- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ഓൺലൈനിലൂടെ കച്ചവടം പൊടിപൊടിക്കുന്ന എട്ട് ഹെൽത്ത് ഉത്പന്നങ്ങൾ അപകടകാരികൾ: വാങ്ങരുതെന്നും കഴിക്കരുതെന്നും എച്ച്എസ്എ മുന്നറിയിപ്പ്
സിംഗപ്പൂർ: ഓൺലൈനിലൂടെ തകൃതി കച്ചവടം നടന്നുവരുന്ന എട്ട് ഉത്പന്നങ്ങൾ ആരോഗ്യത്തിന് ഭീഷണി ഉയർത്തുന്നതാണെന്നും ഏറെ അപകടകാരികളാണെന്നും ഹെൽത്ത് സയൻസസ് അഥോറിറ്റി (എച്ച്എസ്എ) മുന്നറിയിപ്പ്. അനധികൃതമായി ഓൺലൈനിലൂടെ കച്ചവടം പൊടിപൊടിക്കുന്ന ഇവ വാങ്ങരുതെന്നും കഴിക്കരുതെന്നും എച്ച്എസ്എ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂട്രീഷൻ സപ്ലിമെന്
സിംഗപ്പൂർ: ഓൺലൈനിലൂടെ തകൃതി കച്ചവടം നടന്നുവരുന്ന എട്ട് ഉത്പന്നങ്ങൾ ആരോഗ്യത്തിന് ഭീഷണി ഉയർത്തുന്നതാണെന്നും ഏറെ അപകടകാരികളാണെന്നും ഹെൽത്ത് സയൻസസ് അഥോറിറ്റി (എച്ച്എസ്എ) മുന്നറിയിപ്പ്. അനധികൃതമായി ഓൺലൈനിലൂടെ കച്ചവടം പൊടിപൊടിക്കുന്ന ഇവ വാങ്ങരുതെന്നും കഴിക്കരുതെന്നും എച്ച്എസ്എ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂട്രീഷൻ സപ്ലിമെന്റുകളായി പരസ്യം ചെയ്യപ്പെടുന്ന ഈ ഉത്പന്നങ്ങൾ അനധികൃത ഹെൽത്ത് ഉത്പന്നങ്ങളാണെന്നും സിംഗപ്പൂരിൽ വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള വസ്തുക്കളാണ് ഇവയിൽ അടങ്ങിയിട്ടുള്ളതെന്നും എച്ച്എസ്എ പറയുന്നു. Nutrex Research Lipo 6 Black Ultra Concentrate; Nutrex Research Lipo 6 Unlimited; Primaforce Yohimbine HCL; Muscletech Neurocore Grape / Muscletech Neurocore Fruit Punch; Muscletech Hydroxycut Hardcore Elite; Xenadrine XT Xtreme Thermogenic;
BSN N.O.-Xplode 2.0 Advanced Strength; Skinny 22
-എന്നീ ഉത്പന്നങ്ങൾക്കാണ് നിലവിൽ സിംഗപ്പൂരിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. എനർജി ഡ്രിങ്കുകൾ, പേശീ വർധനയ്ക്കുള്ളവ, അമിത വണ്ണം കുറയ്ക്കുന്നവ എന്നിവയാണ് ഈ ഉത്പന്നങ്ങൾ. എച്ച്എസ്എ അംഗീകരിക്കാത്ത പല ഘടകങ്ങളും ഇവയിൽ അടങ്ങിയിരിക്കുന്നതിനാലാണ് ഇവയുടെ വിപണനം സിംഗപ്പൂരിൽ നിരോധിച്ചിരിക്കുന്നത്. മാരകമായ പല രോഗങ്ങൾക്കും ഇവ കാരണമാകുന്നുണ്ടെന്നും എച്ച്എസ്എ കണ്ടെത്തിയിട്ടുണ്ട്.
ഈ ഉത്പന്നങ്ങൾ നിലവിൽ ആരെങ്കിലും കഴിക്കുന്നുണ്ടെങ്കിൽ നിർത്തലാക്കണമെന്നും എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ തോന്നുന്നവർ ഉടൻ തന്നെ ഡോക്ടറെ കാണണമെന്നും നിർദേശിക്കുന്നു. ഓൺലൈൻ വഴി ഇത്തരം ഉത്പന്നങ്ങൾ വിൽക്കുന്നതിന് പിടികൂടുന്നവരിൽ നിന്ന് 10,000 ഡോളർ പിഴ ഈടാക്കും. കൂടാതെ രണ്ടു വർഷം വരെ തടവും അനുഭവിക്കേണ്ടിവരും.