- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറത്ത് വന്ന ചിത്രത്തിന് പിന്നിൽ കങ്കണയോ? ലീക്കായത് പ്രണയചിത്രങ്ങളല്ല; ക്രിഷ് 3യുടെ പ്രീ പ്രൊഡക്ഷൻ പാർട്ടിക്കിടെയുള്ള ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്തത്; കങ്കണ ഹൃത്വിക് പോര് മുറുകുന്നു
ബോളിവുഡിനെ ചൂടുപിടിപ്പിക്കുന്ന കങ്കണ റണാവത്ത് - ഋത്വിക് റോഷൻ പ്രണയവിവാദം പുതിയ വഴിത്തിരിവിലാക്കിയെന്ന പേരിൽ പുറത്ത് വന്ന ചിത്രങ്ങൾക്ക് പിന്നിൽ കങ്കണയെന്ന് സൂചന. കങ്കണയെ ഹൃത്വിക് ചേർത്തുപിടിച്ചിരിക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം ലീക്കായത്. എന്നാൽ ഈ ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്തതാണെന്നാണ് പുതിയ വാർത്തകൾ. ചിത്രം,സംവിധായകൻ അർജുൻ രാംപാലിന്റെ വീട്ടിൽ വച്ച് നടന്ന ക്രിഷ് 3യുടെ പ്രീ പ്രൊഡക്ഷൻ പാർട്ടിക്കിടെയുള്ളതാണെന്നും. ഈ പാർട്ടിയിൽ ഹൃത്വിക്കിന്റെ മുൻഭാര്യ സൂസെയ്നും അഭിനേതാക്കളായ അർജുൻ കപൂർ, ദിനോ മോറിയ, സംവിധായകരായ അഭിഷേക് കപൂർ എന്നിവരുമുണ്ടെന്നും തെളിയിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. യഥാർഥ ചിത്രത്തിൽ കങ്കണയ്ക്കപ്പുറം ആരുടെയോ ഒരു കൈ കൂടി കാണുന്നുണ്ട്. ഇത് മായ്ച്ച് കളഞ്ഞിട്ടാണ് ചിത്രം പ്രചരിപ്പിച്ചത് എന്നും വ്യക്തമായി. പാർട്ടിയിലെ കൂടുതൽ ചിത്രങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കങ്കണക്കെതിരെ ഋത്വിക് നൽകിയ കേസിന്റെ ബലത്തിനായി കങ്കണയുമായി ബന്ധമുള്ളവർ തന്നെയാണ് ചിത്രം ഫോട്ടോഷോപ്പ് ചെയ്തിരിക്കുന്നതെന്നാ
ബോളിവുഡിനെ ചൂടുപിടിപ്പിക്കുന്ന കങ്കണ റണാവത്ത് - ഋത്വിക് റോഷൻ പ്രണയവിവാദം പുതിയ വഴിത്തിരിവിലാക്കിയെന്ന പേരിൽ പുറത്ത് വന്ന ചിത്രങ്ങൾക്ക് പിന്നിൽ കങ്കണയെന്ന് സൂചന. കങ്കണയെ ഹൃത്വിക് ചേർത്തുപിടിച്ചിരിക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം ലീക്കായത്. എന്നാൽ ഈ ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്തതാണെന്നാണ് പുതിയ വാർത്തകൾ.
ചിത്രം,സംവിധായകൻ അർജുൻ രാംപാലിന്റെ വീട്ടിൽ വച്ച് നടന്ന ക്രിഷ് 3യുടെ പ്രീ പ്രൊഡക്ഷൻ പാർട്ടിക്കിടെയുള്ളതാണെന്നും. ഈ പാർട്ടിയിൽ ഹൃത്വിക്കിന്റെ മുൻഭാര്യ സൂസെയ്നും അഭിനേതാക്കളായ അർജുൻ കപൂർ, ദിനോ മോറിയ, സംവിധായകരായ അഭിഷേക് കപൂർ എന്നിവരുമുണ്ടെന്നും തെളിയിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. യഥാർഥ ചിത്രത്തിൽ കങ്കണയ്ക്കപ്പുറം ആരുടെയോ ഒരു കൈ കൂടി കാണുന്നുണ്ട്. ഇത് മായ്ച്ച് കളഞ്ഞിട്ടാണ് ചിത്രം പ്രചരിപ്പിച്ചത് എന്നും വ്യക്തമായി. പാർട്ടിയിലെ കൂടുതൽ ചിത്രങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
കങ്കണക്കെതിരെ ഋത്വിക് നൽകിയ കേസിന്റെ ബലത്തിനായി കങ്കണയുമായി ബന്ധമുള്ളവർ തന്നെയാണ് ചിത്രം ഫോട്ടോഷോപ്പ് ചെയ്തിരിക്കുന്നതെന്നാണ് സൂചന.ഹൃത്വികും താനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഒട്ടേറെ അശ്ലീല ഇ മെയിലുകൾ തനിക്കയച്ചിട്ടുണ്ടെന്നും കങ്കണ വെളിപ്പെടുത്തിയതോടെയാണ് പുതിയ വിവാദങ്ങളുടെ തുടക്കം.പിന്നീട് ഇരുവരുടെയും ഇമെയിലുകൾ ചോർന്നു, അതിന് പിന്നാലെയാണ് തീർത്തും സ്വകാര്യമായ നിമിഷമെന്ന് തോന്നുന്ന ചിത്രം പുറത്തുവന്നത്. കങ്കണയുമായി തനിക്ക് പ്രൊഫഷണൽ ബന്ധം മാത്രമാണുള്ളതെന്ന ഹൃത്വിതിന്റെ വാദങ്ങൾ പൊളിക്കുന്നതാണ് ഈ ചിത്രം എന്ന് ബിടൗണിൽ അടക്കം പറച്ചിലുമായി.
എന്തായാലും ഇരുവരും തമ്മിലുള്ള പോര് കൂടുതൽ ചൂടുപിടിക്കുകയാണ്. താനും ഹൃത്വിക് റോഷനും പ്രണയത്തിലായിരുന്നു എന്ന് കങ്കണ പറയുമ്പോൾ സിനിമാ ബന്ധത്തിനപ്പുറം തനിക്ക് അവരുമായി യാതൊരു ബന്ധവുമില്ലെന്ന് ഹൃത്വിക് വാദിക്കുന്നു.