കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ വൻ സ്‌ഫോടനം. സംഭവത്തിൽ മാധ്യമ പ്രവർത്തകരക്കം നിരവധി പേർ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിൽ 21 പേർ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരണം. മരണ സംഖ്യ ഇനിയും ഉയരാമെന്നാണ് വിലയിരുത്തലുകൾ. തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം എട്ട് മണിക്കായിരുന്നു സ്‌ഫോടനം.

മാധ്യമപ്രവർത്തകരുടെ വേഷത്തിലെത്തിയ രണ്ട് ചാവേറുകളാണ് പൊട്ടിത്തെറിച്ചത്. അഫ്ഗാൻ ഇന്റലിജൻസ് സർവീസിന്റെ ആസ്ഥാനത്തായിരുന്നു അപകടം. ഏജൻസ് ഫ്രാൻസ് പ്രസ് ഫോട്ടോഗ്രാഫർ ഷാ മറയും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ പെടുന്നു. ഭീകരസംഘടനകളൊന്നും സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.