മുംബൈ: വൻ പരാജയങ്ങൾക്ക് ശേഷം ഒരു വിജയത്തിനായി കിണഞ്ഞ് ശ്രമിക്കുന്ന ഹൃത്വിക് റോഷന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, ഗണിതശാസ്ത്രജ്ഞൻ ആനന്ദ് കുമാറായി താരമെത്തുന്ന സൂപ്പർ 30 എന്ന് ചിത്രത്തിന്റെ പോസ്റ്ററാണെത്തിയത്.

ഫാന്റം ഫിലിമിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വികാസ് ബാലാണ്.ആരാധാകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം മുംബൈ, ബനാറസ്, പട്‌ന എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുക.താരം വ്യത്യസ്ഥ ലുക്കിൽ എത്തുന്നതിനാൽ വളരെ പ്രതീക്ഷയിലാണ് ഹ്യത്വിക്കിന്റെ ആരാധകർ.