യർലൻഡിന്റെ ആരോഗ്യമേഖലയെ നിശ്ചലമാക്കിയിരിക്കുകയാണ് സൈബർ ആക്രമണം. വെള്ളിയാഴ്ച രാവിലെ മുതൽ കംപ്യൂട്ടറുകളിൽ വൈറസ് ആക്രമണം ശക്തമായതോടെ മിക്കവയും ഷട്ട് ഡൗൺ ചെയ്തിരുന്നുവെങ്കിലും രോഗികളുടെ ബുക്കിങ്, അപ്പോയ്‌മെന്റ് എന്നിവയടക്കമുള്ള സംവിധാനങ്ങൾ താളംതെറ്റിയിരിക്കുകയാണ്. മാത്രമല്ല ആക്രമണത്തിലൂടെ രോഗികളുടെ വിവരങ്ങൾ ഹാക്കർമാർ കവർന്നിരിക്കാമെന്നും, അവ പ്രസിദ്ധപ്പെടുത്താൻ സാധ്യതയുണ്ടെന്നും കമ്മ്യൂണിക്കേഷൻസ് മിനിസ്റ്ററും അറിയിച്ചതോടെ ആശങ്കയും ഉയർന്നിരിക്കുകയാണ്.

ആക്രമണം രാജ്യത്തെ കോവിഡ് പ്രതിരോധ നടപടികളെയും തടസപ്പെടുത്തി
പല ആശുപത്രികൾക്കും ക്‌ളിനിക്കുകൾക്കും അവരുടെ കമ്പ്യൂട്ടറിലേക്കുള്ള ആക്‌സസ് നഷ്ടപ്പെട്ടു.. ഔട്ട്്‌പേഷ്യന്റ് വിഭാഗം, കാൻസർ, സ്‌ട്രോക്ക് ചികിത്സകൾ, സിടി സ്‌കാൻ ഉൾപ്പെടെയുള്ള പ്രധാന സേവനങ്ങൾ എല്ലാം തന്നെ താൽക്കാലികമായി നിർത്തിവച്ചു.സൈബർ ആക്രമണത്തിന്റെ ആഴം കണ്ടെത്താൻ ദിവസങ്ങൾ തന്നെ വേണ്ടിവരുമെന്ന് അയർലൻഡ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ പറഞ്ഞു.

സംഭവത്തെക്കുറിച്ച് ദേശീയ സൈബർ സുരക്ഷാ കേന്ദ്രവും പൊലീസും അന്വേഷണം ആരംഭിച്ചു. ഇന്റർപോളിന്റെ സഹായവും തേടിയിട്ടുണ്ട്.അതേസമയം കംപ്യൂട്ടറുകൾ ആക്രമിച്ച അജ്ഞാതർ പണം ആവശ്യപ്പെട്ടതായും HSE വെളിപ്പെടുത്തി. പക്ഷേ രാജ്യത്തിന്റെ പോളിസി അതിനെതിരാണെന്നതിനാൽ പണം നൽകില്ലെന്നും HSE വ്യക്തമാക്കി. Bitcoin രൂപത്തിൽ പണം നൽകാനാണ് ആക്രമണം നടത്തിയവർ ആവശ്യപ്പെട്ടത്. Conti എന്നറിയപ്പെടുന്ന വൈറസാണ് കംപ്യൂട്ടറുകളെ ബാധിച്ചതെന്നാണ് കരുതുന്നത്.

ഹൃദ്രോഗം അടക്കം ബാധിച്ചവരുടെ ചികിത്സയെയും ആക്രമണം ബാധിച്ചു. ഓൺലൈനിൽ നിന്നും ഓഫ്ലൈനിലേയ്ക്ക് അപ്പോയിന്റ്മെന്റുകളും മാറ്റും മാറ്റി, ആശുപത്രികളിലെ പ്രവർത്തനം പുനഃക്രമീകരിക്കാൻ ശ്രമങ്ങൾ നടക്കുകയാണ്.അടുത്ത വാരാന്ത്യത്തോടെ മാത്രമേ കംപ്യൂട്ടറുകളുടെ പ്രവർത്തനം പുനഃസ്ഥാപിക്കാൻ സാധിക്കൂവെന്നാണ് കരുതുന്നത്.
GP, close contact referral system എന്നിവ പ്രവർത്തന യോഗ്യമല്ലാത്തതിനാൽ, walk-in covid test സെന്ററുകൾ ഉപയോഗിക്കണം.

കോവിഡ് വാക്സിൻ രജിസ്ട്രേഷൻ സംവിധാനം താൽക്കാലികമായി ബാധിക്കപ്പെട്ടെങ്കിലും പുനഃസ്ഥാപിച്ചിട്ടുണ്ട്. നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് വാക്സിൻ സ്വീകരിക്കുന്നതിലും തടസമില്ല.