- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃതിക്കിനു വിനയായി കങ്കണയുമൊത്തുള്ള സ്വകാര്യ ചിത്രം പുറത്ത്; ബോളിവുഡ് ചർച്ച ചെയ്യുന്ന താരപ്പോര് പുതിയ വഴിത്തിരിവിൽ
ബോളിവുഡ് ചർച്ച ചെയ്യുന്ന താരപ്പോരിൽ വഴിത്തിരിവു സൃഷ്ടിച്ചു പുതിയൊരു ചിത്രം പുറത്തുവന്നു. ഹൃതിക് റോഷൻ-കങ്കണ പ്രണയവും അതെത്തുടർന്നുള്ള തർക്കങ്ങളുമാണിപ്പോൾ ബോളിവുഡ് ഗോസിപ്പു കോളങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ഇതിനിടെയാണ് ഇരുവരുമൊത്തുള്ള സ്വകാര്യ ചിത്രം പുറത്തുവന്നത്. ദിവസങ്ങൾ കഴിയുന്തോറും ഹൃതിക്- കങ്കണ വിവാദം കൂടുതൽ വഷളാകുകയാണ്. പരസ്പരം ചെളിവാരി ഇരുതാരങ്ങളും എറിയുന്നതിനിടെയാണ് ഇരുവരുമൊത്തുള്ള ചിത്രങ്ങളും പുറത്തുവന്നത്. സ്വകാര്യ ഇമെയിലുകൾ പുറത്തുവിട്ടുള്ള തർക്കങ്ങളാണിപ്പോൾ സ്വകാര്യചിത്രങ്ങളായി മാറിയത്. കങ്കണയെ പൂർണമായി തള്ളിക്കളയുന്ന നിലപാടാണ് ആദ്യംമുതൽ ഹൃതിക് സ്വീകരിച്ചത്. കങ്കണയുമായി യാതൊരു രീതിയിലുമുള്ള പ്രണയബന്ധമില്ലെന്നും തന്റെ പുറകെ നടക്കുന്ന വെറുമൊരു പെണ്ണെന്നുമാണ് താരം പറഞ്ഞിരുന്നത്. കങ്കണ ഹൃതിക്കിന് അയച്ച സ്വകാര്യ ഇമെയിലുകളും ഹൃതിക്കിന് അനുകൂലമാകുകയായിരുന്നു. പക്ഷേ, ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ ഹൃതിക്കിന്റെ വാദങ്ങളെ പൊളിച്ചടുക്കുന്നവയാണ്. ഇരുവരും തമ്മിൽ ഹൃതിക് പറഞ്
ബോളിവുഡ് ചർച്ച ചെയ്യുന്ന താരപ്പോരിൽ വഴിത്തിരിവു സൃഷ്ടിച്ചു പുതിയൊരു ചിത്രം പുറത്തുവന്നു. ഹൃതിക് റോഷൻ-കങ്കണ പ്രണയവും അതെത്തുടർന്നുള്ള തർക്കങ്ങളുമാണിപ്പോൾ ബോളിവുഡ് ഗോസിപ്പു കോളങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.
ഇതിനിടെയാണ് ഇരുവരുമൊത്തുള്ള സ്വകാര്യ ചിത്രം പുറത്തുവന്നത്. ദിവസങ്ങൾ കഴിയുന്തോറും ഹൃതിക്- കങ്കണ വിവാദം കൂടുതൽ വഷളാകുകയാണ്.
പരസ്പരം ചെളിവാരി ഇരുതാരങ്ങളും എറിയുന്നതിനിടെയാണ് ഇരുവരുമൊത്തുള്ള ചിത്രങ്ങളും പുറത്തുവന്നത്. സ്വകാര്യ ഇമെയിലുകൾ പുറത്തുവിട്ടുള്ള തർക്കങ്ങളാണിപ്പോൾ സ്വകാര്യചിത്രങ്ങളായി മാറിയത്.
കങ്കണയെ പൂർണമായി തള്ളിക്കളയുന്ന നിലപാടാണ് ആദ്യംമുതൽ ഹൃതിക് സ്വീകരിച്ചത്. കങ്കണയുമായി യാതൊരു രീതിയിലുമുള്ള പ്രണയബന്ധമില്ലെന്നും തന്റെ പുറകെ നടക്കുന്ന വെറുമൊരു പെണ്ണെന്നുമാണ് താരം പറഞ്ഞിരുന്നത്. കങ്കണ ഹൃതിക്കിന് അയച്ച സ്വകാര്യ ഇമെയിലുകളും ഹൃതിക്കിന് അനുകൂലമാകുകയായിരുന്നു.
പക്ഷേ, ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ ഹൃതിക്കിന്റെ വാദങ്ങളെ പൊളിച്ചടുക്കുന്നവയാണ്. ഇരുവരും തമ്മിൽ ഹൃതിക് പറഞ്ഞതുപോലുള്ള പ്രൊഫഷണൽ ബന്ധത്തിന് അപ്പുറം പ്രണയബന്ധമുണ്ടായിരുന്നെന്നാണ് ചിത്രങ്ങൾ വെളിപ്പെടുത്തുന്നത്. ക്രിഷ് 3 എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലിക്കിടെ എടുത്ത ചിത്രമാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.
മുൻകാമുകനെന്ന് വിളിച്ച കങ്കണയ്‌ക്കെതിരെ ഹൃത്വിക് മാനനഷ്ട കേസ് കൊടുത്തതോടെയാണു വിവാദം പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് കങ്കണയും ഹൃതിക്കിനെതിരെ വക്കീൽ നോട്ടീസ് അയച്ചു. ഇമെയിലിലൂടെ ഹൃതിക് തന്നെ അപമാനിക്കാൻ ശ്രമിച്ചെന്നായിരുന്നു താരത്തിന്റെ വാദം. എന്നാൽ ആ മെയിൽ ഐ.ഡി താൻ തയ്യാറാക്കിയതല്ലെന്നു ഹൃതിക് മറുപടി നൽകി. വീണ്ടും വീണ്ടും വക്കീൽ നോട്ടീസുകളുമായി ഇരുതാരങ്ങളും ഏറ്റുമുട്ടി. ഇതിനുപിന്നാലെയാണിപ്പോൾ സ്വകാര്യ ചിത്രങ്ങളും പുറത്തുവന്നത്.