- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂർണമായി വാക്സിനേഷൻ നടത്തിയിട്ടും കോവിഡ് പകർച്ചവ്യാധി സമയത്ത് മാറി നിന്ന ആരോഗ്യപ്രവർത്തകരെ ജോലിയിൽ പ്രവേശിപ്പിക്കാതെ എച്ച് എസ് ഇ; നൂറുകണക്കിന് ആരോഗ്യ പ്രവർത്തകരോട് വീട്ടിൽ തുടരാൻ നിർദ്ദേശം
പകർച്ചവ്യാധി സമയത്ത് ആരോഗ്യപരമായ കാരണങ്ങളാൽ ജോലിയിൽ നിന്ന് മാറി നിന്ന നൂറുകണക്കിന് ആരോഗ്യ പ്രവർത്തകരോട് വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടത് ആശങ്കയുണർത്തുന്നു. പൂർണമായും വാക്‌സിനേഷൻ നടത്തിയിട്ടും വീട്ടിൽത്തന്നെ തുടരണമെന്ന അറിയിച്ചതോടെഅനിശ്ചിതത്വത്തിലായത് ഡോക്ടർമാർ, നഴ്‌സുമാർ, ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുമുൾപ്പെട്ട 650 സ്റ്റാഫുകൾ ആണ്.
പൂർണ്ണശമ്പളം വാങ്ങുന്ന ഡോക്ടർമാർ, നഴ്‌സുമാർ, ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ, ഹോം കെയറേഴ്സ് എന്നിവർ ഈ സംഘത്തിലുണ്ട്.ഗർഭിണികളായ ജീവനക്കാരും മെഡിക്കൽ പരിശീലനം പൂർത്തീകരിക്കുന്നതിന് ജോലിയിൽ പങ്കെടുക്കേണ്ടവരും,ഡയബറ്റീസ് ഉൾപ്പെടെയുള്ള രോഗസാഹചര്യങ്ങൾ ഉള്ളവരും ഇതിൽ ഉൾപ്പെടുന്നു.
കൊറോണ വൈറസ് ഭീഷണിയിൽ നിന്നും അവർ മുക്തരാണെന്ന് അംഗീകരിക്കാൻ ഇനിയും തയ്യാറാകാത്തതും നിലവിലെ എൻഫെറ്റ് മാർഗ്ഗനിർദ്ദേശങ്ങളുമാണ് ഈ നടപടിക്ക് പിന്നിലെ കാരണം. ഇവരിൽ ചിലർ സാധാരണ വിരമിക്കൽ പ്രായം കഴിഞ്ഞവരാണ്. മറ്റുള്ളവർ പലവിധ രോഗികളുമാണ്.
ഫ്രണ്ട് ലൈൻ ഹെൽത്ത് കെയർ വർക്കർമാരുടെ വാക്സിനേഷൻ ഫലത്തിൽ രാജ്യമൊട്ടാകെ പൂർത്തിയായെങ്കിലും ഈ ഗ്രൂപ്പിനെ എന്തുചെയ്യണമെന്ന കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ എച്ച്.എസ്.ഇ തയ്യാറാകുന്നില്ല.ആരോഗ്യ പ്രശ്‌നങ്ങളുള്ള മറ്റുള്ളവരിൽ നിന്ന് മാറി നിൽക്കുന്നവരും തുടർന്നും ജോലി ചെയ്യാൻ കഴിയുന്നവരുമാണിവർ. ആവശ്യമെങ്കിൽ മറ്റ് റോളുകളിലേക്ക് വീണ്ടും നിയമിക്കാനുമാകും. ഇവരിൽ ചിലർ പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ്. അതിനാൽ രോഗികളുമായി സമ്പർക്കം പുലർത്താൻ കഴിയില്ല.ജോലികളിലേക്ക് മടങ്ങാൻ ചില ജീവനക്കാർ ആഗ്രഹമറിയിച്ചിട്ടും നിലവിലുള്ള നിയമങ്ങളിൽ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ലെന്ന് കടുംപിടുത്തത്തിലാണ് എച്ച് .എസ് .ഇ
പ്രായമായവർ പൊതുവെ വിട്ടുനിൽക്കണമെന്ന സർക്കാർ മാർഗനിർദേശമാണ് മറ്റൊരു പ്രധാനഘടകം. 70 വയസ്സിനു മുകളിലുള്ള ആളുകൾ കഴിയുന്നത്ര വീട്ടിൽ തന്നെ തുടരണമെന്നും മറ്റ് ആളുകളുമായി ഇടപഴകുന്നത് ഒഴിവാക്കണമെന്നുമാണ് സർക്കാർ മാർഗ്ഗനിർദ്ദേശം.