- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലിനജലവുമായി സമ്പർക്കം അരുത്; കുടിവെള്ളത്തിന്റെ കാര്യത്തിൽ പ്രത്യേകം നിഷ്ക്കർഷ; പകർച്ചവ്യാധികൾക്കെതിരേ മുന്നറിയിപ്പുമായി എച്ച്എസ്ഇ
ഡബ്ലിൻ: രാജ്യമെങ്ങും വെള്ളപ്പൊക്കം ദുരിതം വിതച്ചിരിക്കുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരേ മുന്നറിയിപ്പുമായി എച്ച്എസ്ഇ രംഗത്തെത്തി. മുറിവുകളും മറ്റു രോഗവുമുള്ളവർ വെള്ളവുമായി അധികം സമ്പർക്കം പാടില്ലെന്ന് പ്രത്യേക നിർദേശമാണ് എച്ച്എസ്ഇ നൽകിയിരിക്കുന്നത്. വെള്ളപ്പൊക്കത്തെ തുടർന്ന് മിക്കയിടങ്ങളിലും വെള്ളം മലിനപ്പെടാൻ സ
ഡബ്ലിൻ: രാജ്യമെങ്ങും വെള്ളപ്പൊക്കം ദുരിതം വിതച്ചിരിക്കുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരേ മുന്നറിയിപ്പുമായി എച്ച്എസ്ഇ രംഗത്തെത്തി. മുറിവുകളും മറ്റു രോഗവുമുള്ളവർ വെള്ളവുമായി അധികം സമ്പർക്കം പാടില്ലെന്ന് പ്രത്യേക നിർദേശമാണ് എച്ച്എസ്ഇ നൽകിയിരിക്കുന്നത്. വെള്ളപ്പൊക്കത്തെ തുടർന്ന് മിക്കയിടങ്ങളിലും വെള്ളം മലിനപ്പെടാൻ സാധ്യതയുണ്ടെന്നും അഴുക്കുചാലുകളിൽ നിന്നും മറ്റുമുള്ള വെള്ളം കലരാൻ സാധ്യതയുള്ളതിനാലും കൂടുതൽ മുൻകരുതൽ സ്വീകരിക്കണമെന്ന് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നിലവിൽ വെള്ളപ്പൊക്കം മൂലം കയറിയിരിക്കുന്ന വെള്ളത്തിൽ ബാക്ടീരിയ, വിഷവസ്തുക്കളുടെ സാന്നിധ്യം എന്നിവ കുറവാണെങ്കിലും കൂടുതൽ നേരം വെള്ളവുമായുള്ള സമ്പർക്കം ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. മഴ വെള്ളത്തിലും നദീജലത്തിലും ദോഷകരമായ വസ്തുക്കൾ അലിഞ്ഞ് ചേരാൻ സാധ്യതയുള്ളതിനാൽ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഇവ വെല്ലുവിളി ഉയർത്തിയേക്കും.
കഴിയുന്നത്ര ഫ്‌ലഡ് വാട്ടറുമായി സമ്പർക്കം അരുത് എന്നാണ് എച്ച്എസ്ഇയുടെ പ്രാഥമിക നിർദ്ദേശം. എന്നാൽ ഇത്തരത്തിൽ മലിനജലവുമായി സമ്പർക്കം ഒഴിവാക്കാൻ പറ്റാത്തവർ ഇവയെ പ്രതിരോധിക്കുന്ന തരത്തിൽ വസ്ത്രധാരണം നടത്താനും നിർദേശമുണ്ട്. റബ്ബർ ബൂട്ടുകൾ, വാട്ടർ പ്രൂഫ് വസ്ത്രങ്ങൾ എന്നിവ ധരിച്ചാൽ ഒരു പരിധി വരെ മലിന ജലവുമായുള്ള സമ്പർക്കം ഒഴിവാക്കാം.
മലിനജലവുമായി സമ്പർക്കം കുറവാണെങ്കിലും ഏതെങ്കിലും തരത്തിൽ സമ്പർക്കം ഉണ്ടായാൽ ചൂടുവെള്ളം, സോപ്പ്, ആൾക്കഹോൾ ബേസ്ഡ് ജെൽ എന്നിവ ഉപയോഗിച്ച് നന്നായി കൈ കഴുകുക. ഫ്‌ലഡ് വാട്ടറുമായി സമ്പർക്കം ഉണ്ടായിട്ടുള്ള പഴ വർഗങ്ങളും ഒരു കാരണവശാലും കഴിക്കാൻ പാടില്ല. കാനുകൾ, സീൽ ചെയ്ത കണ്ടെയ്‌നുകൾ എന്നിവയിൽ ഇരുന്നവയായാലും ഇവ ഒഴിവാക്കുകയാണ് നല്ലത്.
കുടിവെള്ളത്തിന്റെ കാര്യത്തിലും മികച്ച ശ്രദ്ധ ആവശ്യമാണ്. ഡെസ്മണ്ട് കൊടുങ്കാറ്റിനെ തുടർന്ന് ബാല്ലിനാസ്ലോ, വാട്ടർ ഫോർഡ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ കേടാകുകയും ഈ പ്ലാന്റിൽ നിന്ന് ജലവിതരണം ഉള്ള മേഖലകളിലുള്ളവരോട് വെള്ളം തിളപ്പിച്ച് ഉപയോഗിക്കാൻ നിർദേശിച്ചിട്ടുണ്ട്. കൂടാതെ പബ്ലിക് വാട്ടർ സപ്ലൈയെ ആശ്രയിക്കുന്നവർ ഏതെങ്കിലും തരത്തിലുള്ള മണമോ നിറം മാറ്റമോ ശ്രദ്ധയിൽപ്പെട്ടാൽ അവ അറിയിക്കണമെന്നും നിർദേശമുണ്ട്.
വീടുനുള്ളിലെ ഫർണീച്ചറുകളുടെ കാര്യത്തിലും ശ്രദ്ധപതിപ്പിക്കുക. ബെഡ് ക്ലോത്തുകൾ, കർട്ടണുകൾ എന്നിവ ചൂടുവെള്ളത്തിൽ കഴുകി ഉപയോഗിക്കണം. വീടുനുള്ളിൽ പൊടിയോ മണ്ണോ ചെളിയോ അടിഞ്ഞുകൂടാനുള്ള സാഹചര്യവും ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പ് പ്രത്യേകം നിഷ്‌ക്കർഷിച്ചിരിക്കുന്നത്.