- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഹഡ്സൺ വാലി മലയാളി അസോസിയേഷന്റെ ഓണാഘോഷം 29-ന്
ന്യൂയോർക്ക്: ഹഡ്സൺ വാലി മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ്റ് 29 ശനിയാഴ്ച കാക്കിയാട്ട് എലിമെന്ററി സ്‌കൂൾ ഓഡിറ്റോറിയത്തിൽ (formerly known as Ramapo Freshman Center, 465 Viola Road, Spring Valley, NY 10979) വച്ച് വിപുലമായി ആഘോഷിക്കുന്നു. മുഖ്യാതിഥിയായി പങ്കെടുത്ത് ഓണസന്ദേശം നൽകുന്നത് സുപ്രസിദ്ധ കാർഡിയോളജിസ്റ്റും സാമൂഹ്യ പ്രവർത്തകയുമായ ഡോ. നിഷാ പിള്ളയാണ്. രാവിലെ 11 മണി മുതൽ ആരംഭിക
ന്യൂയോർക്ക്: ഹഡ്സൺ വാലി മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ്റ് 29 ശനിയാഴ്ച കാക്കിയാട്ട് എലിമെന്ററി സ്‌കൂൾ ഓഡിറ്റോറിയത്തിൽ (formerly known as Ramapo Freshman Center, 465 Viola Road, Spring Valley, NY 10979) വച്ച് വിപുലമായി ആഘോഷിക്കുന്നു. മുഖ്യാതിഥിയായി പങ്കെടുത്ത് ഓണസന്ദേശം നൽകുന്നത് സുപ്രസിദ്ധ കാർഡിയോളജിസ്റ്റും സാമൂഹ്യ പ്രവർത്തകയുമായ ഡോ. നിഷാ പിള്ളയാണ്.
രാവിലെ 11 മണി മുതൽ ആരംഭിക്കുന്ന ഓണാഘോഷത്തിൽ വിഭവസമൃദ്ധമായ സദ്യ, താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയുള്ള മാവേലിയുടെ വരവേൽപ്പ്, തമ്പി പനക്കൽ നയിക്കുന്ന ലഘുനാടകം, വിശ്വനാഥൻ കുഞ്ഞുപിള്ള നയിക്കുന്ന വള്ളം കളി, ലൈസി അലക്സ് നയിക്കുന്ന തിരുവാതിര, മാർഗം കളി, വിവിധ നൃത്ത നൃത്യങ്ങൾ, ഗാനങ്ങൾ എന്നു വേണ്ട എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ തോന്നുന്ന ഒരു തിരുവോണം തന്നെയാവും ഇത്തവണ അസോസിയേഷൻ കാഴ്ചവെക്കുന്നത് എന്ന് പ്രസിഡന്റ്റ് ഷാജിമോൻ വെട്ടം അറിയിച്ചു.
എല്ലാ മലയാളികളെയും ഈ ഓണാഘോഷത്തിലേക്ക് ഹാർദ്ദമായി ക്ഷണിക്കുന്നുവെന്ന് സെക്രട്ടറി അലക്സ് എബ്രഹാം, ജോയിന്റ് സെക്രട്ടറി അജിൻ ആന്റണി, ട്രഷറർ ജോൺ ദേവസ്യ എന്നിവർ അറിയിച്ചു.



