- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരസ്പരം ചെളിവാരിയെറിഞ്ഞ് ഹൃത്വിക്കും കങ്കണയും; മുൻ കാമുകനെന്ന് പറഞ്ഞ കങ്കണയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് ഹൃത്വിക്; കേസ് പിൻവലിച്ചില്ലെങ്കിൽ ഹൃത്വികിനെതിരെ കേസ് കൊടുക്കുമെന്ന് വെല്ലുവിളിച്ച് നടിയും
പ്രണയബന്ധം അവസാനിപ്പിച്ചതിന് ശേഷം പരസ്പരമുള്ള ചെളിവാരിയെറിയൽ തുടരുകയാണ് ഹൃത്വിക് റോഷണും കങ്കണ റണാവത്തും. മുൻപ് പരസ്പരം നടത്തിയിട്ടുള്ള പരാമർശങ്ങൾ ചൂണ്ടിക്കാട്ടി മാനനഷ്ടത്തിന് ഇരുവരും കേസ് കൊടുത്തിരിക്കുകയാണെന്നാണ് പുതിയ വാർത്ത. തന്റെ മുൻ കാമുകൻ എന്ന് പറഞ്ഞിതിന്റെ പേരിലാണ് കങ്കണയ്‌ക്കെതിരെ ഹൃത്വിക് റോഷൻ മാനനഷ്ടത്തിന് കേസ് കൊടുത്തിരിക്കുന്നത്. തന്നെ അപമാനിച്ചതിന് കങ്കണ പരസ്യമായി മാപ്പ് പറയണമെന്നും ഹൃത്വിക് റോഷൻ നോട്ടീസിൽ ആവശ്യപ്പെട്ടു. എന്നാൽ താൻ ഇത്തരത്തിലൊരു കാര്യം എവിടെയും പറഞ്ഞിട്ടില്ലെന്നും അഞ്ച് ദിവത്തിനുള്ളിൽ കേസ് പിൻവലിച്ചില്ലെങ്കിൽ ഹൃത്വികിെനതിരെ മാനനഷ്ടത്തിനെതിരെ കേസ് നൽകുമെന്നും കങ്കണ പറയുന്നു. ആഷിക്വി 3യിൽ നിന്ന് കങ്കണ പുറത്താക്കപ്പെടാനുള്ള കാരണം ഹൃത്വിക്കാണെന്ന് ഒന്നര മാസം മുൻപ് വാർത്ത പ്രചരിച്ചിരുന്നു. ഇതേക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിനുള്ള കങ്കണയുടെ പ്രതികരണമാണ് ഇരുവർക്കുമിടയിലെ ബന്ധം വഷളാക്കിയത്. പൂർവ്വ കാമുകന്മാർ ഇത്തരത്തിൽ നിസ്സാര കാര്യങ്ങൾ ചെയ്യുന്നത് എന്തുകൊണ്ട
പ്രണയബന്ധം അവസാനിപ്പിച്ചതിന് ശേഷം പരസ്പരമുള്ള ചെളിവാരിയെറിയൽ തുടരുകയാണ് ഹൃത്വിക് റോഷണും കങ്കണ റണാവത്തും. മുൻപ് പരസ്പരം നടത്തിയിട്ടുള്ള പരാമർശങ്ങൾ ചൂണ്ടിക്കാട്ടി മാനനഷ്ടത്തിന് ഇരുവരും കേസ് കൊടുത്തിരിക്കുകയാണെന്നാണ് പുതിയ വാർത്ത.
തന്റെ മുൻ കാമുകൻ എന്ന് പറഞ്ഞിതിന്റെ പേരിലാണ് കങ്കണയ്‌ക്കെതിരെ ഹൃത്വിക് റോഷൻ മാനനഷ്ടത്തിന് കേസ് കൊടുത്തിരിക്കുന്നത്. തന്നെ അപമാനിച്ചതിന് കങ്കണ പരസ്യമായി മാപ്പ് പറയണമെന്നും ഹൃത്വിക് റോഷൻ നോട്ടീസിൽ ആവശ്യപ്പെട്ടു. എന്നാൽ താൻ ഇത്തരത്തിലൊരു
കാര്യം എവിടെയും പറഞ്ഞിട്ടില്ലെന്നും അഞ്ച് ദിവത്തിനുള്ളിൽ കേസ് പിൻവലിച്ചില്ലെങ്കിൽ ഹൃത്വികിെനതിരെ മാനനഷ്ടത്തിനെതിരെ കേസ് നൽകുമെന്നും കങ്കണ പറയുന്നു.
ആഷിക്വി 3യിൽ നിന്ന് കങ്കണ പുറത്താക്കപ്പെടാനുള്ള കാരണം ഹൃത്വിക്കാണെന്ന് ഒന്നര മാസം മുൻപ് വാർത്ത പ്രചരിച്ചിരുന്നു. ഇതേക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിനുള്ള കങ്കണയുടെ പ്രതികരണമാണ് ഇരുവർക്കുമിടയിലെ ബന്ധം വഷളാക്കിയത്. പൂർവ്വ കാമുകന്മാർ ഇത്തരത്തിൽ നിസ്സാര കാര്യങ്ങൾ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നായിരുന്നു പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ കങ്കണ ഒരിക്കൽ പറഞ്ഞത്. തുടർന്ന് ഹൃത്വിക്കും ഈ വിഷയത്തിലെ തന്റെ മൗനം ഭഞ്ജിച്ചു. മാദ്ധ്യമങ്ങൾ ആരോപിക്കുന്ന സ്ത്രീകളേക്കാൾ തനിക്ക് ബന്ധമുണ്ടാവാൻ സാധ്യത മാർപാപ്പയുമായാണെന്നായിരുന്നു ഹൃത്വിക് പിന്നാലെ ട്വീറ്റ് ചെയ്തത്.