പൊരിവെയിലത്ത് പപ്പടം വിറ്റു നടക്കുന്ന ആളെ ശ്രദ്ധിച്ചപ്പോഴാണ് ആൾക്കാർക്ക് ആളെ പിടികിട്ടിയത്. സാക്ഷാൽ ഹൃത്തിക് റോഷൻ. താരത്തെ കണ്ടതും ജനം അമ്പരന്നു. ജയ്പൂരിലെ തിരക്കുള്ള റോഡിൽ പൊരിവെയിലത്ത് ക്ഷീണിതനായി സൈക്കിളിൽ റോഡിൽ അലഞ്ഞു നടക്കുകയാണ് ബോളിവുഡിന്റെ പ്രിയതാരം.

പപ്പട കച്ചവടക്കാരനായ ഒരു സാധാരണക്കാരനായി ഹൃത്തിക്ക് സൈക്കിളഇൽ ചുറ്റി നടക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സൂപ്പർ 30 എന്ന ചിത്ത്രതിനു വേണ്ടിയായിരുന്നു ഹൃത്തിക്കിന്റെ ഈ കിടിലൻ മേക്ക് ഓവർ. ഗണിതശാസ്ത്രജ്ഞൻ ആനന്ദ് കുമാറിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിലെ താരത്തിന്റെ മേക്ക് ഓവർ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഐ.ഐ.ടിയിൽ ചേർന്ന് പഠിക്കാൻ ആഗ്രഹിക്കുന്ന പട്നയിലെ നിർധനരായ വിദ്യാർത്ഥികൾക്ക് അവരുടെ ലക്ഷ്യ പൂർത്തീകരണത്തിനായി സൂപ്പർ 30 എന്ന പദ്ധതി ആരംഭിച്ച വ്യക്തിയാണ് ആനന്ദ് കുമാർ. ഈ പദ്ധതി വഴി വർഷം തോറും പാവപ്പെട്ട കുടുംബത്തിൽ നിന്നും തിരഞ്ഞെടുക്കുന്ന മുപ്പത് വിദ്യാർത്ഥികൾക്ക് ഐ.ഐ.ടി-ജെ.ഇ.ഇ എൻട്രൻസ് പരീക്ഷകൾ നേരിടാനുള്ള സൗജന്യ ട്യൂഷൻ നൽകുകയാണ് ചെയ്യുന്നത്.

സൂപ്പർ 30ന്റെ സെറ്റിൽ നിന്നുമുള്ള ഹൃത്വിക്കിന്റെ മറ്റ് ചിത്രങ്ങളും വൈറലായിരുന്നു. വികാസ് ബാൽ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത ജനുവരിയിൽ റിലീസ് ചെയ്യും.