ദുബായ്: സൂക്ഷമതയുടേയും വിനയത്തിന്റയും പ്രതിരൂപമായിരുന്ന മർഹും കണ്ണിയത് അഹമദ് മുസ്ല്യാർ എന്നും മൂല്യച്യുതി സംഭവിച്ച ആധുനിക സമൂഹത്തിന് ഉസ്താദിന്റ വിശുദ്ദജീവിതം മാതൃകയാണെന്നും പ്രഗൽഭ വാഗ്മിയും യുവപണ്ടിതനുമായ അഡ്വക്കേറ്റ് ഹനീഫ ഇർഷാദി ഹുദവി.

ബദിയടുക്ക കണ്ണിയത് ഉസ്താദ് ഇസ്‌ളാമിക് അക്കാദമി ദുബായ് ചാപ്റ്റർ ദേരയിൽ സംഘടിപ്പിച്ച കണ്ണിയത് ഉസ്താദ് അനുസ്മരണ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആതിഥേയർ ഭക്ഷിപ്പിക്കുന്ന ഭക്ഷണത്തിൽ പോലും ഹറാമിെന്റ അംശം കലരരുത് എന്ന് നിഷ്‌കർഷത പാലിച്ച മഹാൻ സമൂഹത്തിന് നൽകുന്നത് സൂക്ഷ്മ ജീവിത സന്ദേശമാണ്.

കേരളീയമുസ്‌ളിം സമൂഹങ്ങളിൽ മതഭൗതീക വിദ്യാഭ്യാസ വിപ്‌ളവത്തിന് നാന്ദികുറിച്ച ഉസ്താദവർകളുടെ നാമധേയത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്ന് വരുന്നത് ഏറെ സന്തോഷകരമാണെന്നും അക്ഷരവെളിച്ചത്തിലൂടെ മാത്രമേ ലോകത്ത് സമാധാനം നിലനിൽക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രമുഖപണ്ഡിതനും സുന്നി സെന്റർ വൈസ് പ്രസിഡന്റും ദുബായ് അൗകോഫ് സത് വ മസ്ജിദ് ഇമാമുമായ അബ്ദു സ്സലാം ബാഖവി ഉത്ഘാടനം ചെയ്തു .ചാപ്റ്റർ പ്രസിഡന്റ് അബ്ദുറസാഖ് ചെറൂണി അധ്യക്ഷത വഹിച്ചു. കണ്ണിയത് ഉസ്താദ് ഇസ്‌ളാമിക് അക്കാദമി യെ കുറിച്ച് അബൽഖാദർ അസ്സദി പരിചയപ്പടുത്തി.കെ എംസി സി സംസ്ഥാന വെസ് പ്രസിഡന്റ് ഹസൈനാർ ഹാജി തോട്ടും ഭാഗം ജില്ലാ ജനഃസെക്രട്ടറി അബ്ദുല്ല ആറങ്ങാടി,ട്രഷറർ മുനീർ ചെർക്കള, എംഐസി ജനഃസെക്രട്ടറിയും കെ എംസി സംസ്ഥാന വെസ് പ്രസിഡന്റുമായ ഹനീഫ കൽമട്ട,കെ എംസി സി യുടേയും എം ഐ സി യുടേയും ശാഫി അക്കാദമി യുടേയും നേതാക്കളായ ഫെസൽ പട്ടേൽ,ഗഫൂർ എരിയാൽ,റഷീദ് ഹാജി,അയ്യൂബ് ഉറുമി,ഡോക്ടർ ഇസ്മായിൽ,അജ്മാൻ കെ എംസി സി ജില്ലാ പ്രസിഡന്റ് ഷെരീഫ് ഹാജി ,ട്രഷറർ അഷറഫ് നീർച്ചാൽ,യൂസുഫ് ഉളുവാർ,സത്താർ ആലംപാടി പത്രപ്രവർത്തകൻ ഖയ്യൂം മാന്യ ആശംസകൾ നേർന്നു.

ശംഷുദ്ദീൻ പടലടുക്ക ഖിറാഅത്ത് നടത്തി ഭാരവാഹികളായ അയ്യൂബ് ഉറുമി, ഷെരീഫ്‌ പെക്ക,ഐപിഎം,അസീസ് കമാലിയ, സത്താർ നാരംപാടി,അബ്ദുറസാഖ് ഉക്കിനടുക്ക,അബ്ദുറസാഖ് ബദിയടുക്ക, മുഹമ്മദനീഫ നാരംപാടി അബ്ദുൽ ഖാദർ ബെളിഞ്ച സംഘാടകരയി പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു. ചാപ്റ്റർ ജനഃസെക്രട്ടറി മുനീഫ് ബദിയടുക്ക ഒരുവർഷത്തെ പ്രവർത്തനറിപ്പോർട്ട് തയ്യാറാക്കി. ചാപ്റ്റർ ട്രഷറർ സലാം കന്യാപാടി സ്വഗതവും സെക്രട്ടറി നൂറുദ്ദീൻ ആറാട്ടുകടവ് നന്ദി യും പറഞ്ഞു