ഏറെക്കാലത്തെ പ്രണയത്തിനു ശേഷം വിവാഹിതരായ ബോളിവുഡ് സൂപ്പർ സ്റ്റാർ ഹൃഥ്വിക് റോഷനും സുസൈൻ ഖാനും വേർപിരിയാൻ തീരുമാനിച്ചത് ആരാധകരെ ഞെട്ടിച്ച വാർത്തയായിരുന്നു. 2000 ഡിസംബർ 20നു വിവാഹിതരായ ഇവർ നീണ്ട 14 വർഷത്തെ ദാമ്പത്യത്തിനു ശേഷമാണ് വിവാഹമോചിതരാകുന്നത്. എന്നാൽ സിനിമാ ലോകത്തെ ഞെട്ടിച്ച വിവാഹമോചനത്തിനു ശേഷം ഇരുവരും ഒരുമിച്ച പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടായിരുന്നു.

മക്കളായ ഹരേഹാൻ, ഹൃധാൻ എന്നിവർക്കു വേണ്ടി ഹൃഥ്വിക്കും സുസൈനും ഒരുമിക്കുന്ന വീഡിയോ വൈറലായിക്കഴിഞ്ഞു. മുംബൈയിലെ ഒരു റെസ്‌റ്റോറന്റിൽ വച്ചായിരുന്നു സംഭവം. ഒരു പാർട്ടിയിൽ പങ്കെടുക്കാനാണ് ഇരുവരും ഇവിടെ എത്തുന്നത്.
ഏറെ പ്രതീക്ഷയോടെയെത്തുന്ന 'കാബിൽ'ന്റെ പ്രമോഷൻ പരിപാടികൾക്കിടയിൽ നിന്നാണ് ഋത്വിക് എത്തിയത്. സൂസൈനും ഋത്വികും ഏറെ സന്തോഷത്തിലായിരുന്നു. മക്കളോടൊപ്പം ഒരേ കാറിലാണ് ഇരുവരും മടങ്ങിയത്.

പ്രണയിച്ച് വിവാഹിതരായ ഇരുവരുടേയും വിവാഹ മോചനത്തിനുള്ള കൃത്യമായ കാര്യം ഇതു വരെ വ്യക്തമാക്കിയിട്ടില്ല. ഋത്വികിന് നടിമാരായ ബാർബറ മോറിയും കങ്കണയുമായുള്ള ബന്ധവും സൂസൈനും അർജ്ജുൻ കപൂറുമായുള്ള സൗഹൃദവുമാണ് വിവാഹ മോചനത്തിലെത്തിയതെന്നും സൂചനകളുണ്ട്. നീണ്ട കാലത്തിന് ശേഷം ഇഷ്ട ജോഡിയെ ഒന്നിച്ച് കണ്ടതോടെ അവർ ഒന്നിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.