗസിൽ കൊടുക്കാവുന്നതാണ്.

ഇത്തരം മൊബൈൽ വിറ്റ് കിട്ടുന്ന പണം മാഞ്ചസ്റ്റർ ആക്രമണത്തിൽ ഇരകളയാവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായമായി നൽകാനാണ് പദ്ധതി. ഇത് പ്രകാരം നിങ്ങളുടെ കൈവശമുള്ള മൊബൈൽ വർക്ക് ചെയ്യുന്നുണ്ടെങ്കിലും ഇല്ലെങ്കിലും കാർഫോൺ വെയർഹൗസിൽ ഇന്ന് മുതൽ കൊണ്ടു കൊടുക്കാവുന്ന പദ്ധതിയാണ് ഒരുക്കിയിട്ടുള്ളത്.

'ഔവർ മൊബൈൽസ് ഫോർ മാഞ്ചസ്റ്റർ അപ്പീൽ' എന്നാണീ കാംപയിന് പേരിട്ടിരിക്കുന്നത്. തങ്ങളുടെ വായനക്കാരോട് ഉപയോഗിക്കാതിട്ടിരിക്കുന്ന മൊബൈലുകൾ ഈ സഹായ പദ്ധതിയിലേക്ക് സംഭാവന ചെയ്യാനാണ് ഡെയിലി മെയിൽ ആവശ്യപ്പെടുന്നത്.

മിക്കവരും പുതിയ മോഡൽ മൊബൈൽ ഫോൺ വാങ്ങുമ്പോൾ അതു വരെ ഉപയോഗിച്ചിരുന്ന മൊബൈൽ വിൽക്കാതെ സൂക്ഷിച്ച് വയ്ക്കുയാണ് ചെയ്യുന്നത്. ഇവ ഉപയോഗിക്കാനാവുന്നവ ആണെങ്കിലും വിറ്റാൽ വില കിട്ടുന്നതാണെങ്കിലും മിക്കവരും ഇതിന് മിനക്കെടാതെ വീട്ടിലെവിടെയെങ്കിലും വയ്ക്കുകയാണ് പതിവ്. ഇത്തരത്തിലുള്ള ഫോണുകളെല്ലാം കൂടി ഈ കാംപയിനിലൂടെ ശേഖരിച്ച് വിറ്റാൽ സാമാന്യം നല്ലൊരു തുക സമാഹരിക്കാനാവുമെന്നും അത് മാഞ്ചസ്റ്റർ ഇരകൾക്ക് നൽകാനാവും എന്നുമാണ് ഡെയിലി മെയിലും കാർഫോൺ വെയർഹൗസും പ്രതീക്ഷിക്കുന്നത്.

വി ലൗ മാഞ്ചസ്റ്റർ എമർജൻസി ഫണ്ടിലേക്ക് ഡെയിലി മെയിൽ വായനക്കാർ ഇതുവരെ നല്ലൊരു തുകയാണ് സമാഹരിച്ചിരിക്കുന്നത്. പുതിയ ഫോൺ വിൽപനയിലൂടെ ഇനിയും തുക സമാഹരിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നുമുണ്ട്. മൂന്നിലൊന്ന് യൂകെക്കാർക്കും ഉപയോഗിക്കാത്ത ഒരു മൊബൈലെങ്കിലുമുണ്ടെന്നാണ് ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നത്.

ഇവയ്ക്കെല്ലാം കൂടി ഏതാണ്ട് 1 ബില്യൺ പൗണ്ട് ലഭിക്കുമെന്നും കണക്കാക്കുന്നുണ്ട്. ഇതിൽ നിന്നും ഒരു അംശമെങ്കിലും ലഭിച്ചാൽ മാഞ്ചസ്റ്റർ ഇരകൾക്ക് അത് ഇപ്പോൾ കടുത്ത ഉപകാരമാകുമെന്നാണ് പുതിയ കാംപയിന്റെ പുറകിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.

രാജ്യത്തുടനീളമുള്ള തങ്ങളുടെ 1000 സ്റ്റോറുകളിലൂടെ ഇത്തരം ഫോണുകൾ സ്വീകരിക്കാമെന്ന് കാർഫോൺ വെയയർഹൗസ് സമ്മതിച്ചിട്ടുണ്ട്. അതിനാൽ ആർക്കെങ്കിലും തങ്ങളുടെ പഴയ ഫോൺ നൽകി സഹായിക്കണമെന്നുണ്ടെങ്കിൽ അടുത്തുള്ള കാർഫോൺവെയർഹൗസ് ശാഖയിൽ ഫോണുമായി ഇന്ന് മുതൽ സന്ദർശിക്കണമെന്നാണ് നിർദ്ദേശം.

ഇതിനായി ഓൺലൈൻ സ്റ്റോർ ഫൈൻഡറിലൂടെ ഹൗ യു കേൻ ഹെൽപ്പ് ബോക്സ് കണ്ടെത്തുകയും ചെയ്യാം. നിങ്ങൾ ഫോൺ നൽകാൻ തയ്യാറാണെങ്കിൽ കാർ ഫോൺ വെയർഹൗസിൽ ചെന്ന് അവിടുത്തെ സ്റ്റാഫിനോട് ഇക്കാര്യം പറയുകയാണ് ചെയ്യേണ്ടത്.

തുടർന്ന് ഫോണിലെ ഡാറ്റകൾ നീക്കം ചെയ്തില്ലെങ്കിൽ അത് ചെയ്ത് തരാൻ അവിടുത്തെ ജീവനക്കാരനോട് ആവശ്യപ്പെട്ടാൽ മതി. ഡെയിലി മെയിലിന്റെ അപേക്ഷയെ തുടർന്ന് തങ്ങളുടെ കൈവശമുള്ള 25,000 പൗണ്ട് വില വരുന്ന ഫോണുകള് സംഭാവന ചെയ്തുകൊണ്ട് കാർഫോൺ വെയർഹൗസ് ഈ കാംപയിന് തുടക്കം കുറിച്ചിരുന്നു. വി ലൗവ് മാഞ്ചസ്റ്റർ ഫണ്ടിലേക്ക് നാല് ദിവസത്തിനകം 4 മില്യൺ പൗണ്ടാണ് ശേഖരിച്ച് നൽകിയിരിക്കുന്തന്. പരുക്കേറ്റ ചിലർക്ക് ദീർഘകാലം പിന്തുണയില്ലാതെ ജീവിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടായതിനെ തുടർന്നാണ് ഈ കാംപയിൻ തുടങ്ങിയിരിക്കുന്നത്.