സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ കാർത്തികേയ വിവാഹിതനാകുന്നു. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് കാർത്തികേയൻ വിവാഹിതനാകാൻ ഒരുങ്ങുന്നത്. 30ന് വിവാഹനിശ്ചയം നടക്കും. കർണ്ണാടിക് ഗായിക പൂജ പ്രസാദ് ആണ് വധു.

നവംബറിലായിരിക്കും വിവാഹം. ജയ്പൂറിലെ ഒരു ഹോട്ടലിലാണ് വിവാഹച്ചടങ്ങുകൾ നടക്കുക. ബാഹുബലിയെ താരങ്ങളായ പ്രഭാസ്, അനുഷ്‌ക ഷെട്ടി തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുക്കും. ബാഹുബലിയുടെ യൂണിറ്റ് ഡയറക്ടറായിരുന്നു കാർത്തികേയ.