ഡബ്ലിൻ: ഡബ്ലിനിൽ 320 തൊഴിൽ അവസരങ്ങൾ തീർത്ത് അമേരിക്കൻ കമ്പനിയായ ഹബ്‌സ്‌പോട്ട് എത്തുന്നു. അടുത്ത മുന്നൂ വർഷത്തിനുള്ളിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. സെയിൽസ്, എൻജിനീയറിങ്, മാർക്കറ്റിങ്, സർവീസ് ഓപ്പറേഷൻസ് എന്നീ മേഖലകളിലാണ് തൊഴിൽ അവസരങ്ങളുള്ളത്.

മസാച്യുസെറ്റസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഇതിനോടകം യൂറോപ്പ്, മിഡ്ഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവങ്ങളിലായി ഇപ്പോൾ തന്നെ 150ലേറെ ജീവനക്കാരെ നിയമിച്ചു കഴിഞ്ഞു. കമ്പനിയുടെ പുതിയ ഓഫീസ് ഡബ്ലിനിൽ തുറന്നു പ്രവർത്തനം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. 2006-ൽ പ്രവർത്തനം തുടങ്ങിയ ഹബ്‌സ്‌പോട്ട് കമ്പനികൾക്ക് സോഫ്റ്റ് വെയർ നിർമ്മിച്ചു നൽകുകയാണ് ചെയ്യുന്നത്. ലോകമെമ്പാടുമുള്ള 90 രാജ്യങ്ങളിലായി 18,000-ഓളം കസ്റ്റമേഴ്‌സാണ് ഹബ്‌സ്‌പോട്ടിനുള്ളത്.