- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് ബിസിജി വാക്‌സിന് കടുത്ത ക്ഷാമം; നവജാത ശിശുക്കൾക്ക് ടിബിക്കെതിരേയുള്ള വാക്‌സിൻ നൽകാനാവാതെ എച്ച്എസ്ഇ
ഡബ്ലിൻ: നവജാത ശിശുക്കൾക്ക് ടിബിക്കെതിരേ നൽകുന്ന ബിസിജി വാക്‌സിന് കടുത്ത ക്ഷാമം. ബിസിജി വാക്‌സിൻ എച്ച്എസ്ഇയുടെ പക്കൽ തീർന്നുപോയതിനാൽ ജൂലൈ ആദ്യവാരം വരെ ബിസിജി വാക്‌സിനേഷൻ നിർത്തിവച്ചിരിക്കുകയാണ്. ബിസിജി വാക്‌സിനേഷൻ നൽകുന്നതിൽ കാലതാമസം വന്നിട്ടുള്ളതായി എച്ച്എസ്ഇ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇത് അയർലണ്ടിലെ മാത്രം പ്രശ
ഡബ്ലിൻ: നവജാത ശിശുക്കൾക്ക് ടിബിക്കെതിരേ നൽകുന്ന ബിസിജി വാക്‌സിന് കടുത്ത ക്ഷാമം. ബിസിജി വാക്‌സിൻ എച്ച്എസ്ഇയുടെ പക്കൽ തീർന്നുപോയതിനാൽ ജൂലൈ ആദ്യവാരം വരെ ബിസിജി വാക്‌സിനേഷൻ നിർത്തിവച്ചിരിക്കുകയാണ്.
ബിസിജി വാക്‌സിനേഷൻ നൽകുന്നതിൽ കാലതാമസം വന്നിട്ടുള്ളതായി എച്ച്എസ്ഇ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇത് അയർലണ്ടിലെ മാത്രം പ്രശ്‌നമല്ലെന്നും യൂറോപ്പിൽ ആകമാനം അനുഭവപ്പെടുന്ന പ്രശ്‌നമാണെന്നുമാണ് എച്ച്എസ്ഇയുടെ വിശദീകരണം. യൂറോപ്യൻ യൂണിയനിൽ ബിസിജി വാക്‌സിന് അംഗീകൃത നിർമ്മാതാക്കളായി ഒരേയൊരു കമ്പനിയേയുള്ളൂവെന്നും പുതിയ സ്റ്റോക്ക് എത്തിച്ചേരാൻ എട്ട് ആഴ്ചയെങ്കിലും എടുക്കുമെന്നാണ് എച്ച്എസ്ഇ വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ മാസത്തോടെ തന്നെ രാജ്യത്ത് ബിസിജി വാക്‌സിൻ സ്‌റ്റോക്ക് തീർന്നുകഴിഞ്ഞു. എച്ച്എസ്ഇ ക്ലിനിക്കുകളിലും മറ്റേണിറ്റി ഹോസ്പിറ്റലുകളിലും ബിസിജി വാക്‌സിനേഷൻ തത്ക്കാലം നിർത്തിവച്ചിരിക്കുകയാണ്. ബിസിജി വാക്‌സിൻ സ്റ്റോക്ക് എത്തുമ്പോൾ കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്നതിനുള്ള സംവിധാനം ക്ലിനിക്കുകളിൽ ഒരുക്കുമെന്നും എച്ച്എസ്ഇ അറിയിച്ചിട്ടുണ്ട്.
ടിബിക്കെതിരേയുള്ള പ്രതിരോധമെന്ന നിലയിലാണ് ബിസിജി വാക്‌സിൻ നൽകുന്നത്. ഈ വർഷം 107 ടിബി കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം കുഞ്ഞുങ്ങൾക്ക് ജനിച്ച ഉടൻ തന്നെ ബിസിജി വാക്‌സിൻ നൽകിയില്ലെങ്കിലും ആകുലപ്പെടേണ്ട കാര്യമില്ലെന്നാണ് എച്ച്എസ്ഇ വക്താവ് അറിയിക്കുന്നത്. ഏതാനും മാസങ്ങൾ കഴിഞ്ഞ് നൽകിയാലും ടിബി പിടിപെടാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പറയപ്പെടുന്നത്.