- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃഥ്വിക് റോഷൻ- കങ്കണ വിവാദം ചൂടുപിടിക്കുന്നു; ആറു മാസത്തിനിടെ കങ്കണ അയച്ചത് 3000 ഇ-മെയിലുകൾ; സ്വന്തം നഗ്നത വരെ നടി അയച്ചുവെന്ന് വാർത്ത
ബോളിവുഡിലെ ഏറ്റവും ചൂടൻ ചർച്ചാവിഷയമായിരിക്കുന്ന ഹൃഥ്വിക് റോഷൻ- കങ്കണാ റാണത്ത് വിവാദം വഴിത്തിരിവിലേക്ക്. താൻ ഹൃഥ്വിക്കുമായി പ്രണയത്തിലായിരുന്നുവെന്ന് കങ്കണ പറയുമ്പോഴെല്ലാം അതു നിഷേധിച്ച ഹൃഥ്വിക്ക് ഇപ്പോൾ കങ്കണ തനിച്ച് അയച്ചതായി പറയപ്പെടുന്ന ഇ-മെയിൽ സന്ദേശങ്ങൾ സൈബർ ഇൻവെസ്റ്റിഗേഷൻ സെല്ലിന് സമർപ്പിച്ചു. ഉദ്യോഗസ്ഥർ ഇവ ഡിജിറ്റർ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി. പൊലീസിന് ഹൃത്വിക് സമർപ്പിച്ച ഇമെയിലുകളിൽ ചിലത് ഏതാനും ദേശീയമാദ്ധ്യമങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. സ്വന്തം മെയിൽ ഐഡിയിൽ നിന്നും വ്യാജ ഇ മെയിൽ ഐഡിയിൽ നിന്നും മെയിൽ അയച്ച കങ്കണയ്ക്ക് ഹൃത്വിക്കിനോട് അടങ്ങാത്ത പ്രണയം ഉണ്ടായിരുന്നതായും അതിലൂടെ താരം മെനഞ്ഞ കഥകളാണ് ഇതെന്നും പൊലീസ് കരുതുന്നു. ആറു മാസ കാലയളവിനിടയിൽ നടി കങ്കണാ റാണത്ത് ഹൃത്വികിന് അയച്ച 3000 ഇ മെയിലുകളിൽ സ്വന്തം നഗ്‌നചിത്രം പോലും ഉണ്ടായിരുന്നതായിട്ടാണ് വിവരം. ഒരു ദിവസം ആറ് മിനിറ്റിൽ ഒരെണ്ണം എന്ന ക്രമത്തിൽ പോലും കങ്കണ ഹൃത്വികിന് മെയിൽ അയയ്ക്കുകയുണ്ടായി.നമ്മൾ ഒരുമിച്ച ശേഷം നിങ്ങൾക
ബോളിവുഡിലെ ഏറ്റവും ചൂടൻ ചർച്ചാവിഷയമായിരിക്കുന്ന ഹൃഥ്വിക് റോഷൻ- കങ്കണാ റാണത്ത് വിവാദം വഴിത്തിരിവിലേക്ക്. താൻ ഹൃഥ്വിക്കുമായി പ്രണയത്തിലായിരുന്നുവെന്ന് കങ്കണ പറയുമ്പോഴെല്ലാം അതു നിഷേധിച്ച ഹൃഥ്വിക്ക് ഇപ്പോൾ കങ്കണ തനിച്ച് അയച്ചതായി പറയപ്പെടുന്ന ഇ-മെയിൽ സന്ദേശങ്ങൾ സൈബർ ഇൻവെസ്റ്റിഗേഷൻ സെല്ലിന് സമർപ്പിച്ചു.
ഉദ്യോഗസ്ഥർ ഇവ ഡിജിറ്റർ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി. പൊലീസിന് ഹൃത്വിക് സമർപ്പിച്ച ഇമെയിലുകളിൽ ചിലത് ഏതാനും ദേശീയമാദ്ധ്യമങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്.
സ്വന്തം മെയിൽ ഐഡിയിൽ നിന്നും വ്യാജ ഇ മെയിൽ ഐഡിയിൽ നിന്നും മെയിൽ അയച്ച കങ്കണയ്ക്ക് ഹൃത്വിക്കിനോട് അടങ്ങാത്ത പ്രണയം ഉണ്ടായിരുന്നതായും അതിലൂടെ താരം മെനഞ്ഞ കഥകളാണ് ഇതെന്നും പൊലീസ് കരുതുന്നു.
