- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താനും കങ്കണയുമായി സൗഹൃദം മാത്രം; ഇപ്പോഴും ഒറ്റത്തടി; ഗോസിപ്പ് അഴിച്ചുവിടുന്നവരോട് ഹൃത്വിക് റോഷന് പറയാനുള്ളത്
ബോളിവുഡിലെ തന്റേടിയായ നടിയായാണ് കങ്കണ റണൗട്ട് അറിയപ്പെടുന്നത്. ബോളിവുഡ് താരങ്ങൾക്കിടയിൽ ഗോസിപ്പുകൾ കുറവായിരുന്ന നടി കൂടിയായിരുന്നു കങ്കണ. എന്നാൽ കങ്കണയുടെ പുതിയ റിലേഷൻഷിപ്പ് സ്റ്റാറ്റസ് ഇട്ടതോടെ നടിയും ഗോസിപ്പു കോളത്തിൽ ഇടം നേടിയിരിക്കുകയാണ്. കങ്കണ തന്റെ പങ്കാളിയെ കണ്ടെത്തിയിരിക്കുന്നു. ഡൽഹിയിൽ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗി
ബോളിവുഡിലെ തന്റേടിയായ നടിയായാണ് കങ്കണ റണൗട്ട് അറിയപ്പെടുന്നത്. ബോളിവുഡ് താരങ്ങൾക്കിടയിൽ ഗോസിപ്പുകൾ കുറവായിരുന്ന നടി കൂടിയായിരുന്നു കങ്കണ. എന്നാൽ കങ്കണയുടെ പുതിയ റിലേഷൻഷിപ്പ് സ്റ്റാറ്റസ് ഇട്ടതോടെ നടിയും ഗോസിപ്പു കോളത്തിൽ ഇടം നേടിയിരിക്കുകയാണ്.
കങ്കണ തന്റെ പങ്കാളിയെ കണ്ടെത്തിയിരിക്കുന്നു. ഡൽഹിയിൽ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ യാണ് അഭിമുഖത്തിനെത്തിയ മാദ്ധ്യമങ്ങളോടാണ് കങ്കണ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽഈ വിഷയത്തിൽ എല്ലാവരുടെയും കണ്ണ് ഹൃത്വിക് റോഷനു നേരെയാണ്. കങ്കണാ റാണത്തുമായി നടൻ പ്രണയത്തിലാണെന്ന് ഗോസിപ്പും പരക്കാൻ തുടക്കി. എന്നാൽ ഇതിനെക്കുറിച്ച് ഹൃത്വികിന്റെ മറുപടി ഇങ്ങനെ.
കങ്കണയുമായി തനിക്ക് യാതൊരു ബന്ധവുമില്ല.കേട്ട വാർത്തകളൊക്കെ വെറും ഗോസിപ്പ് മാത്രം. താനും കങ്കണയുമായി സൗഹൃദത്തിനപ്പുറം ഒന്നുമില്ല.താനിപ്പോഴും ഒറ്റത്തടി തന്നെയാണ്. ധീരേ...ധീരേസെ സിന്ദിഗി എന്ന ഗാനത്തിന്റെ ലോഞ്ചിങ് ചടങ്ങിലായിരുന്നു ഹൃത്വിക് ഇങ്ങനെ പ്രതികരിച്ചത്.പാട്ട് ആർക്ക് സമർപ്പിക്കുന്നു എന്ന ചോദ്യത്തിന് ഇതുവരെ ജീവിതത്തിലേക്ക് ആരേയും കടത്തിവിട്ടിട്ടില്ലാത്ത താൻ ആർക്ക് പാട്ട് സമർപ്പിക്കാനാണെന്നും ഞങ്ങൾ എല്ലാവരും ചേർന്ന് പാട്ട് ടി സീരിസ് തലവൻ ഭൂഷൻ കുമാറിന്റെ പിതാവ് ഗുൽഷൻ കുമാറിന് സമർപ്പിക്കുന്നു എന്നായിരുന്നു താരത്തിന്റെ മറുപടി.
90 കളിൽ വൻ ഹിറ്റായിരുന്ന ആഷികിയിലെ 'ധീരേ ധീരേ സേ' എന്ന ഗാനത്തിന്റെ ഹണി സിങ് തന്നെ പാടിയ റീ മിക്‌സിന്റെ ലോഞ്ചിംഗായിരുന്നു ചടങ്ങ്.അനു അഗർവാളും രാഹുൽ റോയിയും വൻ ഹിറ്റാക്കി മാറ്റിയ ഗാനത്തിന്റെ പുതിയ പതിപ്പ് ചെയ്തത് ഹൃത്വിക്കും സോനം കപൂറുമാണ്. ഗാനം ഇതിനകം വൻ ഹിറ്റായി കഴിഞ്ഞു. പിതാവിനുള്ള ആദരമായി പുതിയ പാട്ട് ചെയ്യാൻ ആഗ്രഹിക്കുന്നു അതിൽ അഭിനയിക്കണം എന്നു പറഞ്ഞ് ഭൂഷൻ തന്നെ സമീപിക്കുകയായിരുന്നെന്നും ഹൃത്വിക് പറഞ്ഞു. അതേസമയം പാട്ടിൽ സഹതാരമായി എത്തിയ സോനം കപൂറിനെ വാനോളം പുകഴ്‌ത്താനും ഹൃത്വിക് മടിച്ചില്ല. സോനം ബുദ്ധിമതിയും മിടുക്കിയുമായ പെൺകുട്ടിയാണെന്നാണ് ഹൃത്വിക് പറഞ്ഞത്.