- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃത്വിക് റോഷന്റെ മുൻ ഭാര്യ സൂസെയ്ൻ പുനർവിവാഹത്തിന് ഒരുങ്ങുന്നു; വരൻ ഹൃത്വിക്കിന്റെ സുഹൃത്തെന്നു റിപ്പോർട്ട്
മുംബൈ : ബോളിവുഡ് സൂപ്പർ താരം ഹൃതിക് റോഷന്റെ മുൻ ഭാര്യ സൂസെയ്ൻ ഖാൻ വിവാഹിതയാവുന്നതായി റിപ്പോർട്ടുകൾ. ഹൃതിക് റോഷന്റെ അടുത്ത സുഹൃത്തിനെയാണ് സുസെയ്ൻ വിവാഹം കഴിക്കുന്നതെന്നാണ് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ. ബോളിവുഡ് താരം അർജുൻ രാംപാലിനെയാണ് സൂസെയ്ൻ വിവാഹം കഴിക്കാൻ പോകുന്നത് എന്നും ഗോസിപ്പു കോളങ്ങൾ റിപ്പോർട്ടുചെയ്യുന്നുണ്ട്. ഇ
മുംബൈ : ബോളിവുഡ് സൂപ്പർ താരം ഹൃതിക് റോഷന്റെ മുൻ ഭാര്യ സൂസെയ്ൻ ഖാൻ വിവാഹിതയാവുന്നതായി റിപ്പോർട്ടുകൾ. ഹൃതിക് റോഷന്റെ അടുത്ത സുഹൃത്തിനെയാണ് സുസെയ്ൻ വിവാഹം കഴിക്കുന്നതെന്നാണ് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ.
ബോളിവുഡ് താരം അർജുൻ രാംപാലിനെയാണ് സൂസെയ്ൻ വിവാഹം കഴിക്കാൻ പോകുന്നത് എന്നും ഗോസിപ്പു കോളങ്ങൾ റിപ്പോർട്ടുചെയ്യുന്നുണ്ട്. ഇക്കാര്യം സൂസെയ്ൻ സ്ഥിരീകരിച്ചിട്ടില്ല.
സുസെയ്ൻ വിവാഹം ചെയ്യാൻ പോകുന്ന സുഹൃത്തിന്റെ പേരിലാണ് ഹൃതികും സുസെയ്‌നും വേർപിരിഞ്ഞതെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഡിസംബർ 2013 ൽ വേർപിരിഞ്ഞ ഹൃതിക്കും സുസന്നൈയും 2014 നവംബറിലാണ് നിയമപരമായി വിവാഹമോചനം നേടിയത്.
13 വർഷം നീണ്ട ദാമ്പത്യബന്ധത്തിനാണ് അതോടെ വിരാമമായത്. ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്. തങ്ങൾ വ്യക്തിപരമായെടുത്ത തീരുമാനത്തെത്തുടർന്നാണു വേർപിരിയുന്നതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. ഇരുവരുടെയും ആദ്യ ബന്ധത്തിൽ രണ്ടു മക്കളുണ്ട്. മക്കൾക്കു സംരക്ഷണം നൽകുന്ന കാര്യത്തിൽ വിവാഹമോചനം തടസമാകില്ലെന്നും ഇരുവരും പ്രതികരിച്ചിരുന്നു. ഇവർ ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്.