ആറു മാസ കാലയളവിനിടയിൽ നടി കങ്കണാ റാണത്ത് ഹൃത്വികിന് അയച്ച 3000 ഇ മെയിലുകളിൽ സ്വന്തം നഗ്‌നചിത്രം പോലും ഉണ്ടായിരുന്നതായിട്ടാണ് വിവരം. ഒരു ദിവസം ആറ് മിനിറ്റിൽ ഒരെണ്ണം എന്ന ക്രമത്തിൽ പോലും കങ്കണ ഹൃത്വികിന് മെയിൽ അയയ്ക്കുകയുണ്ടായി.
നമ്മൾ ഒരുമിച്ച ശേഷം നിങ്ങൾക്കായി കാത്തിരിക്കുന്നത് ഇതാണ് എന്ന കുറിപ്പോടെയായിരുന്നു നഗ്‌നചിത്രം അയച്ചത്. രാവിലെ എഴുന്നേൽക്കുമ്പോൾ ആദ്യം ചെയ്യുന്നത് ഗൂഗിളിൽ നിങ്ങളുടെ വിവരങ്ങൾ തിരയുകയാണ്. നിങ്ങളുടെ പുതിയ ചിത്രമോ, അഭിമുഖമോ വാർത്തയോ കണ്ടെത്താനാകുമോ എന്ന് പരിശോധിച്ചാണ് ദിവസം തുടങ്ങുന്നത്. എന്നെങ്കിലും ഇത് ഒഴിവാക്കി പകരം നിങ്ങളെ വിളിച്ചുണർത്തിക്കൊണ്ടോ നിങ്ങൾ സംസാരം കേട്ടുകൊണ്ടോ ദിവസം ആരംഭിക്കാമെന്ന് കരുതുന്നതായി 2014 ഒക്ടോബർ 4 ന് അയച്ച മെയിലിൽ കാണുന്നു. തന്റെ കോളിന് മറുപടി പറയാത്തതെന്ത് എന്ന് 2014 സെപ്റ്റംബർ 3 ന് അയച്ച മെയിലിൽ ചോദിക്കുന്നു.
എന്താണ് സംസാരിക്കാത്തതെന്ന് ചോദിച്ചു കൊണ്ട് 2014 ഓഗസ്റ്റ് 7 നും ഹൃത്വികിന് കങ്കണ മെയിൽ അയച്ചിട്ടുണ്ട്. ഈ ബന്ധം യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കുന്നതിൽ മാപ്പപേക്ഷിക്കുന്ന മറ്റൊരു മെയിലും ഉണ്ട്. കണ്ടുമുട്ടുമ്പോൾ ഒന്നും കിട്ടിയില്ലെന്നെങ്കിലും പറഞ്ഞുകൂടെയെന്നാണ് മറ്റൊരു മെയിൽ. ഇപ്പോഴും എന്നെ അറിയില്ല. നിങ്ങൾ എന്നെ ഒരിക്കലും സ്നേഹിക്കുന്നില്ല. ഇനി ഞാനെന്തു ചെയ്യണം. എന്റെ ജീവിതം ഒരു തകർന്ന സ്വപ്നമാണോ? തുടങ്ങിയ ചോദ്യങ്ങളാണ് മറ്റൊന്ന്.
ഹൃത്വികിന് കങ്കണയുമായി ബന്ധം ഉണ്ടായിരുന്നതായും പാരീസിൽ വച്ച് കങ്കണയെ ഹൃത്വിക് വിവാഹം ആലോചിച്ചെന്നുമാണ് കങ്കണയുടെ ആരോപണം. എന്നാൽ പൊലീസ് കരുതുന്നത് കങ്കണ പരാതിയിൽ പറയുന്ന കാലത്ത് ഹൃത്വിക് പാരീസ് സന്ദർശിച്ചതിന് തെളിവുകൾ ഇല്ലെന്നാണ്. അതുപോലെ തന്നെ 3000 മെയിലുകൾ കങ്കണയിൽ നിന്നും സ്വീകരിച്ച ഹൃത്വിക് തിരിച്ച് ഒരു മെയിൽ പോലും അയച്ചിട്ടില്ല. ഇത്രയും വർഷത്തിനിടയിൽ വെറും നാലു ഫോൺ കോളുകൾ മാത്രമാണ് ഹൃത്വിക് വിളിച്ചിരിക്കുന്നത്