കാസറഗോഡ്:യുവജനങ്ങളെ വഴിതെറ്റിക്കുന്ന, കുടുംബ ജീവിതം ശിഥിലമാക്കുന്ന മയക്കുമരുന്നുമാഫിയയെ അടിച്ചമർത്താൻ സർക്കാർഅടിയന്തിര നടപടി സ്വീകരിക്കണമെന്ന്മ നുഷ്യാവകാശ സംരക്ഷണ മിഷൻ (എച്ച്.ആർ.പി.എം) കാസറഗോഡ് ജില്ലാ വനിതാ വിഭാഗംകൺവെൻഷൻ ആവശ്യപ്പെട്ടു.

മനുഷ്യാവകാശ പ്രവർത്തക ജമീല അഹമ്മദിനോട് കാസറഗോഡ് എ. എസ്.ഐ. അപമര്യാദയായിപെരുമാറിയതിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. പൊതുപ്രവർത്തകരെ മൂന്നാം തരംപൗരനായി കാണുന്ന അധികാരികളുടെ നിലപാട് മാറ്റണം എന്നും യോഗം ആവശ്യപ്പെട്ടു.

കാസറഗോഡ്ഗവ. ഗസ്റ്റ് ഹൗസിൽ വെച്ച് ചേർന്ന യോഗത്തിൽ എച്ച്.ആർ പി.എം ജില്ലാ സെക്രട്ടറികെ.ബി.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് കൂക്കൾ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഭാരവാഹികളായി ജമീല അഹമ്മദ് (പ്രസിഡന്റ്), കെ.എ.യശോദ ടീച്ചർ, സബൂറ എം(വൈസ്.പ്രസി), ബാലാമണി എം.നായർ (സെക്രട്ടറി), പി.എച്ച്.ഖമറുന്നിസ, കെ.വിലാസിനി(ജോ:സെക്രട്ടറിമാർ),ഫാത്തിമ അബ്ദുള്ളക്കുഞ്ഞി (ട്രഷ)
സക്കീന അബ്ബാസ് (കോർഡിനേറ്റർ), അമ്പിളി രവിദാസ് (പി.ആർ.ഓ),എന്നിവരെ തെരഞ്ഞെടുത്തു. ബേബി വെള്ളരിക്കുണ്ട് പ്രസംഗിച്ചു. ഷാഫി ചൂരിപ്പള്ളംസ്വാഗതവും ബാലാമണി എം.നായർ നന്ദിയും പറഞ്ഞു.