- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള എച്ച്എസ്ഇ നീക്കം ഫലംകണ്ടില്ല; ആരോഗ്യമേഖല വീണ്ടും തളർച്ചയിലേക്ക്
ഡബ്ലിൻ: മതിയായ സ്റ്റാഫിന്റെ അഭാവം, അമിത തിരക്ക് തുടങ്ങിയ പ്രശ്‌നങ്ങൾ കൊണ്ട് വീർപ്പുമുട്ടുന്ന ആരോഗ്യമേഖലയിലേക്ക് കൂടുതൽ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള എച്ച്എസ്ഇയുടെ ശ്രമം ഫലം കണ്ടില്ല എന്നു റിപ്പോർട്ട്. ഐറീഷ് ആരോഗ്യമേഖലയിൽ നഴ്‌സുമാരുടെ അഭാവം ഒട്ടേറെ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നതിനാൽ ഈ കാര്യത്തിൽ എച്ച്എസ്ഇ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം കണ്ടെത്തണമെന്ന വിവിധ സംഘടനകളുടെ ആവശ്യം ശക്തമായിരിക്കുകയാണ്. ലോകാരോഗ്യസംഘടനയുടെ 2006-ലെ റിപ്പോർട്ട് പ്രകാരം ലോകമെമ്പാടും 4.3 മില്യൺ നഴ്‌സുമാരുടെ അഭാവമാണുള്ളത്. അടുത്ത രണ്ടു ദശാബ്ദത്തിൽ ഇത് 20 ശതമാനം കണ്ട് വർധിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2009 മുതൽ രണ്ടു തവണ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതും ജോലി സമയം ദീർഘിപ്പിച്ചതുമെല്ലാം അയർലണ്ടിൽ നിന്നു മറ്റു രാജ്യങ്ങളിലേക്ക് ജോലി തേടിപ്പോകാൻ നഴ്‌സുമാരെ നിർബന്ധിതരാക്കുകയും ചെയ്തു. രാജ്യത്തെ ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങളും രോഗീപരിചരണവും നഴ്‌സുമാരുടെ അഭാവത്തിൽ കുറയുന്നു എന്ന പരാതി പരക്കെ ഉയരുന്നുണ്ട്. ഇതിനൊക്
ഡബ്ലിൻ: മതിയായ സ്റ്റാഫിന്റെ അഭാവം, അമിത തിരക്ക് തുടങ്ങിയ പ്രശ്‌നങ്ങൾ കൊണ്ട് വീർപ്പുമുട്ടുന്ന ആരോഗ്യമേഖലയിലേക്ക് കൂടുതൽ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള എച്ച്എസ്ഇയുടെ ശ്രമം ഫലം കണ്ടില്ല എന്നു റിപ്പോർട്ട്. ഐറീഷ് ആരോഗ്യമേഖലയിൽ നഴ്‌സുമാരുടെ അഭാവം ഒട്ടേറെ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നതിനാൽ ഈ കാര്യത്തിൽ എച്ച്എസ്ഇ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം കണ്ടെത്തണമെന്ന വിവിധ സംഘടനകളുടെ ആവശ്യം ശക്തമായിരിക്കുകയാണ്.
ലോകാരോഗ്യസംഘടനയുടെ 2006-ലെ റിപ്പോർട്ട് പ്രകാരം ലോകമെമ്പാടും 4.3 മില്യൺ നഴ്‌സുമാരുടെ അഭാവമാണുള്ളത്. അടുത്ത രണ്ടു ദശാബ്ദത്തിൽ ഇത് 20 ശതമാനം കണ്ട് വർധിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2009 മുതൽ രണ്ടു തവണ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതും ജോലി സമയം ദീർഘിപ്പിച്ചതുമെല്ലാം അയർലണ്ടിൽ നിന്നു മറ്റു രാജ്യങ്ങളിലേക്ക് ജോലി തേടിപ്പോകാൻ നഴ്‌സുമാരെ നിർബന്ധിതരാക്കുകയും ചെയ്തു.
രാജ്യത്തെ ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങളും രോഗീപരിചരണവും നഴ്‌സുമാരുടെ അഭാവത്തിൽ കുറയുന്നു എന്ന പരാതി പരക്കെ ഉയരുന്നുണ്ട്. ഇതിനൊക്കെ പരിഹാരമെന്ന നിലയിലാണ് എച്ച്എസ്ഇ നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് തുനിഞ്ഞിറങ്ങിയത്. ഡിഗ്രി കഴിഞ്ഞ് പുറത്തിറങ്ങുന്ന ട്രെയ്‌നി നഴ്‌സുമാർക്ക് ഉടൻ ജോലി ലഭ്യമാക്കുമെന്ന് എച്ച്എസ്ഇ വ്യക്തമാക്കിയത് ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. ബ്രിട്ടണിലേക്ക് ജോലി തേടിപ്പോയ ഐറീഷ് നഴ്‌സുമാരെ തിരികെ എത്തിക്കാനുള്ള പദ്ധതിയും ഫലം കണ്ടില്ല. ഇതിനിടെ ഇന്ത്യ, ഫിലിപ്പൈൻസ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് നഴ്‌സുമാരെ അയർലണ്ടിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങളാണ് എച്ച്എസ്ഇ നടത്തുന്നത്.