യർലന്റിലെ ആരോഗ്യ മേഖലയെ തടസ്സപ്പെടുത്തി ഉണ്ടായ സൈബർ ആക്രമണത്തിന്റെ ഫലമായി ആരോഗ്യ സേവനത്തിന്റെ പേയ്മെന്റ് സംവിധാനത്തിലും കാര്യമായി ബാധിച്ചേക്കാമെന്ന് സൂചന.ഒരു ലക്ഷത്തിലധികം എച്ച്എസ്ഇ ജീവനക്കാർക്ക് ഈ ശമ്പളം ലഭിച്ചേക്കില്ലെന്ന റിപ്പോർട്ടുകൾക്കിടെ ശമ്പളം കൈമാറുമെന്നും തുകയിൽ വ്യത്യാസം ഉണ്ടാകാനാണ് സാധ്യതയെന്നും അധികൃതർ അറിയിച്ചു.

എച്ച്എസ്ഇയിൽ ജോലി ചെയ്യുന്ന 146,000 പേർക്ക് വ്യാഴാഴ്ച ശമ്പളം നൽകുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.അടിസ്ഥാന ശമ്പളം നൽകുന്നതിനുപകരം അലവൻസുകളും ഓവർടൈമും കണക്കാക്കുന്നതിൽ പ്രശ്നങ്ങളുണ്ടാകാമെന്നും സൂചനയുണ്ട്.

മുൻഗണനാ മേഖലകളിൽ പുരോഗതി കൈവരിക്കുകയാണെന്നും നിരവധി പ്രധാന സർവീസുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ആംബുലൻസ് സേവനം പ്രവർത്തിക്കുന്നുണ്ടെന്നും കോൺടാക്റ്റ് ട്രെയ്സിങ് പ്രവർത്തിക്കുന്നുണ്ടെന്നും വാക്സിൻ പ്രോഗ്രാം ''പൂർണ്ണ വേഗതയിൽ'' പ്രവർത്തിക്കുന്നുണ്ടെന്നും ഡോണെല്ലി പറഞ്ഞു